For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് വേദി വച്ചുമാറില്ല- 2021ലെ ടി20 ലോകകപ്പ് ഇന്ത്യയില്‍ തന്നെ, 22ല്‍ ഓസ്‌ട്രേലിയയില്‍

ന്യൂഡല്‍ഹി: ബിസിസി ഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും തമ്മിലുള്ള ചര്‍ച്ച ഫലം കണ്ടില്ല. 2021ലെ ടി20 ലോകകപ്പിന് ഇന്ത്യ തന്നെ വേദിയാകുമ്പോള്‍ 2022ലെ ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയായിരിക്കും വേദി. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്നു. 2021ലെ ടി20 ലോകകപ്പിന് ഇന്ത്യയായിരുന്നു വേദി. ഈ വര്‍ഷത്തെ ലോകകപ്പ് മാറ്റിവെച്ചതോടെ 2021ലെ ടി20 ലോകകപ്പ് നടത്താന്‍ താല്‍പ്പര്യം അറിയിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇത് സംബന്ധിച്ച് ബിസിസി ഐയുമായി ചര്‍ച്ച നടത്തിയിരുന്നു. 2022ലെ ഓസ്‌ട്രേലിയ വേദിയാകേണ്ട ലോകകപ്പിന്റെ നടത്തിപ്പ് ഇന്ത്യക്ക് കൈമാറി 2021ലെ ലോകകപ്പിന് വേദിയാകാനായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ശ്രമം.

എന്നാല്‍ ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ ധാരണയാകാതെ വന്നതോടെയാണ് 2021ലെ ലോകകപ്പ് ഇന്ത്യ തന്നെ വേദിയാവുമെന്നും 2022ലെ ലോകകപ്പിന് ഓസ്‌ട്രേലിയ വേദിയാകുമെന്നുമുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ഇത്തവണത്തെ ലോകകപ്പിനുവേണ്ടി എല്ലാവിധ തയ്യാറെടുപ്പുകളും ഓസ്‌ട്രേലിയ നടത്തിയിരുന്നു. ഇതിനായുള്ള ടിക്കറ്റടക്കം വിറ്റുപോയതിന് ശേഷമാണ് കോവിഡിനെത്തുടര്‍ന്ന് ലോകകപ്പ് മാറ്റിവെക്കാന്‍ ജൂലൈയില്‍ തീരുമാനം ഉണ്ടായത്. നേരത്തെ ഒക്ടോബറിലും നവംബറിലുമായി 2020ലെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടത്താമെന്നാണ് തീരുമാനിച്ചിരുന്നത്.

t20-worldcup

2021ലെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടത്താന്‍ സാധിച്ചിരുന്നെങ്കില്‍ ഓസ്‌ട്രേലിയ വേദിയാകുമെന്ന് പ്രതീക്ഷിച്ച് ടിക്കറ്റെടുത്തവര്‍ക്ക് അത് സഹായകരമാകുമെന്നായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രധാനമായും പറഞ്ഞിരുന്നത്. കൂടാതെ ടൂര്‍ണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂര്‍ത്തിയായതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളില്ലാതെ 2021ലെ ലോകകപ്പിന് വേദിയാകാനും ഓസ്‌ട്രേലിയക്ക് സാധിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചെങ്കിലും 2021ലെ ലോകകപ്പ് 2022ലെ ലോകകപ്പുമായി കൈമാറാന്‍ ബിസിസി ഐ വിമുഖത അറിയിക്കുകയായിരുന്നു. ഇന്ത്യയുടെ തീരുമാനം ക്രിക്കറ്റ് ഓസ്‌ട്രേലിയയെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്.

പുതിയ ഐസിസി ചെയര്‍മാനെ തീരുമാനിക്കാന്‍ യോഗം നടക്കാനിരിക്കെ ക്രിക്കറ്റ് ഓസ്‌ട്രേലിയയെ പിണക്കിയത് ഇന്ത്യക്ക് തിരിച്ചടിയായേക്കും. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നിലവിലെ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് അടുത്ത ഐസിസി ചെയര്‍മാനായി എത്താന്‍ സാധ്യത. എന്നാല്‍ ഇതിന് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണ വേണം. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആവിശ്യം ബിസിസി ഐ പരിഗണിക്കാത്തതിനാല്‍ ഗാംഗുലിയെ പിന്തുണയ്ക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറാകുമോയെന്ന് കാത്തിരുന്ന് കാണാം. ഇരു ക്രിക്കറ്റ് ബോര്‍ഡും സംയുക്തമായാണ് ഈ തീരുമാനത്തിലെത്തിയതെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. ഡിസംബറില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്നുണ്ട്. ഇതില്‍ ഇന്ത്യന്‍ താരങ്ങളുടെ ക്വാറന്റൈന്‍ ദിനം കുറച്ചുതരണമെന്ന് ബിസിസി ഐയുടെ ആവിശ്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ നിരസിച്ചിരുന്നു.

Story first published: Friday, August 7, 2020, 20:14 [IST]
Other articles published on Aug 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+