Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു മുട്ടന്‍ പണി!! ഏഷ്യാ കപ്പ് നാട്ടില്‍ നടക്കില്ല, പുതിയ വേദി; വില്ലനായത് ആ തീരുമാനം

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വിന്‍ഡോ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) തീരുമാനിച്ചു. സപ്തബറില്‍ ടൂര്‍ണമെന്റ് നടത്താനാണ് എസിസിയുടെ നീക്കം. പക്ഷെ ടൂര്‍ണമെന്റിന്റെ വേദിയുമായി ബന്ധപ്പെട്ട് വലിയൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. നേരത്തേ ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്നും വേദി മാറ്റിയിരിക്കുകയാണ്.

ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ വേദിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളാണ് ഇന്ത്യക്കു ക്ഷീണമായത്. പാകിസ്താന്‍ വേദിയായ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. പാകിസ്താനിലേക്കു ടീമിനെ അയക്കില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നതോടെ ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലാക്കാന്‍ ഐസിസി നിര്‍ബന്ധിതരാവുകയും ചെയ്തു.

INDIA

ഇന്ത്യയുടെ കളികളെല്ലാം യുഎഇയിലേക്കു മാറ്റിയപ്പോള്‍ ബാക്കിയുള്ള മല്‍സരങ്ങള്‍ പാകിസ്താനിലും ഐസിസി ഷെഡ്യൂള്‍ ചെയ്യുകയായിരുന്നു. ഇതാണ് ഏഷ്യാ കപ്പിന്റെ വേദി ഇന്ത്യക്കു നഷ്ടമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫിക്കായി തങ്ങളുടെ നാട്ടിലേക്കു വരില്ലെങ്കില്‍ തിരികെ ഭാവിയില്‍ ഒരു ടൂര്‍ണമെന്റിലും പാക് ടീം ഇവിടെയും കളിക്കില്ലെന്നു പിസിബി അറിയിച്ചിരുന്നു.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാനും തങ്ങളുണ്ടാവില്ലെന്നു പാകിസ്താന്‍ വ്യക്തമാക്കിക്കഴിഞ്ഞു. പകരം ശ്രീലങ്കയിലാണ് അവര്‍ തങ്ങളുടെ മുഴുവന്‍ മല്‍സരങ്ങളും കളിക്കുന്നത്.

ഇവയെല്ലാമാണ് ഏഷ്യാ കപ്പിന്റെ വേദി ഇന്ത്യയില്‍ നിന്നും മാറ്റാന്‍ എസിസിയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കു പകരം ഒരു നിഷ്പക്ഷ വേദിയിലായിരിക്കും ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് നടക്കുക. ശ്രീലങ്കയോ, യുഎഇയോയാവും ടൂര്‍ണമെന്റിനു വേദിയായേക്കുകയെന്നാണ് വിവരം.

നിലവിലെ ഏഷ്യാ കപ്പ് ജേതാക്കള്‍ കൂടിയാണ് ഇന്ത്യ. 2023ല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ ശ്രീലങ്കയെ തികച്ചും ഏകപക്ഷീയമായ ഫൈനലിലില്‍ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.

ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റ്

വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ എട്ടു ടീമുകളായിരിക്കും മാറ്റുരയ്ക്കുക. ടൂര്‍ണമെന്റ് ടി20 ഫോര്‍മാറ്റിലുമായിരിക്കും. അവസാന ടൂര്‍ണമെന്റ് ഏകദിന ഫോര്‍മാറ്റിലുമായിരുന്നു. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നിവരെക്കൂടാതെ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, യുഎഇ, ഒമാന്‍, ഹോങ്കോങ് എന്നിവയാവും മറ്റു ടീമുകള്‍.

നാലു ടീമുകളെ വീതം രണ്ടു ഗ്രൂപ്പകളിലായാണ് തിരിക്കുക. ഇന്ത്യയും ചിരവൈരികളായ പാകിസ്താനും പതിവുപോലെ ഒരേ ഗ്രൂപ്പില്‍ തന്നെയാവും. അതുകൊണ്ടു തന്നെ ഫൈനലിലുള്‍പ്പെടെ പരമാവധി മൂന്നു തവണ ഇരുടീമുകളും ടൂര്‍ണമെന്റില്‍ മുഖാമുഖം വരികയും ചെയ്യും.

Story first published: Thursday, February 27, 2025, 19:33 [IST]
Other articles published on Feb 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+