Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ 'മുങ്ങുന്ന കപ്പല്‍', ടീം വിടാന്‍ കോലിക്ക് എങ്ങനെ തോന്നി? താനാണെങ്കില്‍ തുടരുമെന്ന് മുന്‍ താരം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ പതറി നില്‍ക്കവെ ടീം വിടാനുള്ള ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ താരം ദിലീപ് ധോഷി. ഭാര്യ അനുഷ്‌കാ ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് കോലിക്കു ബിസിസിഐ അവധി നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ആദ്യ ടെസ്റ്റിനു ശേഷം അദ്ദേഹം നാട്ടിലേക്കു മടങ്ങുന്നത്.

അഡ്‌ലെയ്ഡില്‍ നടന്ന ഓസീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ പിന്നിലായ ഇന്ത്യക്കു 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് നിര്‍ണായകമായി മാറിയിരിക്കുകയാണ്. മുങ്ങുന്ന കപ്പലിനോടാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥയെ ധോഷി താരതമ്യം ചെയ്തത്.

ടീമിന് കൂടുതല്‍ പ്രാധാന്യം

ടീമിന് കൂടുതല്‍ പ്രാധാന്യം

പ്രസവസമയത്തു ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഉണ്ടാവണമെന്നത് ആധുനിക കാലത്തെ ഒരു പ്രതിഭാസമാണെന്നു എനിക്കറിയാം. ഇതെനിക്കു മനസ്സിലാക്കാന്‍ കഴിയും.
പക്ഷെ നിങ്ങള്‍ ദേശീയ ടീമിനൊപ്പം ഡ്യൂട്ടിയിലാണ്. കോലിയുടെ സ്ഥാനത്തു ഞാന്‍ ആയിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ പരമ്പരയുടെ പാതിവഴിയില്‍ വച്ചു നാട്ടിലേക്കു തിരിച്ചുപോവില്ലായിരുന്നു. എന്നെ സംബന്ധിച്ച് മറ്റെന്തിനേക്കാളും പ്രധാന ദേശീയ ടീമിന്റെ ഡ്യൂട്ടി തന്നെയാണെന്നും ധോഷി വ്യക്തമാക്കി.

ബിസിസിഐയ്ക്കു തടയാനാവില്ല

ബിസിസിഐയ്ക്കു തടയാനാവില്ല

ഇതുപോലെയുള്ള കാര്യങ്ങള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ താല്‍പ്പര്യമാണ്. ബിസിസിഐയ്ക്കു ഇതു തടയാന്‍ കഴിയില്ലെന്നു ധോഷി അഭിപ്രായപ്പെട്ടു. ഇതു വളരെ വ്യക്തിപരമായ കാര്യമാണ്. നിയമപരമായി ഇങ്ങനെയൊരു കാര്യം തടയാന്‍ ആര്‍ക്കും കഴിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഭാര്യക്കൊപ്പം നില്‍ക്കാന്‍ പോവരുതെന്നു പറയാനുള്ള അധികാരം ക്രിക്കറ്റ് ബോര്‍ഡിന് ഇല്ല. നിയമാവലിയിലും ഇക്കാര്യം പരാമര്‍ശിക്കുന്നില്ലെന്നും ധോഷി പറഞ്ഞു.
30 വയസ്സിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി 100ല്‍ അധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ നാലു താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ധോഷി. ഇന്ത്യയുടെ മറ്റൊരു ക്രിക്കറ്റര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത നേട്ടമാണിത്.

ടീമിനെ നയിക്കുന്നത് ഏറ്റവും പ്രധാനം

ടീമിനെ നയിക്കുന്നത് ഏറ്റവും പ്രധാനം

ഇന്ത്യന്‍ ടീമിനെ നയിക്കുന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നു ധോഷി ചൂണ്ടിക്കാട്ടി. ദേശീയ ടീം ഇപ്പോള്‍ മുങ്ങുന്ന കപ്പലിനു തുല്യമാണ്. ഈ സമയത്താണ് ടീമിനു ക്യാപ്റ്റനെ ഏറ്റവുമധികം ആവശ്യമുള്ളത്.
ഒരുപാട് ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാതെയാണ് നിങ്ങള്‍ ഈ സമയത്തു വൈസ് ക്യാപ്റ്റന് ചുമതലകള്‍ നല്‍കി ടീം വിടുന്നത്. ഇതില്‍ നിന്നും കരകയറാനുള്ള കരുത്തും ആത്മവിശ്വാസവും ടീമിനു ലഭിക്കട്ടെയെന്നു പ്രാര്‍ഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യുകയാണെന്നും ധോഷി കൂട്ടിച്ചേര്‍ത്തു.

കോലിയെ മിസ്സ് ചെയ്യും

കോലിയെ മിസ്സ് ചെയ്യും

ഓസ്‌ട്രേലിയക്കെതിരേയുള്ള ശേഷിക്കുന്ന ടെസ്റ്റുകളില്‍ കോലിയെ ഇന്ത്യ മിസ്സ് ചെയ്യുമെന്നു ധോഷി പറഞ്ഞു. കോലി അസാധാരണ പ്ലെയറാണ്. ഒരു ക്യാപ്റ്റനേക്കാളുപരി താരമെന്ന നിലയിലാവും കോലിയെ ഇന്ത്യ മിസ്സ് ചെയ്യുക. അദ്ദേഹം ക്രീസിലുണ്ടെങ്കില്‍ അതു മറ്റു താരങ്ങള്‍ക്കും ഒരുപാട് ആത്മവിശ്വാസം നല്‍കുമെന്നും ധോഷി വ്യക്തമാക്കി.
ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ മികച്ച റെക്കോര്‍ഡാണ് കോലിക്കുള്ളത്. 2012ല്‍ അഡ്‌ലെയ്ഡ് ഓവലിലായിരുന്നു അദ്ദേഹം കരിയറിലെ കന്നി സെഞ്ച്വറി നേടിയത്. ഓസ്‌ട്രേലിയയില്‍ 13 ടെസ്റ്റുകള്‍ കളിച്ച കോലി 53.14 ശരാശരിയില്‍ 1352 റണ്‍സെടുത്തിട്ടുണ്ട്. ആറു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.
ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് റെക്കോര്‍ഡുള്ള ക്യാപ്റ്റന്‍ കൂടിയാണ് കോലി. അദ്ദേഹത്തിനു കീഴില്‍ കളിച്ച 56 ടെസ്റ്റുകളില്‍ 33ലും ഇന്ത്യ വിജയിച്ചിട്ടുണ്ട്.

Story first published: Tuesday, December 22, 2020, 16:34 [IST]
Other articles published on Dec 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+