Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

6,6,6 യുവി 20 ബോളില്‍ 49*, സച്ചിനും മിന്നി- ത്രില്ലറില്‍ ജയിച്ച് ഇന്ത്യ ഫൈനലില്‍

1

റായ്പൂര്‍: റണ്‍മഴ കണ്ട പോരാട്ടത്തില്‍ ബ്രയാന്‍ ലാറയുടെ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനെ മറികടന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇന്ത്യ ലെജന്റ്‌സ് ഫൈനില്‍. റോഡ് സേഫ്റ്റി ലോക സീരീസിലെ ആദ്യ സെമി ഫൈനലില്‍ 12 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ശ്രീലങ്ക ലെജന്റ്‌സും ദക്ഷിണാഫ്രിക്ക ലെജന്റ്‌സും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളാണ് ഞായറാഴ്ചത്തെ കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളികള്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട ഇന്ത്യ മൂന്നു വിക്കറ്റിന് 218 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. വിന്‍ഡീസും ഇതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു. ജയത്തിന് തൊട്ടരികില്‍ വരെ അവര്‍ എത്തിയെങ്കിലും ആറു വിക്കറ്റിന് 206 റണ്‍സിന് എറിഞ്ഞൊതുക്കി ഇന്ത്യ ഫൈനലിലേക്കു മാര്‍ച്ച് ചെയ്യുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ ലെജന്റ്‌സ് മൂന്നിന് 218. വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ് ആറു വിക്കറ്റിന് 206.

വിറപ്പിച്ച് വിന്‍ഡീസ്

വിറപ്പിച്ച് വിന്‍ഡീസ്

219 റണ്‍സിന്റെ വിജയലക്ഷ്യം വിന്‍ഡീസിന് എത്തിപ്പിടിക്കുക അസാധ്യമായിരിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ടീം സ്‌കോര്‍ 19ല്‍ വച്ച് തന്നെ വില്ല്യം പെര്‍ക്കിന്‍സ് പുറത്താവുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡ്വയ്ന്‍ സ്മിത്ത്-നര്‍സിങ് ഡിയോനരെയ്ന്‍ ജോടി 99 റണ്‍സ് അടിച്ചെടുത്തതോടെ വിന്‍ഡീസ് കളിയിലേക്കു തിരിച്ചുവന്നു.
സ്മിത്ത് 36 ബോളില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 63 റണ്‍സ് അടിച്ചെടുത്ത് പുറത്താവുമ്പോഴേക്കും 11 ഓവറില്‍ സ്‌കോര്‍ 100 കടന്നിരുന്നു. ഡിയോനരെയ്ന്‍ 59 (44 ബോള്‍, 5 ബൗണ്ടറി, 2 സിക്‌സര്‍), നായകന്‍ ലാറ 46 (28 ബോള്‍, 4 ബൗണ്ടറി, 2 സിക്‌സര്‍) എന്നിവരും തകര്‍ത്തടിച്ചെങ്കിലും ഇന്ത്യ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ പിഴുത് വിജയം കൈക്കലാക്കി. ഇന്ത്യക്കു വേണ്ടി വിനയ് കുമാര്‍ രണ്ടു വിക്കറ്റെടുത്തു. ഇര്‍ഫാന്‍ പഠാന്‍, മന്‍പ്രീത് ഗോണി, പ്രഗ്യാന്‍ ഓജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യയുടെ ഇന്നിങ്‌സ്

ഇന്ത്യയുടെ ഇന്നിങ്‌സ്

ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്തവരെല്ലാം ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. 15 സിക്‌സറും 16 ബൗണ്ടറികളുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിലുണ്ടായിരുന്നത്. നായകന്റെ കളി കെട്ടഴിച്ച സച്ചിനാണ് (65) ടീമിന്റെ ടോപ്‌സ്‌കോറര്‍. യുവരാജ് സിങ് (49), യൂസുഫ് പഠാന്‍ (37), വീരേന്ദര്‍ സെവാഗ് (35), മുഹമ്മദ് കൈഫ് (27) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്കു നിര്‍ണായക സംഭാവകള്‍ നല്‍കി.
42 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് സച്ചിന്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. യുവരാജ് 20 ബോളില്‍ ആറു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 49 റണ്‍സെടുത്തു. സെവാഗ് 17 ബോളില്‍
അഞ്ചു ബൗണ്ടികളും ഒരു സിക്‌സറും പായിച്ചപ്പോള്‍ യൂസുഫ് 20 ബോളില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറും പായിച്ചു. കൈഫ് 21 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടിച്ചു. യുവരാജാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

യുവിക്ക് ഹാട്രിക് സിക്സര്‍

യുവിക്ക് ഹാട്രിക് സിക്സര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ തുടര്‍ച്ചയായി നാലു സിക്‌സറുകള്‍ പറത്തി കാണികളെ ത്രില്ലടിപ്പിച്ച യുവരാജ് ഈ കളിയിലും ആരാധകരെ നിരാശപ്പെടുത്തിയില്ല. തുടര്‍ച്ചയായ മൂന്നു സിക്‌സറുകളടക്കം ഒരോവറില്‍ നാലു സിക്‌സറാണ് യുവി പായിച്ചത്. നഗാമൂട്ടോയെറിഞ്ഞ 19ാം ഓവറിലെ ആദ്യ മൂന്നു ബോളുകളിലാണ് യുവി സിക്‌സര്‍ കണ്ടെത്തിയത്. നാലാമത്തെ ബോളില്‍ റണ്ണൊന്നുമില്ല. അഞ്ചാമത്തെ ബോളില്‍ വീണ്ടുമൊരു സിക്‌സര്‍ കൂടി യുവി പായിച്ചു. തൊട്ടടുത്ത ഓവറില്‍ രണ്ടു സിക്‌സര്‍ കൂടി നേടിയെങ്കിലും അര്‍ഹിച്ച അര്‍ധസെഞ്ച്വറി തികയ്ക്കാന്‍ അദ്ദേഹത്തിനായില്ല. 49 റണ്‍സോടെ യുവി പുറത്താവാതെ നില്‍ക്കുകയായിരുന്നു.

Story first published: Wednesday, March 17, 2021, 23:40 [IST]
Other articles published on Mar 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+