Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വേണ്ടത് ഏഴു വിക്കറ്റ് കൂടി, വമ്പന്‍ വിജയത്തിലേക്കു മാര്‍ച്ച് ചെയ്ത് ടീം ഇന്ത്യ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ വിജയത്തിലേക്ക്. ഇന്ത്യ നല്‍കിയ 482 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശുന്ന ഇംഗ്ലണ്ട് മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റിനു 53 റണ്‍സെടുത്തിട്ടുണ്ട്. ഏഴു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനു ജയിക്കാന്‍ ഇനിയും 429 റണ്‍സ് കൂടി വേണം. ഡാനിയേല്‍ ലോറസന്‍സ് (19*), നായകന്‍ ജോ റൂട്ട് (2*) എന്നിവരാണ് ക്രീസില്‍. റോറി ബേണ്‍സ് (25), ഡൊമിനിക്ക് സിബ്ലി (3), ജാക്ക് ലീച്ച് (0) എന്നിവരാണ് പുറത്തായത്. അക്ഷര്‍ പട്ടേല്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ ആര്‍ അശ്വിനു ഒരു വിക്കറ്റ് ലഭിച്ചു.

ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഹീറോയായി മരണമാസ്സായി അശ്വിനും

ആദ്യ ഇന്നിങ്‌സില്‍ ബൗളിങിനു പിന്നാലെ ബാറ്റിങിലും ആര്‍ അശ്വിന്‍ ടീമിന്റെ ഹീറോയായതോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിന് വന്‍ വിജയലക്ഷ്യം നല്‍കിയത്. രണ്ടാമിന്നിങ്‌സില്‍ അശ്വിന്റെ ഉജ്ജ്വല സെഞ്ച്വറിയും നായകന്‍ വിരാട് കോലിയുടെ ഫിഫ്റ്റിയും ഇന്ത്യക്കു കരുത്തേകുകയായിരുന്നു. 106 റണ്‍സെടുത്ത അശ്വിന്‍ ഏറ്റവും അവസാനമാണ് ക്രീസ് വിട്ടത്. 148 ബോളില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 106 റണ്‍സുമായി അശ്വിന്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായത്.

1

കോലി 149 ബോളില്‍ ഏഴു ബൗണ്ടറികളടക്കം 62 റണ്‍സ് സംഭാവന ചെയ്തു. മറ്റുള്ളവര്‍ക്കൊന്നും ബാറ്റിങില്‍ കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. രോഹിത് ശര്‍മ 26 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ശുഭ്മാന്‍ ഗില്‍ (14), അജിങ്ക്യ രഹാനെ (10) എന്നിവരും രണ്ടക്കം തികച്ചു. ചേതേശ്വര്‍ പുജാര (7), റിഷഭ് പന്ത് (8), അക്ഷര്‍ പട്ടേല്‍ (7), കുല്‍ദീപ് യാദവ് (3) എന്നിവര്‍ ബാറ്റിങില്‍ നിരാശപ്പെടുത്തി.

195 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡുമായാണ് ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് താനുള്‍പ്പെടെ ആറു ബൗളര്‍മാരെയാണ് രണ്ടാമിന്നിങ്‌സില്‍ പരീക്ഷിച്ചത്. എന്നാല്‍ എട്ടു വിക്കറ്റുകളും രണ്ടു പേര്‍ ചേര്‍ന്ന് പങ്കിടുകയായിരുന്നു. മോയിന്‍ അലിയും ജാക്ക് ലീച്ചും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

2

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ഭേദപ്പെട്ട രീതിയിലാണ് തുടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ 42 റണ്‍സ് രോഹിത്തും ഗില്ലും ചേര്‍ന്നെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമായി. മൂന്നിന് 55 റണ്‍സിലേക്കും ആറിന് 106 റണ്‍സിലേക്കും ഇന്ത്യ വീണു. എന്നാല്‍ ഏഴാം വിക്കറ്റില്‍ കോലി-അശ്വിന്‍ ജോടി 96 റണ്‍സിന്റെ മികച്ച ലീഡുമായി ടീമിനെ ഭദ്രമായ നിലയിലെത്തിച്ചു. ടീം സ്‌കോര്‍ 202ല്‍ വച്ചാണ് കോലിയെ പുറത്താക്കി ഇംഗ്ലണ്ട് ഈ സഖ്യത്തെ വേര്‍പിരിച്ചത്.

ഒരു വിക്കറ്റിന് 54 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്നു ബാറ്റിങ് പുനരാരംഭിച്ചത്. എന്നാല്‍ സ്‌കോറിലേക്കു ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും പുജാര മടങ്ങി. ഇതേ സ്‌കോറില്‍ തന്നെ രോഹിത്തും വീണതോടെ ഇന്ത്യ ഞെട്ടി. വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെ മിന്നല്‍ സ്റ്റംപിങാണ് ഹിറ്റ്മാന്റെ താളംതെറ്റിച്ചത്. ആദ്യ ഇന്നിങ്‌സില്‍ പുറത്താവാതെ ഫിഫ്റ്റിയടിച്ച പന്തിന് ഈ ഇന്നിങ്‌സില്‍ പ്രകടനമാവര്‍ത്തിക്കാനായില്ല. മറ്റൊരു അതിവേഗ സ്റ്റംപിങിലൂടെ പന്തിനെ ഫോക്‌സ് തന്നെയാണ് മടക്കിയത്.

Story first published: Monday, February 15, 2021, 17:27 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+