Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കായി കളിക്കാന്‍ 50 താരങ്ങള്‍ റെഡി! പ്രതാപകാലത്തെ ഓസീസിന് പോലുമായില്ല- പുകഴ്ത്തി ഇന്‍സി

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇന്‍സമാമുള്‍ ഹഖ്. ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത്ത് അദ്ഭുതപ്പെടുത്തുന്നതാണെന്നും പ്രതാപകാലത്തു ഓസ്‌ട്രേലിയ പോലും ഇന്ത്യക്കൊപ്പമെത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരേ സമയത്തു ഇന്ത്യ രണ്ടു രാജ്യങ്ങളില്‍ വ്യത്യസ്ത ടീമുകളെ അണിനിരത്താനിരിക്കെയാണ് ഇന്‍സി ഇക്കാര്യം പറഞ്ഞത്. വിരാട് കോലിക്കു കീഴില്‍ ടെസ്റ്റ് ടീം ഇംഗ്ലണ്ടില്‍ ഐസിസിയുടെ ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍, അഞ്ചു ടെസ്റ്റുകളുടെ പരമ്പര എന്നിവ കളിക്കുമ്പോള്‍ മറ്റൊരു ടീം ഇതേ സമയത്തു ശ്രീലങ്കയില്‍ ടി20, ഏകദിന പരമ്പരകളില്‍ കളിക്കും. ഈ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ചുരുങ്ങിയത് 50 പേര്‍ തയ്യാര്‍

ചുരുങ്ങിയത് 50 പേര്‍ തയ്യാര്‍

ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തയ്യാറായി ചുരുങ്ങിയത് 50 താരങ്ങളെങ്കിലും ഇപ്പോഴുണ്ടെന്നും ഐപിഎല്‍ രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ വലിയ റോള്‍ തന്നെ വഹിച്ചിട്ടുണ്ടെന്നും ഇന്‍സി അഭിപ്രായപ്പെട്ടു. ഇന്ത്യ ഒരു രണ്ടാംനിര ടീമിനെ അണിനിരത്താന്‍ പോവുന്നുവെന്നത് വളരെയധികം താല്‍പ്പര്യമുണ്ടാക്കുന്ന കാര്യമാണ്. ഓസ്ട്രേലിയ വര്‍ഷങ്ങള്‍ക്കു മുമ്പ് ചെയ്തു കൊണ്ടിരുന്നതാണ് ഇപ്പോള്‍ ഇന്ത്യ ഏറ്റെടുത്തിരിക്കുന്നത്. ഓസീസിന് പക്ഷെ അന്നു വിജയം കൊയ്യാനായില്ല. പക്ഷെ ഇന്ത്യക്കു ഇപ്പോള്‍ ഇതില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് തോന്നുന്നത്. എനിക്കു തോന്നുന്നത് ആദ്യമായിട്ടാണ് ഒരു ദേശീയ ടീം ഒരേ സമയത്തു രണ്ടു പരമ്പരകളില്‍ കളിക്കുന്നതെന്നാണ്. ഒരു ടീം ഒരു രാജ്യത്തു കളിക്കുമ്പോള്‍ രണ്ടാമത്തെ ടീം വേറെയൊരു രാജ്യത്തുമാണ്, രണ്ടും ദേശീയ ടീമുകളാണെന്നും ഇന്‍സി തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

 ഓസീസിന് വിജയിക്കാനായില്ല

ഓസീസിന് വിജയിക്കാനായില്ല

1995ല്‍ തുടങ്ങി 2005-10 വരെ ഓസീസ് ക്രിക്കറ്റിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. ഓസ്ട്രേലിയ എ, ഓസ്ട്രേലിയ ബി എന്നിങ്ങനെ രണ്ടു ദേശീയ ടീമുകളായി വേര്‍തിരിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ല. അന്നു ഓസീസിനു പോലും സാധിക്കാത്തതാണ് ഇപ്പോള്‍ ഇന്ത്യ പ്രാവര്‍ത്തികമാക്കാന്‍ പോവുന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള പല നിയന്ത്രണങ്ങളും ഉള്ളതിനാല്‍ ചെറിയൊരു ഗ്യാപ്പില്‍ ഒരേ ടീമിനെ ഇരു രാജ്യങ്ങളിലേക്കും അയക്കുകയെന്നത് പ്രാവര്‍ത്തികമല്ലെന്നും ഇന്‍സി കൂട്ടിച്ചേര്‍ത്തു.

 രണ്ടു ടീമും കരുത്തര്‍

രണ്ടു ടീമും കരുത്തര്‍

ഇന്ത്യയുടെ രണ്ടു ടീമുകളും കരുത്തരായിരിക്കും. രണ്ടാമത്തെ ടീം ദുര്‍ബലരാണെന്നു പറയാന്‍ സാധിക്കില്ല. തിരഞ്ഞെടുക്കാന്‍ ഒരുപിടി കളിക്കാരുള്ളതിനാല്‍ അവര്‍ക്കു ഇതു മാനേജ് ചെയ്യാന്‍ സാധിക്കും. ശ്രീലങ്കയിലേക്കു പുറപ്പെടാന്‍ സാധ്യതയുള്ള താരങ്ങളെ നിങ്ങള്‍ നോക്കുമ്പോള്‍ അത് അവരുടെ പ്രധാന ടീമാണെന്നു പോലും നിങ്ങള്‍ക്കു തോന്നും. ഇന്ത്യയുടെ ബെഞ്ച് നിര അത്രമാത്രം ശക്തമാണെന്നും ഇന്‍സി വിലയിരുത്തി.

 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും ഐപിഎല്ലും

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും ഐപിഎല്ലും

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ഘടനയില്‍ ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ട്. മാത്രമല്ല ഐപിഎല്ലും അവിടെയുണ്ട്. ഇവയെല്ലാമാണ് രണ്ടു ടീമുകളെ അണിനിരത്താന്‍ ഇന്ത്യയെ സഹായിക്കുന്നത്. ചുരുങ്ങിയത് 50 താരങ്ങളെയെങ്കിലും രാജ്യത്തിനു വേണ്ടി കളിക്കാന്‍ ഇന്ത്യ തയ്യാറാക്കി നിര്‍ത്തിയതു പോലെയുണ്ടെന്നും മുന്‍ പാക് ക്യാപ്റ്റന്‍ വ്യക്തമാക്കി. ലങ്കന്‍ പര്യടനത്തില്‍ മൂന്നു വീതം ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യ കളിക്കുന്നത്. ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരിലൊരാള്‍ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്നാണ് സൂചനകള്‍.

Story first published: Saturday, May 22, 2021, 10:27 [IST]
Other articles published on May 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+