Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന് മുന്നില്‍ പീറ്റേഴ്‌സന്റെ ഇംഗ്ലണ്ട്, പൊടിപാറും- കളി എപ്പോള്‍, എവിടെ കാണാം? എല്ലാമറിയാം

റായ്പൂര്‍: റോഡ് സേഫ്റ്റി ലോക സീരീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്നു ഗ്ലാമര്‍ പോരാട്ടം. വിരാട് കോലിയുടെ ടീം ഇന്ത്യയും ഇയോന്‍ മോര്‍ഗന്റെ ഇംഗ്ലണ്ടും തമ്മില്‍ ഈയാഴ്ച ടി20യില്‍ കൊമ്പുകോര്‍ക്കാനിരിക്കെ ഇന്നു മറ്റൊരു ഇന്ത്യ- ഇംഗ്ലണ്ട് ത്രില്ലര്‍. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ ലെജന്റ്‌സും മുന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍ ക്യാപ്റ്റനായ ഇംഗ്ലണ്ട് ലെജന്റ്‌സുമാണ് റോഡ് സേഫ്റ്റി സീരീസ് ടടൂര്‍ണമെന്റില്‍ മുഖാമുഖം വരുന്നത്.

ജയം തന്നെ ലക്ഷ്യമിട്ട് ഇരുടീമുകളും അങ്കത്തിനിറങ്ങുമ്പോള്‍ തീപാറുന്ന പോരാട്ടം തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രതീക്ഷിക്കാം. ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മല്‍സരം.

വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ

വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ

വിജയക്കുതിപ്പ് തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിറങ്ങുക. ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്.
ബാറ്റിങ് വിസ്മയം ബ്രയാന്‍ ലാറയുടെ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനെ ഏഴു വിക്കറ്റിനു തകര്‍ത്തുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാമത്തെ കളിയില്‍ തിലകരത്‌നെ ദില്‍ഷന്‍ ക്യാപ്റ്റനായ ശ്രീലങ്ക ലെജന്റ്‌സിനെ അഞ്ചു വിക്കറ്റിനും ഇന്ത്യ മറികടന്നു. അവസാന കളിയില്‍ ബംഗ്ലാദേശ് ലെജന്റ്‌സിനെ 10 വിക്കറ്റിനു സച്ചിനും സംഘവും വാരിക്കളയുകയായിരുന്നു.
അതേസമയം, ഇംഗ്ലണ്ടിനു ടൂര്‍ണമെന്റില്‍ ഇതു രണ്ടാമത്തെ മല്‍സരമാണ്. ആദ്യ കളിയില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനു അവര്‍ തോല്‍പ്പിച്ചിരുന്നു.

സെവാഗിന്റെ ഫോം

സെവാഗിന്റെ ഫോം

മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള പ്രകടനമാണ് അദ്ദേഹം ഈ ടൂര്‍ണമെന്റില്‍ കാഴ്ചവയ്ക്കുന്നത്. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ കളിയിലെ ഇന്നിങ്‌സ് ആരാധകര്‍ക്കു വിരുന്നായി മാറിയിരുന്നു. വെറും 35 ബോളില്‍ 10 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം പുറത്താവാതെ 80 റണ്‍സ് വീരു വാരിക്കൂട്ടിയിരുന്നു. മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 157 റണ്‍സുമായി നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് അദ്ദേഹം.
സെവാഗിനെ ഇന്നു തുടക്കത്തില്‍ തന്നെ പുറത്താക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം. അതിനാല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു.

ടീമുകളെ അറിയാം

ടീമുകളെ അറിയാം

ഇന്ത്യ ലെജന്റ്‌സ്- സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, യൂസുഫ് പഠാന്‍, നമാന്‍ ഓജ, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ, നോയല്‍ ഡേവിഡ്, മുനാഫ് പട്ടേല്‍, ഇര്‍ഫാന്‍ പഠാന്‍, മന്‍പ്രീത് ഗോണി, വിനയ് കുമാര്‍, എസ് ബദ്രിനാഥ്.
ഇംഗ്ലണ്ട് ലെജന്റ്‌സ്- കെവിന്‍ പീറ്റേഴ്‌സന്‍ (ക്യാപ്റ്റന്‍), ഒവെയ്‌ന് ഷാ, ഫിലിപ്പ് മസ്റ്റാര്‍ഡ്, മോണ്ടി പനേസര്‍, ക്രിസ് ട്രെംലെറ്റ്, കബീര്‍ അലി, ഗാവിന്‍ ഹാമില്‍റ്റണ്‍, ക്രിസ് സ്‌കോഫീല്‍ഡ്, ജൊനാതന്‍ ട്രോട്ട്, റയാന്‍ സൈഡ്‌ബോട്ടം, ഉസ്മാന്‍ അഫ്‌സല്‍, മാത്യു ഹൊഗാര്‍ഡ്, ജെയിംസ് ട്രെഡ്വെല്‍, ജെയിംസ് ടിന്‍ഡല്‍, ഡാരന്‍ മാഡി.

കളി എപ്പോള്‍, എവിടെ കാണാം?

കളി എപ്പോള്‍, എവിടെ കാണാം?

ഇന്നു രാത്രി ഏഴു മണിക്കാണ് റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മല്‍സരം ആരംഭിക്കുന്നത്.
കളേഴ്‌സ് സിനിപ്ലെക്‌സ്, കളേഴ്‌സ് കന്നഡ സിനിമ, എഫ്ടിഎ ചാനല്‍ രിശ്‌തേ സിനിപ്ലെക്‌സ് തുടങ്ങിയ ചാനലുകളിലാണ് മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യുക. കൂടാതെ ജിയോ ടിവി, വൂട്ട് തുടങ്ങിയ ആപ്പുകളിലും കളിയുടെ ലൈവ് സ്ട്രീമിങുണ്ടാവും.

Story first published: Tuesday, March 9, 2021, 10:27 [IST]
Other articles published on Mar 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+