Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനിയെന്തിന് ധോണി? ടീം അദ്ദേഹത്തെ മറന്നുതുടങ്ങി!! പറഞ്ഞത് മുന്‍ കിവീസ് കോച്ച്

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയെക്കുറിച്ച് ടീം മറന്നു തുടങ്ങിയതായും ഇപ്പോള്‍ ഈ ടീം ധോണിയില്ലാതെ തന്നെ മുന്നേറാന്‍ ശീലിച്ചുവെന്നും മുന്‍ ന്യൂസിലാന്‍ഡ് കോച്ച് മൈക്ക് ഹെസ്സന്‍ അഭിപ്രായപ്പെട്ടു. ഐപിഎല്ലില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പം പ്രവര്‍ത്തിക്കുകയാണ് ഹെസ്സന്‍. ഇന്ത്യ ധോണിയില്ലാതെ ഏറെ ദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു. ഈ ടീമിന് ഇനി അദ്ദേഹത്തിന്റെ സേവനം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ധോണി വിരമിച്ചാലും അത് ടീമിനു കാര്യമായ തിരിച്ചടിയായി മാറില്ല. വരാനിരിക്കുന്ന ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ദേശീയ ടീമിലേക്കു ധോണിയുടെ മടങ്ങിവരവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ നേരത്തേ കണ്ടിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാലും ദേശീയ ടീമിനു അദ്ദേഹത്തെ വേണമെന്നു തോന്നുന്നില്ലെന്നും ഹെസ്സന്‍ വിശദമാക്കി.

dhoni

ടി20 ലോകകപ്പ് ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീം പരീക്ഷണങ്ങള്‍ തുടരുകയാണ്. പുതിയ പല കളിക്കാര്‍ക്കും ഇന്ത്യ അവസരം നല്‍കുന്നുണ്ട്. ശിവം ദുബെ, മനീഷ് പാണ്ഡെ എന്നിവരെയെല്ലാം ഇന്ത്യ കളിപ്പിച്ചു കഴിഞ്ഞു. ഇരുവരും വ്യത്യസ്ത റോളുകളിലാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ കൂടി ടീമിലേക്കു തിരികെ കൊണ്ടുവരാനായാല്‍ അത് ഇന്ത്യയെ മറ്റൊരു തലത്തിലേക്കുയര്‍ത്തുമെന്നും ഹെസ്സന്‍ ചൂണ്ടിക്കാട്ടി.

india

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ഇന്ത്യ സെമിയില്‍ കിവീസിനോടു തോറ്റു പുറത്തായ ശേഷം അദ്ദേഹത്തെ ടീമിനൊപ്പം കണ്ടിട്ടില്ല. തുടര്‍ന്നുള്ള പരമ്പരകളില്‍ നിന്നും ധോണി സ്വയം പിന്‍മാറുകയായിരുന്നു. റിഷഭ് പന്തിനെക്കൂടാതെ ലോകേഷ് രാഹുലും ഇപ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി അവകാശവാദ മുന്നയിച്ചിരിക്കെ ധോണിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കൂടുതല്‍ ദുഷ്‌കരമായിട്ടുണ്ട്. നിലവില്‍ ഐപിഎല്ലിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് ധോണി.

Story first published: Monday, February 3, 2020, 17:46 [IST]
Other articles published on Feb 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+