ശ്രീലങ്കയ്‌ക്കെതിരായ ഏകദിനം; നാണക്കേടിന്റെ ലോക റെക്കോര്‍ഡ് ഇന്ത്യയ്ക്ക്
ധര്‍മശാല: ധര്‍മശാലയില്‍ നടന്ന ഇന്ത്യ ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ നാണക്കേടിന്റെ ലോകറെക്കോര്‍ഡ് പട്ടംചൂടി പുകള്‍പെറ്റ ഇന്ത്യന്‍ ടീം. ആദ്യ പത്ത് ഓവറില്‍ ലോകത്തെ ഒരു ടീമും നേടിയിട്ടില്ലാത്ത സ്‌കോര്‍ നേടിയാണ് ഇന്ത്യ നാണക്കേടിന്റെ പടുകുഴിയില്‍ വീണത്. പത്ത് ഓവറില്‍ 11 റണ്‍സിന് 3 എന്ന നിലയിലായിരുന്നു ഇന്ത്യ.
അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ 22 മുതല്‍ കുവൈത്തില്‍; വേദിമാറ്റല്‍ പ്രഖ്യാപനം ഇന്ന്
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ സിംബാബ് വേയുടെ പേരിലാണ്. 2004ല്‍ നടന്ന മത്സരത്തില്‍ 35 റണ്‍സിന് അവര്‍ പുറത്തായിരുന്നു. ഈ റെക്കോര്‍ഡ് ഇന്ത്യ ഭേദിച്ചേക്കുമോ എന്ന് ആരാധകര്‍ ആശങ്കപ്പെട്ടെങ്കിലും ധോണിയുടെ ഒറ്റയാള്‍ പോരാട്ടം ഇന്ത്യയെ നൂറുകടത്തി. 2000ല്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 54 റണ്‍സാണ് ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്‌കോര്‍.

ശ്രീലങ്കന്‍ പേസര്‍മാരുടെ മിന്നുന്ന പ്രകടനമാണ് ധര്‍മശാലയില്‍ ഇന്ത്യയുടെ വിധിയെഴുതിയത്. ക്യാപ്റ്റന്‍ കോലിയില്ലാതെ ഇറങ്ങിയ ഇന്ത്യന്‍ ടീമില്‍ ധോണി ഒഴികെ മറ്റൊരു താരവും ക്ഷമയോടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചില്ല. ഇതോടെ, സ്വന്തം നാട്ടില്‍ ഇന്ത്യയോട് 5-0 എന്ന സ്‌കോറിന് അടിയറവ് പറഞ്ഞ ശ്രീലങ്കയ്ക്ക് ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരം പകരംവീട്ടല്‍ കൂടിയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications