IND vs AUS: സിഡ്‌നിയില്‍ ഇന്ത്യ വാഴുമോ, അതോ വീഴുമോ? കളിച്ചത് 12 ടെസ്റ്റുകള്‍- ചരിത്രമറിയാം
സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച മുതല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കാനിരിക്കുകയാണ്. നാലു ടെസ്റ്റുകളടങ്ങുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇരുടീമുകളും ഇപ്പോള്‍ 1-1ന് ഒപ്പമായതിനാല്‍ സിഡ്‌നിയിലെ അങ്കം തീപാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഓസീസ് വാരിക്കളഞ്ഞിരുന്നു. രണ്ടര ദിവസം കൊണ്ട് എട്ടു വിക്കറ്റിനായിരുന്നു ഓസീസിന്റെ കശാപ്പ്. മെല്‍ബണില്‍ ഇന്ത്യ ഇതിനു കണക്കുതീര്‍ത്തു. നാലു ദിവസം കൊണ്ട് ഓസീസിനെ ചുരുട്ടിക്കെട്ടി ഇന്ത്യ ഒപ്പമെത്തുകയായിരുന്നു. സിഡ്‌നി ടെസ്റ്റില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നു പ്രവചിക്കുക അസാധ്യമാണ്. സിഡ്‌നിയില്‍ ഇതു വരെ കളിച്ച ടെസ്റ്റുകളില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് നമുക്കു പരിശോധിക്കാം.

ജയിച്ചത് ഒരു ടെസ്റ്റ് മാത്രം
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇതുവരെ 12 ടെസ്റ്റുകളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇവയില്‍ ഒന്നില്‍ മാത്രമേ ഇന്ത്യക്കു വിജയിക്കാനായിട്ടുള്ളൂ. അവസാനത്തെ രണ്ടു ടെസ്റ്റുകളടക്കം ആറെണ്ണത്തില്‍ ഓസീസിനെ സമനിലയില്‍ കുരുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ശേഷിച്ച അഞ്ചു ടെസ്റ്റുകളില്‍ ഓസീസ് ജയിച്ചുകയറി. വെറും 8.33 ആണ് ഇന്ത്യയുടെ വിജയശരാശരിയെങ്കില്‍ തോല്‍വിയുടെ ശരാശരി 41.66 ആണ്. സിഡ്‌നിയില്‍ ഇന്ത്യയുടെ ഒരേയൊരു ടെസ്റ്റ് വിജയം 1978ലായിരുന്നു. അന്നു ഇന്നിങ്‌സ് വിജയമായിരുന്നു ഇന്ത്യ ആഘാഷിച്ചത്. ബൗളിങ് മികവിലായിരുന്നു ഇന്ത്യയുടെ അവിസ്മരണീയ വിജയം.
ഇരുടീമുകളുടെയും വിജയത്തേക്കാള്‍ കൂടുതല്‍ സമനിലകള്‍ കണ്ട വേദി കൂടിയാണ് സിഡ്‌നി. ഇത്തവണ പക്ഷെ സമനിലയ്ക്കു വേണ്ടിയായിരിക്കില്ല, മറിച്ച് വിജയത്തിനു വേണ്ടിയായിരിക്കും ഇരുടീമുകളും കൈയ്‌മെയ് മറന്നു പോരാടുക.

സച്ചിനും കുംബ്ലെയും
സിഡ്‌നിയില്‍ ഇന്ത്യയുടെ റണ്‍മെഷീന്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഓസ്‌ട്രേലിയയില്‍ സച്ചിന്റെ ഏറ്റവും പ്രിയപ്പെട്ട വേദികളിലൊന്ന് കൂടിയാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്. ഇവിടെ 785 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
വിക്കറ്റ് വേട്ടക്കാരുടെ കാര്യം നോക്കിയാല്‍ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് സിഡ്‌നിയില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളര്‍. വെറും മൂന്നു ടെസ്റ്റുകളില്‍ നിന്നും 20 വിക്കറ്റുകള്‍ കുംബ്ലെ ഇവിടെ നിന്നും കൊയ്തിട്ടുണ്ട്.
സ്പിന്‍ ബൗളിങിന് ഏറെ യോജിച്ച പിച്ച് കൂടിയാണ് സിഡ്‌നിയിലേത്. അതുകൊണ്ടു ഇത്തവണ ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ സഖ്യത്തിനു തിളങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

അവസാനത്തെ മല്‍സരം
2018-19ലെ കഴിഞ്ഞ പര്യടനത്തിലാണ് ഇന്ത്യ അവസാനമായി സിഡ്‌നിയില്‍ ടെസ്റ്റ് കളിച്ചത്. അന്നു മികച്ച പ്രകടനവും ഇന്ത്യ കാഴ്ചവച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ ഏഴു വിക്കറ്റിന് 622 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ഓസീസിനെക്കൊണ്ട് അന്നു ഫോളോഓണ്‍ ചെയ്യിക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ മഴ ഓസ്‌ട്രേലിയയുടെ രക്ഷയ്‌ക്കെത്തിയിരുന്നു. ഇതോടെ ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയും ചെയ്തു. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മല്‍സരം കൂടിയായിരുന്നു ഇത്. സ്‌കോര്‍: ഇന്ത്യ ഏഴിന് 622 ഡിക്ലയേര്‍ഡ്. ഓസീസ് 300, വിക്കറ്റ് പോവാതെ ആറ് റണ്‍സ് (ഫോളോഓണ്‍).
ചേതേശ്വര്‍ പുജാര (193), റിഷഭ് പന്ത് (159) എന്നിവര്‍ ബാറ്റിങില്‍ തിളങ്ങിയിരുന്നു. പന്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയായിരുന്നു. ബൗളിങില്‍ മിന്നിയത് സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു. കുല്‍ദീപിന് അഞ്ചു വിക്കറ്റ് ലഭിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications