Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ ഇരട്ടസെഞ്ചുറി പാഴായി, ജയിച്ച കളി ഇന്ത്യ തുലച്ചു

അഡിലെയ്ഡ്: ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 48 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ജയിക്കാന്‍ 364 റണ്‍സിന്റെ ലക്ഷ്യം മുന്നോട്ടുവെച്ച ഓസ്‌ട്രേലിയയുടെ കെണിയില്‍ ഇന്ത്യ വീണു. ക്യാപ്റ്റന്‍ വിരാട് കോലി രണ്ടാമിന്നിംഗ്‌സിലും സെഞ്ചുറി നേടിയെങ്കിലും വിജയം ഇന്ത്യയെ കൈവിട്ടു. അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കേ വെറും 65 റണ്‍സ് മതിയായിരുന്നു ഇന്ത്യയ്ക്ക്.

നഥാന്‍ ലിയോണിനെ അനാവശ്യമായി വലിച്ചടിക്കാന്‍ പോയി വിക്കറ്റ് കളഞ്ഞ വൃദ്ധിമാന്‍ സാഹയാണ് ഇന്ത്യയുടെ പതനം തുടങ്ങിവെച്ചത്. കൂട്ടാളികളെ നഷ്ടപ്പെട്ട കോലിയും സിക്‌സറിന് ശ്രമിച്ച് പുറത്തായി. ബാക്കിയെല്ലാം വെറും ചടങ്ങ്. പൊരുതാന്‍ പോലും നില്‍ക്കാതെ വാല് മടക്കി ഇന്ത്യയുടെ അവസാന ബാറ്റ്‌സ്മാര്‍ തിരിച്ചുവന്നു.

kohli

തോറ്റെങ്കിലും നന്നായി പൊരുതി എന്ന് ഇന്ത്യയ്ക്ക് ആശ്വസിക്കാം. ക്യാപ്റ്റന്‍ കോലിയും മുരൡവിജയും മാത്രം ശ്രദ്ധേയമായ ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടും ഇന്ത്യ വിജയത്തിന് അരികിലെത്തി. അവസാന ഓവറുകളില്‍ കുറച്ചുകൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍ കളി ഇന്ത്യയുടെ കയ്യിലിരുന്നേനെ. കോലിയും വിജയും കഴിഞ്ഞാല്‍ 21 റണ്‍സെടുത്ത പൂജാരയും 13 റണ്‍സെടുത്ത സാഹയും മാത്രമാണ് രണ്ടക്കം കണ്ടത്.

കളിയിലെ മുഴുവന്‍ മാര്‍ക്കും ഓസ്‌ട്രേലിയയ്ക്ക് തന്നെ. രണ്ട് ഇന്നിംഗ്‌സുകളും വളരെ സ്‌പോര്‍ട്ടീവായി ഡിക്ലയര്‍ ചെയ്ത ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കാണ് ടെസ്റ്റിനെ ലൈവായി നിര്‍ത്തിയത്. ക്യാപ്റ്റല്‍ കോലി തകര്‍ത്തടിക്കുമ്പോഴും അവര്‍ കളി കൈവിട്ടില്ല. മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടേയിരുന്നു. രണ്ടിന്നിംഗ്‌സിലുമായി 12 വിക്കറ്റുകള്‍ വീഴ്ത്തിയ നഥാന്‍ ലിയോണാണ് ഓസ്‌ട്രേലിയയുടെ ഹീറോ.

Story first published: Saturday, December 13, 2014, 15:25 [IST]
Other articles published on Dec 13, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+