Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടെസ്റ്റ് പരമ്പര ഓസീസല്ല, ഇന്ത്യ നേടണമെന്ന് അക്തര്‍! കാരണം വെളിപ്പെടുത്തി

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനു ജനുവരി ഏഴിനു സിഡ്‌നിയില്‍ തുടക്കം കുറിക്കാനിരിക്കെ പരമ്പരയില്‍ ആരു ജയിച്ചു കാണാനാണ് തന്റെ ആഗ്രഹമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമുകളും നിലവില്‍ 1-1നു ഒപ്പമാണ്. അതുകൊണ്ടു തന്നെ മൂന്നാം ടെസ്റ്റ് തീപാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടന്ന ഒന്നാം ടെസ്റ്റില്‍ രണ്ടര ദിവസം കൊണ്ടായിരുന്നു ഓസീസ് എട്ടു വിക്കറ്റിന് ഇന്ത്യയെ കശാപ്പു ചെയ്തത്. എന്നാല്‍ മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ ഒരു ദിവസം ശേഷിക്കെ എട്ടു വിക്കറ്റിനു തന്നെ ഓസീസിനോടു ഇന്ത്യ കണക്കുതീര്‍ക്കുകയായിരുന്നു.

ഇന്ത്യ വിജയിക്കുമെന്ന് പറഞ്ഞു

ഇന്ത്യ വിജയിക്കുമെന്ന് പറഞ്ഞു

ദില്ലിയിലെ ചില സുഹൃത്തുക്കളെ വിളിച്ച് ഓസ്‌ട്രേലിയയെ ഇന്ത്യ തകര്‍ത്തുവിടുമെന്നു ഞാന്‍ പറഞ്ഞിരുന്നു. ബാറ്റിങ് ക്ലിക്കാവുകയും മധ്യനിര ഫോമിലെത്തുകയും ചെയ്താല്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കു നല്ല അവസരമുണ്ടെന്നും അവരോടു പറഞ്ഞു. നീ ഒരുപാട് ആവേശം കൊള്ളുന്നുവെന്നായിരുന്നു അവരുടെ മറുപടിയെന്നും അക്തര്‍ വെളിപ്പെടുത്തി.
ഇന്ത്യ ഗംഭീര തിരിച്ചുവരവാണ് ആദ്യ ടെസ്റ്റിലെ ദയനീയ തോല്‍വിക്കു ശേഷം നടത്തിയത്. അതുകൊണ്ടു തന്നെയാണ് അവര്‍ പരമ്പര സ്വന്തമാക്കണമെന്നു താന്‍ ആഗ്രഹിക്കുന്നതെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് വ്യക്തമാക്കി.

ഇന്ത്യയുടെ പോരാട്ടവീര്യം

ഇന്ത്യയുടെ പോരാട്ടവീര്യം

ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം രാവിലെയാണ് ഇന്ത്യ- ഓസീസ് ടെസ്റ്റ് ടെലിവിഷനില്‍ കണ്ടത്. ഇന്ത്യന്‍ സ്‌കോര്‍ 369 എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് അത് ഒമ്പതു വിക്കറ്റിന് 369 റണ്‍സാണെന്നു വ്യക്തമായത്. അവിടെ നിന്നുമാണ് മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക തിരിച്ചുവരവ് നടത്തിയതെന്നു അക്തര്‍ ചൂണ്ടിക്കാട്ടി.
പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ ടീം പുറത്തെടുത്ത പോരാട്ടവീര്യം ഉജ്ജ്വലമായിരുന്നു. ഇന്ത്യ മുമ്പും ഇങ്ങനെയായിരുന്നു. അജിങ്ക്യ രഹാനെ വളരെ മികച്ച ക്യാപ്റ്റനാണ്. രഹാനെ കളിക്കളത്തില്‍ ബഹളം വയ്ക്കുന്നതോ മോശമായി പെരുമാറുന്നതോ കാണാന്‍ കഴിയില്ല. വളരെ ശാന്തപ്രകൃതമാണ് അദ്ദേഹത്തിന്റേത്. കൂളായി കാര്യങ്ങള്‍ ചെയ്യുന്നതാണ് രഹാനെയുടെ ശൈലി. അദ്ദേഹത്തിനു കീഴില്‍ ടീം വളരെ പെട്ടെന്നാണ് നന്നായി പെര്‍ഫോം ചെയ്തതെന്നും അക്തര്‍ വിലയിരുത്തി.

മുമ്പ് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ?

മുമ്പ് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ?

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ വച്ച് ഇന്ത്യയോ, പാകിസ്താനോ തോല്‍പ്പിക്കുമെന്നു 10-15 വര്‍ഷങ്ങള്‍ക്കു മുമ്പ് ആരെങ്കിലും കരുതിയിരുന്നോ? ഇപ്പോള്‍ അതു സംഭവിക്കുകയാണ്. ഈ പരമ്പരയില്‍ ഓസീസിനെതിരേ ഇന്ത്യ ജേതാക്കളായി കാണാനാണ് ആഗ്രഹിക്കുന്നത്. ആദ്യ ടെസ്റ്റിലെ ഏകപക്ഷീയമായ തോല്‍വിക്കു ശേഷം അവര്‍ കാണിച്ച ചങ്കൂറ്റവും ദൃഢനിശ്ചയവും പ്രശംസയര്‍ഹിക്കുന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ രഹാനെ നേടിയ സെഞ്ച്വറി പരമ്പരയിലെ വഴിത്തിരിവാണെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ഫിറ്റ്‌നസ് വീണ്ടെടുത്ത് സൂപ്പര്‍ താരം രോഹിത് ശര്‍മ ടീമില്‍ മടങ്ങിയെത്തിയത് സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Story first published: Friday, January 1, 2021, 14:24 [IST]
Other articles published on Jan 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+