Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ x ലാറ, ഫൈനല്‍ മോഹവുമായി ഇന്ത്യയിറങ്ങുന്നു- സെമി ഫൈനല്‍ എപ്പോള്‍, എവിടെ എല്ലാമറിയാം

റായ്പൂര്‍: ലോക ക്രിക്കറ്റിലെ രണ്ടു ബാറ്റിങ് വിസ്മയങ്ങള്‍ ഇന്നു മുഖാമുഖം. റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഇന്നു രാത്രി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ ലെജന്റ്‌സ് ബ്രയാന്‍ ലാറ ക്യാപ്റ്റനായ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സുമായി കൊമ്പുകോര്‍ക്കും.

ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം നടത്തിയാണ് ഇന്ത്യ സെമിയിലേക്കു മുന്നേറിയത്. വിന്‍ഡീസാവട്ടെ ചൊവ്വാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ അവസാന ലീഗ് മല്‍സരത്തില്‍ കെവിന്‍ പീറ്റേഴ്‌സന്‍ ക്യാപ്റ്റനായ ഇംഗ്ലണ്ട് ലെജന്റ്‌സിനെ തകര്‍ത്ത് സെമിയിലെത്തുകയായിരുന്നു.

സെമി പ്രവേശനം

സെമി പ്രവേശനം

ആറു ലീഗ് മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനക്കാരായിട്ടാണ് ഇന്ത്യ സെമിയില്‍ കടന്നത്. ആറു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും ഒരു തോല്‍വിയുമടക്കം 20 പോയിന്റാണ് ഇന്ത്യക്കു ലഭിച്ചത്. ശ്രീലങ്ക ലെജന്റ്‌സിനും ഇതേ പോയിന്റുണ്ടായിരുന്നു. മികച്ച റണ്‍റേറ്റില്‍ ലങ്ക ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തു. ഇന്ത്യയുടെ ഏക തോല്‍വി ഇംഗ്ലണ്ടിനെതിരേയായിരുന്നു.
വിന്‍ഡീസാവട്ടെ ആറു മല്‍സരങ്ങളില്‍ മൂന്നു വീതം ജയവും തോല്‍വിയുമടക്കം 12 പോയിന്റുമായി നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് സെമിയില്‍ കടന്നത്. ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യയോടു തോറ്റ അവര്‍ പിന്നീട് ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരോടും തോറ്റു.

വമ്പന്‍ താരങ്ങള്‍

വമ്പന്‍ താരങ്ങള്‍

ഇന്ത്യ, വിന്‍ഡീസ് ടീമുകളില്‍ ലോക ക്രിക്കറ്റിലെ പല വമ്പന്‍ താരങ്ങളും അണിനിരക്കുന്നുണ്ട്. ഇന്ത്യന്‍ നിരയില്‍ സച്ചിനെക്കൂടാതെ വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, സഹീര്‍ ഖാന്‍, മുഹമ്മദ് കൈഫ് എന്നിവരടക്കമുള്ളവരുണ്ട്.
വിന്‍ഡീസ് ടീമിലാനട്ടെ കാള്‍ ഹൂപ്പര്‍, ഡാരന്‍ ഗംഗ, ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍, ഡ്വയ്ന്‍ സ്മിത്ത്, ടിനോ ബെസ്റ്റ് എന്നിവരും കളിക്കും.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ ലെജന്റ്‌സ്- വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍), എസ് ബദ്രിനാഥ്, യുവരാജ് സിങ്, യൂസുഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, നമാന്‍ ഓജ, മന്‍പ്രീത് ഗോണി, വിനയ് കുമാര്‍, പ്രഗ്യാന്‍ ഓജ, മുനാഫ് പട്ടേല്‍.
വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ്- വില്ല്യം പെര്‍ക്കിന്‍സ്, റിഡ്‌ലി ജേക്കബ്‌സ്, ഡ്വയ്ന്‍ സ്മിത്ത്, കിര്‍ക് എഡ്വാര്‍ഡ്‌സ്, ബ്രയാന്‍ ലാറ (ക്യാപ്റ്റന്‍), നര്‍സിങ് ഡിയോനരെയ്ന്‍, മഹേന്ദ്ര നാമമോട്ടു, ടിനോ ബെസ്റ്റ്, സുലൈമാന്‍ ബെന്‍, ദിനാനാഥ് രാംനരെയ്ന്‍, റയാന്‍ ഓസ്റ്റിന്‍.

എവിടെ കാണാം

എവിടെ കാണാം

ഇന്നു രാത്രി ഏഴു മണിക്കാണ് സെമി ഫൈനല്‍ ആരംഭിക്കുന്നത്. കളേഴ്‌സ് സിനെപ്ലക്‌സ് ചാനലില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും.
കൂടാതെ ജിയോ ടിവി, വൂട്ട് എന്നീ ആപ്പുകളിലും മല്‍സരം തല്‍സമയം കാണാന്‍ കഴിയും.

Story first published: Wednesday, March 17, 2021, 11:29 [IST]
Other articles published on Mar 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+