നിശ്ചിത ഓവറില്‍ ഇന്ത്യ സുരക്ഷിതമായ കരങ്ങളില്‍!, രോഹിത്തിനെ വാഴ്ത്തിയും കോലിയെ ട്രോളിയും ഗംഭീര്‍

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ട രോഹിത് ശര്‍മയെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ഗൗതം ഗംഭീര്‍. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു വിരാട് കോലിയെ മാറ്റി ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി സെലക്ഷന്‍ കമ്മിറ്റി രോഹിത്തിനെ ഏല്‍പ്പിച്ചത്. ടി20 ടീമിന്റെ നായകസ്ഥാനം കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം കോലി ഒഴിഞ്ഞിരുന്നു. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ തുടര്‍ന്നും ടീമിനെ നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. പക്ഷെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും കോലിയെ നീക്കിയാണ് ഇപ്പോള്‍ ബിസിസിഐ രോഹിത്തിനെ കൊണ്ടു വന്നിരിക്കുന്നത്.
നിശ്ചിത ഓവര്‍ ടീമുകള്‍ക്കു രണ്ടു ക്യാപ്റ്റന്‍മാരാണെങ്കില്‍ അതു താരങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ക്കു വഴിയൊരുക്കുമെന്നും ഈ കാരണത്താലാണ് സെക്ടര്‍മാര്‍ രോഹിത്തിനെ രണ്ടു ഫോര്‍മാറ്റുകളിലും നായകസ്ഥാനം ഏല്‍പ്പിച്ചതെന്നുമാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നല്‍കിയ വിശദീകരണം.

രണ്ടു ക്യാപ്റ്റന്മാരുള്ളത് നല്ല കാര്യം
രണ്ടു ക്യാപ്റ്റന്‍മാരുള്ളത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് നല്ല കാര്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ നമുക്ക് റെഡ് ബോള്‍ ക്രിക്കറ്റിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലും രണ്ടു നായകന്‍മാര്‍ വന്നിരിക്കുകയാണ്. ടി20 ആയാലും ഏകദിനമായാലും വൈറ്റ് ബോള്‍ ക്രിക്കറ്റിനെ വളര്‍ത്തിയെടുക്കാന്‍ രോഹിത് ശര്‍മയ്ക്കു കൂടുതല്‍ സമയം ലഭിക്കുമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഫോള് ദി ബ്ലൂസെന്ന ഷോയില്‍ ഗംഭീര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ക്രിക്കറ്റിനു വേണ്ടി രോഹിത് ശര്‍മ ഒരു ലീഡറെന്ന നിലയില്‍ തീര്‍ച്ചയായും നന്നായി പെര്‍ഫോം ചെയ്യുമെന്നാണ് എനിക്കു തോന്നുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോള്‍ സുരക്ഷിതമായ കരങ്ങളിലാണ്, പ്രത്യേകിച്ചും വൈറ്റ് ബോള്‍ ക്രിക്കറ്റിലെന്നും വിരാട് കോലിക്കെതിരേ ഒളിയമ്പ് എറിയുന്ന തരതത്തില്‍ ഗംഭീര്‍ നിരീക്ഷിച്ചു.

അഞ്ചു ഐപിഎല്‍ കിരീടങ്ങള്‍
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവണ ജേതാക്കളാക്കാന്‍ കഴിഞ്ഞത് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ മിടുക്കിന് അടിവരയിടുന്നതായി ഗംഭീര്‍ പറഞ്ഞു. മുംബൈയ്ക്കു അഞ്ചു ട്രോഫികള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് രോഹിത്. മറ്റു ക്യാപ്റ്റന്‍മാരെ അപേക്ഷിച്ച് ചില ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിനാലാവാം ഇതിനു കഴിഞ്ഞതെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

രോഹിത് കൂള്‍ നായകന്‍
രോഹിത് ശര്‍മ വളരെ കൂളായിട്ടുള്ള ക്യാപ്റ്റനാണ്. ഇതു കാര്യങ്ങള്‍ വളരെ റിലാക്‌സായി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. അതേ സമയത്തു തന്നെ കളിക്കാരെ പെര്‍ഫോം ചെയ്യുന്നതിനു വേണ്ടി വളരെയധികം പുഷ് ചെയ്യുന്ന നായകനുമല്ല രോഹിത്. മാത്രമല്ല രോഹിത് തന്നെ സ്വയം വളരെ ഊര്‍ജസ്വലനായി കാണപ്പെടുന്നയാളുമാണ്. ഇതു ടീമിനെ മുഴുവന്‍ സഹായിക്കുകയും ചെയ്യുമെന്നും ഗംഭീര്‍ വിലയിരുത്തി.

രോഹിത്തിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്
വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം രോഹിത് ശര്‍മ ക്യാപ്റ്റന്‍സി മികവ് തെളിയിച്ചിരുന്നു. 2018ലെ ഏഷ്യാ കപ്പ്, നിദാഹാസ് ട്രോഫി എന്നിവയില്‍ ഇന്ത്യ ചാംപ്യന്‍മാരായത് ഹിറ്റ്മാന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. കോലി ഈ ടൂര്‍ണമെന്റുകളില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്നായിരുന്നു രോഹിത്തിനു നായകനായി നറുക്കുവീണത്.
ടി20യില്‍ ഇതുവരെ 22 മല്‍സരങ്ങളിലാണ് ഹിറ്റ്മാന്‍ ഇന്ത്യയെ നയിച്ചത്. ഇവയില്‍ 18ലും ടീമിനു വിജയം നേടിക്കൊടുക്കാന്‍ കഴിഞ്ഞു. ഏകദിനത്തില്‍ 10 മല്‍സരങ്ങളില്‍ എട്ടെണ്ണവും അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്. ടി20യിലെ സ്ഥിരം ക്യാപ്റ്റനായ ശേഷം ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര തൂത്തൂവാരി രോഹിത് തുടക്കം ഗംഭീരമാക്കിയിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലായിരുന്നു ഇന്ത്യ ഏകക്ഷീയ വിജയം സ്വന്തമാക്കിയത്. ഇനി സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്റെ അടുത്ത അരങ്ങേറ്റം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications