For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ സൂക്ഷിച്ചോ... ന്യൂസിലാന്‍ഡിനോട് ടെസ്റ്റില്‍ തോറ്റേക്കും!! ഇതാ കാരണങ്ങള്‍

വെള്ളിയാഴ്ചയാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്

വെല്ലിങ്ടണ്‍: ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഇന്ത്യ ന്യൂസിലാന്‍ഡിനെതിരേയും ഇതാവര്‍ത്തിക്കാനുള്ള പടയൊരുക്കത്തിലാണ്. വെള്ളിയാഴ്ചയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. രണ്ടു ടെസ്റ്റുകളുള്‍പ്പെട്ടതാണ് പരമ്പര. തൊട്ടുമുമ്പ് നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ദയനീയ തോല്‍വിയേറ്റു വാങ്ങിയതിന്റെ ആഘാതത്തിലാണ് വിരാട് കോലിയും സംഘവും.

മൂന്നു മല്‍സരങ്ങളുടെ പരമ്പര കിവീസ് തൂത്തുവാരുകയായിരുന്നു. ഇനിയുള്ള ടെസ്റ്റ് പരമ്പരയിലും ന്യൂസിലാന്‍ഡ് ജയം കൊയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

താളം വീണ്ടെടുത്ത് കിവീസ്

താളം വീണ്ടെടുത്ത് കിവീസ്

അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യയോടു സമ്പൂര്‍ണ പരാജയമേറ്റു വാങ്ങിയ ന്യൂസിലാന്‍ഡിനെയല്ല കഴിഞ്ഞ ഏകദിന പരമ്പരയില്‍ കണ്ടത്. കളിയുടെ എല്ലാ മേഖലയിലും ഇന്ത്യയെ നിസ്സഹായരാക്കിയാണ് ഏകദിന പരമ്പര ബ്ലാക്ക് ക്യാപ്‌സ് തൂത്തുവാരിയത്.
ഏകദിനത്തില്‍ നേടിയ ജയം കിവീസിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇന്ത്യയെ എങ്ങനെ മറികടക്കാമെന്നും അപകടകാരിയായ ജസ്പ്രീത് ബുംറയ്‌ക്കെതിരേ എങ്ങനെ അതിജീവിക്കാമെന്നും ഏകദിനത്തില്‍ അവര്‍ പഠിച്ചുകഴിഞ്ഞു. ടെസ്റ്റിലും ഇതാവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ നില പരുങ്ങലിലാവും. സ്ഥിരം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണില്ലാതെയാണ് ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളികളിലും കിവീസ് വെന്നിക്കൊടി പാറിച്ചത്. മാത്രമല്ല സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെയും സേവനം പരമ്പരയില്‍ ആതിഥേയര്‍ക്കു ലഭിച്ചില്ല. ടെസ്റ്റില്‍ ഇരുവരും തിരിച്ചെത്തിയത് ന്യൂസിലാന്‍ഡിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്.

ബുംറയുടെ മോശം ഫോം

ബുംറയുടെ മോശം ഫോം

ടീമിന് തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നല്‍കിയിരുന്ന, ഡെത്ത് ഓവറുകള്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കനായ ബുംറയെയല്ല ഏകദിന പരമ്പരയില്‍ കണ്ടത്. മൂന്നു കളികളിലും കൂടി 30 ഓവര്‍ ബൗള്‍ ചെയ്തിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താനാവാതെ ബുംറ ഫ്‌ളോപ്പായിരുന്നു.
പരിക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തിയ ശേഷം തന്റെ യഥാര്‍ഥ ഫോമിലേക്കു ബുംറയ്ക്കു ഇനിയും ഉയരാനായിട്ടില്ല. ബുംറയില്‍ നിന്നു ഭീഷണിയുണ്ടായില്ലെങ്കില്‍ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് റണ്‍സ് കണ്ടെത്താന്‍ വിഷമിക്കേണ്ടി വരില്ല.
ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, ടോം ലാതം, ഹെന്റി നിക്കോള്‍സ്, റോസ് ടെയ്‌ലര്‍ എന്നിവരെല്ലാം വളരെ അനായാസമായാണ് ബുംറയ്‌ക്കെതിരേ കഴിഞ്ഞ പരമ്പരയില്‍ കളിച്ചത്. ടി20 പരമ്പരയിലെ ആദ്യത്തെയും അവസാനത്തയും മല്‍സരത്തില്‍ തിളങ്ങിയതൊഴിച്ചാല്‍ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മറ്റു മല്‍സരങ്ങളിലെല്ലാം ബുംറ നനഞ്ഞ പടക്കമായിരുന്നു. ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് ഏറ്റവുമധികം ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് അദ്ദേഹത്തിന്റെ മോശം ഫോം.

