Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സഞ്ജു ടീമില്‍ ഉണ്ടാകില്ല, നൈസായിട്ട് ഒഴിവാക്കി! ക്യാംപില്‍ പങ്കെടുപ്പിക്കില്ല

മുംബൈ: ഏഷ്യാ കപ്പിനായുള്ള ടീം പ്രഖ്യാപനം നടക്കാനിരിക്കെ സഞ്ജു സാംസണ്‍ ടീമിലുണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടിയതോടെ സഞ്ജു ഏഷ്യാ കപ്പ് കളിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയാണ്. ഇപ്പോഴിതാ സഞ്ജുവിന് ഏഷ്യാ കപ്പില്‍ സീറ്റുണ്ടാവില്ലെന്ന നിര്‍ണ്ണായക റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഏഷ്യാ കപ്പിന് മുന്നോടിയായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) ക്യാംപ് സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 24നാണ് ഈ ക്യാംപ് ആരംഭിക്കുന്നത്.

ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്ന താരങ്ങളെയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സഞ്ജുവിന് ഈ പട്ടികയില്‍ ഇടം ലഭിച്ചിട്ടില്ലെന്നാണ് വിവരം. കെ എല്‍ രാഹുലിന്റെ ഫിറ്റ്‌നസ് നോക്കി സഞ്ജുവിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാമെന്ന നിലപാടായിരുന്നു ടീം മാനേജ്‌മെന്റിനുണ്ടായിരുന്നത്. നിലവില്‍ എന്‍സിഎയിലുള്ള രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. ഏഷ്യാ കപ്പ് കളിക്കാന്‍ താരം തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

രാഹുല്‍ നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെയും വിക്കറ്റ് കീപ്പിങ് പരിശീലനം നടത്തുന്നതിന്റെയും വീഡിയോ വൈറലായിരുന്നു. രാഹുല്‍ തിരിച്ചെത്തുന്നതോടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം അദ്ദേഹത്തിന് ലഭിക്കും. ബാക്കപ്പ് കീപ്പറായി ഇഷാന്‍ കിഷനാവും അവസരം ലഭിക്കുക. ഇതോടെ സഞ്ജുവിന് ഇടം ലഭിക്കാതെ പുറത്തിരിക്കേണ്ടി വരും. ശ്രേയസ് അയ്യരും ഏഷ്യാ കപ്പ് കളിച്ചേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക് പിന്നാലെ തന്നെ ഇന്ത്യ ഏഷ്യാ കപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കം ആരംഭിക്കും. താരങ്ങള്‍ക്ക് ഒരു ദിവസത്തെ ഇടവേള മാത്രമാവും നല്‍കുകയെന്നാണ് വിവരം. അതേ സമയം വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് പിന്നാലെ അയര്‍ലന്‍ഡ് പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. രണ്ടാം നിര ടീമുമായി ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പോകുന്നത്. ആഗസ്റ്റ് 18, 20, 23 എന്നീ തീയ്യതികളിലായാണ് അയര്‍ലന്‍ഡ് പരമ്പര നടക്കുന്നത്.

KL RAHUL

തൊട്ടടുത്ത ദിവസം ഏഷ്യാ കപ്പിനായുള്ള ക്യാംപ് എന്‍സിഎയില്‍ ആരംഭിക്കും. അയര്‍ലന്‍ഡ് പരമ്പരയില്‍ ഉള്‍പ്പെട്ടവരില്‍ ജസ്പ്രീത് ബുംറക്ക് മാത്രമാവും ഇന്ത്യ ഏഷ്യാ കപ്പിലേക്ക് വിളി നല്‍കുകയെന്നാണ് സൂചന. അതും ബുംറയുടെ ഫിറ്റ്‌നസ് വിലയിരുത്തിയാവും തീരുമാനം. ഏറെ നാളത്തെ പരിക്കിന് ശേഷമാണ് ബുംറ മടങ്ങിയെത്തുന്നത്. അയര്‍ലന്‍ഡ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ബുംറയാണ്. ഈ പരമ്പരയിലെ ബുംറയുടെ പ്രകടനം വിലയിരുത്തിയാവും ഏഷ്യാ കപ്പില്‍ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

അതേ സമയം സഞ്ജു സാംസണിന്റെ ഏകദിനത്തിലെ പ്രകടനങ്ങള്‍ വളരെ മികച്ചതാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ സഞ്ജു സാംസണിന് സാധിച്ചിരുന്നു. ഏകദിനത്തില്‍ 56ന് മുകളില്‍ ഇപ്പോഴും സഞ്ജുവിന് ശരാശരിയുണ്ട്. പക്ഷെ സഞ്ജുവില്‍ വിശ്വാസം അര്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറല്ല. ഏഷ്യാ കപ്പില്‍ നിന്ന് തഴയപ്പെട്ടാല്‍ ഏകദിന ലോകകപ്പിലും സഞ്ജുവിന് സീറ്റ് ലഭിച്ചേക്കില്ല.

അതേ സമയം സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫിനിഷര്‍ റോളില്‍ സൂര്യകുമാറിന് കൂടുതല്‍ പിന്തുണ നല്‍കാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നു. ആറാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാനാണ് പദ്ധതി. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സൂര്യകുമാര്‍ യാദവിന് കൂടുതല്‍ അവസരം നല്‍കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് ടീമിന് വെളിയിലിരിക്കേണ്ടി വരും.

ഇഷാന്‍ കിഷന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ഇതിനെ മറികടക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിനായില്ല. അതുകൊണ്ടുതന്നെ സഞ്ജു പുറത്താവുകയും ഇഷാന്‍ ടീമില്‍ തുടരുകയും ചെയ്യും.

Story first published: Saturday, August 5, 2023, 9:49 [IST]
Other articles published on Aug 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+