Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'വാലില്‍ തൂങ്ങി ഇന്ത്യ', രണ്ടു സെഞ്ച്വറി കൂട്ടുകെട്ട്- പുതിയ റെക്കോര്‍ഡ്

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വാലില്‍ തൂങ്ങി ഇന്ത്യ കുറിച്ചത് പുതിയ റെക്കോര്‍ഡ്. ഏഴും എട്ടും വിക്കറ്റുകളില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരിന്നിങ്‌സില്‍ ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ് ഇന്ത്യ.

1

2007-08ല്‍ സിഡ്‌നിയില്‍ ഇന്ത്യക്കെതിരേ നടന്ന ടെസ്റ്റില്‍ ഓസ്‌ട്രേലിയയാണ് ആദ്യമായി ഏഴും എട്ടും വിക്കറ്റുകളില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ചരിത്രം കുറിച്ചത്. 2010-11ല്‍ ഇതേ വേദിയില്‍ തന്നെ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടും നേട്ടമാവര്‍ത്തിച്ചു. ഇപ്പോഴിതാ അതേ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയും ഈ നേട്ടത്തിലെത്തിയിരിക്കുകയാണ്.

അഹമ്മദാബാദില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ റിഷഭ് പന്ത്- വാഷിങ്ടണ്‍ സുന്ദര്‍ ജോടി ഏഴാം വിക്കറ്റില്‍ 113 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍- അക്ഷര്‍ പട്ടേല്‍ സഖ്യം എട്ടാം വിക്കറ്റില്‍ 106 റണ്‍സും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.

2

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 205 റണ്‍സിനു മറുപടിയില്‍ ഇന്ത്യ ആറിന് 146 റണ്‍സെന്ന നിലയില്‍ പരുങ്ങവെയാണ് പന്ത്- സുന്ദര്‍ ജോടി ക്രീസില്‍ ഒന്നിച്ചത്. 259 റണ്‍സിലാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. അപ്പോഴേക്കും പന്ത് ടെസ്റ്റ് കരിയറിലെ മൂന്നാമത്തെ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. 101 റണ്‍സെടുത്ത പന്ത് പുറത്തായെങ്കിലും സുന്ദറിന് കൂട്ടായി അക്ഷര്‍ പട്ടേല്‍ എത്തിയതോടെ ഇന്ത്യ വീണ്ടും കരുത്താര്‍ജിച്ചു. മറ്റൊരു സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ഈ ജോടി ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 365 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിച്ചു.43 റണ്‍സെടുത്ത അക്ഷര്‍ പട്ടേല്‍ റണ്ണൗട്ടായതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. 160 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കു ലഭിച്ചത്.

160 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാംദിനം 19 ഓവര്‍ കഴിഞ്ഞപ്പോള്‍ നാലു വിക്കറ്റിന് 46 റണ്‍സെന്ന നിലയില്‍ പതറുകയാണ്. സാക്ക് ക്രോളി (5), ഡൊമിനിക്ക് സിബ്ലി (3), ജോണി ബെയര്‍സ്‌റ്റോ (0), ബെന്‍ സ്‌റ്റോക്‌സ് (2) എന്നിവരാണ് പുറത്തായത്. ക്യാപ്റ്റന്‍ ജോ റൂട്ടും (27) ഓലി പോപ്പുമാണ് (5) ക്രീസില്‍. ഇന്ത്യക്കൊപ്പമെത്താന്‍ ഇംഗ്ലണ്ടിനു ഇനിയും 113 റണ്‍സ് കൂടി വേണം. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്.

Story first published: Saturday, March 6, 2021, 13:21 [IST]
Other articles published on Mar 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+