നാട്ടുകാരെന്ന ആനുകൂല്യം

നാട്ടുകാരെന്ന ആനുകൂല്യം

സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ടെസ്റ്റ് പരമ്പരയില്‍ തീര്‍ച്ചയായും ന്യൂസിലാന്‍ഡിനു ലഭിക്കും. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കിവീസിന്റെ മോശം റെക്കോര്‍ഡിന് കാരണം നാട്ടില്‍ ഒരു ടെസ്റ്റ് പോലും ഇക്കാലയളവില്‍ അവര്‍ കളിച്ചിട്ടില്ലെന്നതാണ്. ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ കളിച്ച ടെസ്റ്റ് പരമ്പരയില്‍ ഒന്നിലാണ് കിവീസ് ജിച്ചത്. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 0-3ന് കിവീസ് നാണംകെടുകയും ചെയ്തു. ഇത്തവണ ഇന്ത്യക്കെതിരേ നാട്ടില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും കിവീസിന്റെ ശ്രമം.

ഇന്ത്യയുടെ മോശം റെക്കോര്‍ഡ്

ഇന്ത്യയുടെ മോശം റെക്കോര്‍ഡ്

ന്യൂസിലാന്‍ഡില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യയുടെ മോശം റെക്കോര്‍ഡും വില്ല്യംസണിനും കൂട്ടര്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്. അവസാനമായി ഇന്ത്യ ന്യൂസിലാന്‍ഡില്‍ ടെസ്റ്റ് പരമ്പര കളിച്ചപ്പോള്‍ മുന്‍ സൂപ്പര്‍ താരം ബ്രെന്‍ഡന്‍ മക്കുല്ലം ബൗളര്‍മാരെ കശാപ്പ് ചെയ്തിരുന്നു. ഇത്തവണ മക്കുല്ലം ഇല്ലെങ്കിലും സമാനമായ പ്രകടന നടത്താന്‍ ശേഷിയുള്ളവര്‍ കിവീസ് നിരയിലുണ്ട്.

രോഹിത്തിന്റെ അഭാവം

രോഹിത്തിന്റെ അഭാവം

വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ പരിക്കിനെ തുടര്‍ന്നു ടെസ്റ്റ് പരമ്പരയില്‍ നിന്നു പിന്‍മാറിയത് ഇന്ത്യക്കു നികത്താനാവാത്ത അഭാവമാണ്. മുന്‍ പരമ്പരകളില്‍ രോഹിത്തും മായങ്ക് അഗര്‍വാളും ചേര്‍ന്നു നല്‍കിയ മികച്ച തുടക്കങ്ങള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
ഇത്തവണ മായങ്കിനൊപ്പം അനുഭവസമ്പത്ത് കുറഞ്ഞ പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവരില്‍ ഒരാളായിരിക്കും ഓപ്പണിങ് ചെയ്യുക. രോഹിത്തിന്റെ അഭാവം നികത്താന്‍ ശേഷിയുള്ളവരല്ല രണ്ടു പേരുമെന്നത് യാഥാര്‍ഥ്യം തന്നെയാണ്. ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്കും രോഹിത്തിന്റെ അഭാവം ആശ്വാസമാവുന്നുണ്ട്.

ബോള്‍ട്ടും വാഗ്നറും തിരിച്ചെത്തി

ബോള്‍ട്ടും വാഗ്നറും തിരിച്ചെത്തി

ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടായ ട്രെന്റ് ബോള്‍ട്ട് മടങ്ങിയെത്തിയത് ന്യൂസിലാന്‍ഡ് ആക്രമണത്തിന്റെ മൂര്‍ച്ച വര്‍ധിപ്പിച്ചിട്ടുണ്ട്. പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ബോള്‍ട്ടിനെതിരേ കളിക്കുക ഏത് ബാറ്റിങ് നിരയ്ക്കും വെല്ലുവിളിയാണ്.
ബോള്‍ട്ടിനെക്കൂടാതെ മറ്റൊരു പേസര്‍ നീല്‍ വാഗ്നറും ടെസ്റ്റ് പരമ്പരയില്‍ കിവീസ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മികച്ച വേഗവും ബൗണ്‍സും കൊണ്ട് ഭീഷണിയുയര്‍ത്തുന്ന ബൗളറാണ് വാഗ്നര്‍. ബോള്‍ട്ടും വാഗ്നറുമായിരിക്കും കിവീസ് നിരയില്‍ ഇന്ത്യ ഏറ്റവുമധികം ഭയപ്പെടേണ്ട ബൗളര്‍മാര്‍.

Story first published: Wednesday, February 19, 2020, 11:09 [IST]
Other articles published on Feb 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+