വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ കാത്തു, ഏകദിനത്തില്‍ കൈവിട്ട് ടീം ഇന്ത്യ... റാങ്കിങില്‍ ഇനി ഇംഗ്ലീഷ് ഭരണം

ഐസിസി റാങ്കിങില്‍ ഇംഗ്ലണ്ട് ഒന്നാംസ്ഥാനത്ത്

ദുബായ്: ഐസിസി ഏകദിന റാങ്കിളില്‍ ടീം ഇന്ത്യക്ക് ഒന്നാം റാങ്ക് നഷ്ടമായി. കഴിഞ്ഞ ദിവസം ടെസ്റ്റില്‍ മികച്ച ലീഡുമായി ഒന്നാംസ്ഥാനം നിലനിര്‍ത്തിയതിന്റെ ആഹ്ലാദമടങ്ങും മുമ്പാണ് ഏകദിനത്തില്‍ ഇന്ത്യക്കു സിംഹാസനം ഒഴിയേണ്ടിവന്നത്. ഇംഗ്ലണ്ടാണ് ഏകദിനത്തിലെ പുതിയ ഒന്നാം റാങ്കുകാര്‍. 2014-15 സീസണിലെ പ്രകടനം ഒഴിവാക്കിയാണ് പുതിയ റാങ്കിങില്‍ ടീമുകളുടെ സ്ഥാനം നിശ്ചയിച്ചത്.

1

പുതിയ റാങ്കിങില്‍ എട്ടു പോയിന്റ് കൂടുതലായി ലഭിച്ചതോടെയാണ് ഇയോന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലണ്ട് ഒന്നാംസ്ഥാനത്തേക്കു കയറിയത്. 2013 ജനുവരിക്കു ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് റാങ്കിങില്‍ ഒന്നാംസ്ഥാനം അലങ്കരിക്കുന്നത്. 125 പോയിന്റ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുണ്ട്.

ഐപിഎല്‍: ഇവര്‍ക്ക് ഇതു 'ഗുഡ്ബൈ' സീസണ്‍... ഇനി കാണില്ല ഒരിക്കലും?ഐപിഎല്‍: ഇവര്‍ക്ക് ഇതു 'ഗുഡ്ബൈ' സീസണ്‍... ഇനി കാണില്ല ഒരിക്കലും?

ഐപിഎല്‍: കളിക്കളത്തിന് പുറത്ത് ഇവരാണ് താരം... ക്രിക്കറ്റ് പ്രേമികളെ ക്ലീന്‍ ബൗള്‍ഡാക്കിയ ആംഗര്‍മാര്‍ഐപിഎല്‍: കളിക്കളത്തിന് പുറത്ത് ഇവരാണ് താരം... ക്രിക്കറ്റ് പ്രേമികളെ ക്ലീന്‍ ബൗള്‍ഡാക്കിയ ആംഗര്‍മാര്‍

2

മൂന്നു പോയിന്റ് പിറകിലായി ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്. ഒരു പോയിന്റാണ് പുതിയ റാങ്കിങില്‍ ഇന്ത്യക്കു നഷ്ടമായത്. നേരത്തേ രണ്ടാംസ്ഥാനത്തായിരുന്ന ദക്ഷിണാഫ്രിക്ക (113) മൂന്നാം റാങ്കിങിലേക്കു പിന്തള്ളപ്പെട്ടു. ന്യൂസിലന്‍ഡ് (112), ഓസ്‌ട്രേലിയ (104) എന്നിവരാണ് നാല് അഞ്ച് സ്ഥാനങ്ങളിലുള്ളത്.

പാകിസ്താനാണ് പട്ടികയില്‍ ആറാംസ്ഥാനത്ത്. 102 പോയിന്റാണ് പാകിസ്താന്റെ സമ്പാദ്യം. ബംഗ്ലാദേശ് (93), ശ്രീലങ്ക (77), വെസ്റ്റ് ഇന്‍ഡീസ് (69), അഫ്ഗാനിസ്താന്‍ (63) എന്നിവരാണ് ഏഴു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.

Story first published: Wednesday, May 2, 2018, 16:16 [IST]
Other articles published on May 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X