Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ടി20 ലോകകപ്പ്; ഏകദിന ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ

കണക്കുതീര്‍ക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ | Oneindia Malayalam

ആന്റിഗ്വ: കഴിഞ്ഞവര്‍ഷം വനിതാ ഏകദിന ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഇന്ത്യയ്ക്ക് സുവര്‍ണാവസരം ഒരുങ്ങിയിരിക്കുകയാണ്. ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ മനസില്‍നിന്നും ലോകകപ്പിലെ തോല്‍വി മാഞ്ഞുപോയിരിക്കില്ല. ഇംഗ്ലണ്ടിനെതിരായ ജയത്തോടെ ഫൈനല്‍ തോല്‍വിയുടെ മുറിവുണക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

സമ്മര്‍ദ്ദം അതിജീവിക്കുന്നവരാകും ടി20യിലും ഫൈനല്‍ പ്രവേശനം ഉറപ്പാക്കുക. ഏകദിന ലോകകപ്പ് 7 റണ്‍സിന് ഇംഗ്ലണ്ടിന് അടിയറവ് വെക്കേണ്ടിവന്നത് ഇന്ത്യന്‍ വനിതകള്‍ സമ്മര്‍ദ്ദം അതിജീവിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്. ജയം ഉറപ്പിച്ച മത്സരത്തില്‍ തുടരെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞായിരുന്നു അന്നത്തെ തോല്‍വി. എന്നാല്‍, ഒരുവര്‍ഷം കഴിയുമ്പോള്‍ ഇന്ത്യ ഏറെ മാറിയിട്ടുണ്ട്.

India hopes to overcome English pressure

ഇത്തവണ ഒരു മത്സരത്തില്‍പോലും തോല്‍ക്കാതെയാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ മറികടക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍, സ്മൃതി മന്ദാന, മിതാലി രാജ്, ജമീമ റോഡ്രിഗസ് തുടങ്ങിയവരെല്ലാം ഓരോ മത്സരങ്ങളിലായി ഇന്ത്യയ്ക്ക് കരുത്തായി. പന്തേറിലും ഇന്ത്യന്‍ വനിതകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

സമ്മര്‍ദ്ദം താന്‍ ആസ്വദിക്കുകയാണെന്നാണ് ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടി ചരിത്രമെഴുതിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറയുന്നത്. ബാറ്റിങ് നന്നായി ആസ്വദിക്കുന്നുണ്ട്. ഏറ്റവും പ്രധാനം ഇന്ത്യ ജയിക്കുകയെന്നതാണ്. പല മേഖലകളിലും ടീം ഇനിയും മുന്നേറാനുണ്ടെന്നും അതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും താരം വ്യക്തമാക്കി. നവംബര്‍ 23നാണ് ഇന്ത്യ ഇംഗ്ലണ്ട് ആദ്യ സെമി നടക്കുക. വെസ്റ്റിന്‍ഡീസും ഓസ്‌ട്രേലിയയും തമ്മിലാണ് മറ്റൊരു മത്സരം.

Story first published: Wednesday, November 21, 2018, 11:32 [IST]
Other articles published on Nov 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+