Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബ്രിസ്ബണ്‍ ടെസ്റ്റിനിടെ ഇന്ത്യക്കായി ഞങ്ങള്‍ കൈയടിച്ചു, ഇനി ശത്രുക്കളെന്നു ബ്രോഡ്

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ബ്രിസ്ബണില്‍ നടന്ന നാലാം ടെസ്റ്റിനിടെ ഇന്ത്യയെ തങ്ങളുടെ ടീമിലെ പലരും പിന്തുണച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഇന്ത്യയുമായുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്നു ഇന്ത്യയെ ആരാധിച്ച തങ്ങള്‍ ഇപ്പോള്‍ അവരുടെ ശത്രുക്കളായി തീര്‍ന്നിരിക്കുകയാണെന്നും ബ്രോഡ് ചൂണ്ടിക്കാട്ടി. ഫെബ്രുവരി അഞ്ചിനു ചെന്നൈയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്.

ഇന്ത്യ വലിയ ആത്മവിശ്വാസത്തില്‍

ഇന്ത്യ വലിയ ആത്മവിശ്വാസത്തില്‍

പര്യടനം നടത്താന്‍ വളരെ ബുദ്ധിമുട്ടേറിയ സ്ഥലങ്ങളിലൊന്നാണ് ഇന്ത്യയെന്നു ബ്രോഡ് അഭിപ്രായപ്പെട്ടു. ഈ മാസമാദ്യം ഓസ്‌ട്രേലിയക്കെതിരേ ഗാബയില്‍ നടന്ന ടെസ്റ്റില്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയതോടെ ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ന്നിട്ടുണ്ടാവും. ബ്രിസ്ബണില്‍ ഓസീസും ഇന്ത്യയും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ ടീമിനെ പിന്തുണച്ചവര്‍ ഇംഗ്ലണ്ട് ടീമിനകത്തു തന്നെയുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഒന്നാംസ്ഥാനക്കാരാണ് ഇന്ത്യയെന്നും ബ്രോഡ് ഡെയ്‌ലി മെയ്‌ലിലെ കോളത്തില്‍ കുറിച്ചു.

ഇന്ത്യ അജയ്യരല്ല

ഇന്ത്യ അജയ്യരല്ല

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യ അജയ്യരാണെന്നു തനിക്കു അഭിപ്രായമില്ലെന്നു ബ്രോഡ് എഴുതി. ബ്രിസ്ബണ്‍ ടെസ്റ്റിനിടെ ഇന്ത്യയെ പിന്തുണച്ചവരില്‍ നിന്നും ഞങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കകം അവരുടെ ശത്രുക്കളായി മാറുമെന്നും അദ്ദേഹം കുറിച്ചു.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു മുന്നേറാന്‍ ഇന്ത്യക്കു ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര വിജയിക്കേണ്ടതുണ്ട്. നിലവില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ തലപ്പത്താണ് ഇന്ത്യയെങ്കിലും ഇംഗ്ലണ്ടുമായുള്ള പരമ്പര ഏറെ നിര്‍ണായകമാണ്.

കോലി ബെസ്റ്റ്

കോലി ബെസ്റ്റ്

ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയെ ബ്രോഡ് പുകഴ്ത്തി. താന്‍ കണ്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് കോലിയെന്നായിരുന്നു അദ്ദേഹം വാഴ്ത്തിയത്.
ഇന്ത്യയുടെ പോസിറ്റീവുകളെക്കുറിച്ച് മാത്രം ശ്രദ്ധിച്ചാല്‍ പരമ്പര തുടങ്ങുന്നതിനു മുമ്പു തന്നെ ഞങ്ങള്‍ പരാജയപ്പെടും. അതിനാല്‍ സ്വന്തം കരുത്തില്‍ ഇംഗ്ലീഷ് ടീം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വളരെ മികച്ച ഫോമിലാണ് ഞങ്ങള്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കാനിറങ്ങുന്നതെന്നും ബ്രോഡ് കുറിച്ചു.
2016ലായിരുന്നു ഇംഗ്ലീഷ് ടീം അവസാനമായി ഇന്ത്യയില്‍ പര്യടനം നടത്തിയത്. അന്നു കോലിയായിരുന്നു ഇന്ത്യയുടെ റണ്‍മെഷീന്‍. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 655 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു.

Story first published: Sunday, January 31, 2021, 11:48 [IST]
Other articles published on Jan 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+