Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിയില്‍ ഇന്ത്യ നമ്പര്‍ 1, പക്ഷെ പ്രവര്‍ത്തി മൂന്നാംകിട!! നഖ്‌വിയാണ് ശരി; ആഞ്ഞടിച്ച് മുന്‍ പാക് താരം

ഏഷ്യാ കപ്പിന്റെ ഫൈനലിലെ വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത്. കലാശക്കളിയില്‍ പാകിസ്താനെ വീഴ്ത്തി ചാംപ്യന്‍മാരായ ശേഷം എസിസി, പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്നും ട്രോഫിയേറ്റു വാങ്ങാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് ട്രോഫി ഇന്ത്യക്കു നല്‍കാതെ എസിസി ഒഫീഷ്യലുകള്‍ വേദിയില്‍ നിന്നും എടുത്തു മാറ്റുകയായിരുന്നു.

നഖ്‌വിയുടെ പ്രവര്‍ത്തിക്കെതിരേ അടുത്ത ഐസിസി യോഗത്തില്‍ ശക്തമായ പ്രതിഷേധമറിയിക്കാന്‍ തയ്യാറെടുക്കുകയാണ് ബിസിസിഐ. ഇതിനിടെയാണ് ഇന്ത്യന്‍ ടീമിനെതിരേ ബാസിത് അലി ആഞ്ഞടിച്ചിരിക്കുന്നത്. വേദിയില്‍ നിന്നും ട്രോഫി എടുത്തുമാറ്റിയ നഖ്‌വിയുടെ പ്രവര്‍ത്തിയെ അദ്ദഹം ന്യായീകരിക്കുകയും ചെയ്തു.

INDIAN TEAM

മൂന്നാംകിട പ്രവര്‍ത്തി

പാകിസ്താനിലെ എആര്‍വൈ ന്യൂസ് ചാനലില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമിനെതിരേ ബാസിത് അലി തുറന്നടിച്ചത്. കളിയില്‍ ഇന്ത്യ നമ്പര്‍ വണ്‍ ടീമാണെങ്കിലും പ്രവര്‍ത്തി വെറും മൂന്നാകിടയാണെന്നാണ് അദ്ദേഹം ആഞ്ഞടിച്ചിരിക്കുന്നത്.

ഇന്ത്യ തീര്‍ച്ചയായും നമ്പര്‍ വണ്‍ ടീമാണ്. പക്ഷെ അവരുടെ പ്രവര്‍ത്തികള്‍ വെറും മൂന്നാംകിടയാണ്. മൊഹ്‌സിന്‍ നഖ്‌വിയാണ് വിജിയകള്‍ക്കുള്ള ട്രോഫി സമ്മാനിക്കേണ്ടത്. ഇന്ത്യന്‍ ടീം അതു സ്വീകരിക്കാന്‍ വിസമ്മതിച്ചാല്‍ ലോകത്തിനു മുന്നില്‍ അവര്‍ അപമാനിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും ബാസിത് അലി തുറന്നടിക്കുന്നു.

ഏഷാ കപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമെടുത്ത നിലപാട് ആഗോള ക്രിക്കറ്റിനു തന്നെ മോശം മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നിങ്ങള്‍ (ഇന്ത്യ) നമ്പര്‍ വണ്‍ ടീമാണ്. നന്നായി കളിക്കുകയും വിജയിക്കുകയും ചെയ്തു. പക്ഷെ എന്തിനാണ് ഇത്രയും ശാഠ്യം? മൊഹ്‌സിന്‍ നഖ്‌വി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മേധാവിയാണ്.

ഇതൊരു ഐസിസി ടൂര്‍ണമെന്റ് ആയിരുന്നെങ്കിലെന്നു ആലോചിച്ചു നോക്കൂ. ജയ് ഷായില്‍ നിന്നും പാകിസ്താന്‍ ടീം കിരീടം നേടാന്‍ വിസമ്മതിക്കുകയാണെങ്കില്‍ എന്തു സംഭവിക്കും. അങ്ങനെ ചെയ്യുകയാണെങ്കില്‍ അവര്‍ തെറ്റുകാരാവുമെന്നും അലി കൂട്ടിച്ചേര്‍ത്തു.

INDIA-PAK FINAL

അതേസമയം, ഏഷ്യാ കപ്പ് ഫൈനലിനു ശേഷം വേദിയില്‍ നിന്നും ട്രോഫി എടുത്തു മാറ്റിയ സംഭവത്തില്‍ ബിസിസിഐയോടു നഖ്‌വി മാപ്പു ചോദിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം അദ്ദേഹം ഇക്കാര്യം തള്ളുകയായിരുന്നു. താന്‍ മാപ്പു പറഞ്ഞിട്ടില്ലെന്നും ഇന്ത്യന്‍ ടീം ഇവിടേക്കു വന്നാല്‍ ട്രോഫി നല്‍കാന്‍ തയ്യാറാണെന്നും നഖ്‌വി വ്യക്തമാക്കി.

ഫൈനല്‍ നടന്ന ദിവസം തന്നെ ട്രോഫി കൈമാറാന്‍ എസിസി പ്രസിഡന്റെന്ന നിലയില്‍ ഞാന്‍ തയ്യാറായിരുന്നു. ഇപ്പോഴും ഞാന്‍ അതിനു ഒരുക്കമാണ്. ഇന്ത്യന്‍ ടീമിനു ആ കിരീടം വേണമെന്നു ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്കു എസിസിയുടെ ഓഫീസിലേക്കു സ്വാഗതം. ഇവിടെ വച്ച് എന്നില്‍ നിന്നും അതു ഏറ്റുവാങ്ങാം.

ഒരു കാര്യം ഞാന്‍ വ്യക്തമായി തന്നെ പറയട്ടെ. ഞാന്‍ തെറ്റായി ഒന്നും തന്നെ ചെയ്തിട്ടില്ല. ബിസിസിഐയോടു ഞാന്‍ മാപ്പൊന്നും പറഞ്ഞിട്ടില്ല. ഒരിക്കലും അതു ചെയ്യാനും പോവുന്നില്ലെന്നും നഖ്‌വി പറഞ്ഞു.

Story first published: Thursday, October 2, 2025, 12:37 [IST]
Other articles published on Oct 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+