Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ചാംപ്യന്‍ഷിപ്പ്: മിന്നും ജയം, ഇന്ത്യ നേടിയത് 30 പോയിന്റ്- ഓസീസുമായി അകലം കുറച്ചു

ദുബായ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നേടിയ വിജയം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) പോയിന്റ് പട്ടികയിലും ഇന്ത്യക്കു നേട്ടമുണ്ടാക്കി. സ്ഥാനത്തില്‍ മാറ്റമില്ലെങ്കിലും തലപ്പത്തു നില്‍ക്കുന്ന ഓസീസുമായുള്ള അകലം കുറയ്ക്കാന്‍ മെല്‍ബണില്‍ നേടിയ ആധികാരിക വിജയം ഇന്ത്യയെ സഹായിച്ചു.

1

മെല്‍ബണ്‍ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ വിജയമാണ് അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ 30 പോയിന്റും ഇന്ത്യക്കു ലഭിച്ചു. പോയിന്റ് മാനവദണ്ഡമാക്കിയാല്‍ പട്ടികയില്‍ തലപ്പത്ത് നില്‍ക്കേണ്ടത് ഇന്ത്യയാണ്. കാരണം 390 പോയിന്റ് ഇന്ത്യയുടെ അക്കൗണ്ടിലുണ്ട്. പക്ഷെ പോയിന്റിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിസി റാങ്കിങ് നല്‍കിയിരക്കുന്നത്. ഇതാണ് ഇന്ത്യയേക്കാള്‍ കുറഞ്ഞ പോയിന്റുള്ള ഓസ്‌ട്രേലിയക്കു രക്ഷയായത്. 326 പോയിന്റ് മാത്രമേ അവര്‍ക്കുള്ളൂ.

പോയിന്റിന്റെ ശതമാനം പരിശോധിച്ചാല്‍ 77.6 പോയിന്റ് നേടിയാണ് ഓസ്‌ട്രേലിയ ഒന്നാംസ്ഥാനമലങ്കരിക്കുന്നത്. 72.2 പോയിന്റുമായി ഇന്ത്യ അധികം പിന്നിലല്ലാതെ രണ്ടാംസ്ഥാനത്തുണ്ട്. ന്യൂസിലാന്‍ഡ് (62.5), ഇംഗ്ലണ്ട് (60.8), പാകിസ്താന്‍ (39.5) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കാലയളവില്‍ ഇന്ത്യ കളിച്ചത് ഇഞ്ചു പരമ്പരകളാണ്. ഏറ്റവുമധികം പരമ്പകള്‍ കളിച്ചതും ഇന്ത്യ തന്നെയാണ്. ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുള്‍പ്പെടെയാണിത്. കളിച്ച 11 ടെസ്റ്റുകളില്‍ എട്ടെണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ന്യൂസിലാനെതിരേ രണ്ടു ടെസ്റ്റുകളും ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റും മാത്രമേ ഇന്ത്യ തോറ്റിട്ടുള്ളൂ. അഞ്ചു പരമ്പരകളില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യ ജേതാക്കളാവുകയും ചെയ്തു.

ഓസ്‌ട്രേലിയയുടെ കാര്യമെടുത്താല്‍ അവരുടെ നാലാമത്തെ പരമ്പരയാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി. 12 മല്‍സരങ്ങളില്‍ കളിച്ച ഓസീസിന് എട്ടെണ്ണത്തില്‍ വിജയിക്കാന്‍ കഴിഞ്ഞു. നാലു പരമ്പരകളില്‍ രണ്ടെണ്ണത്തില്‍ ഓസീസിനായിരുന്നു കിരീടം. മൂന്നാംസ്ഥാനക്കാരായ ന്യൂസിലാന്‍ഡാവട്ടെ നാലു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ വിജയികളായി. ഒമ്പത് ടെസ്റ്റുകളില്‍ അഞ്ചെണ്ണത്തിലാണ് അവര്‍ ജയിച്ചുകയറിയത്.

മെല്‍ബണ്‍ ടെസ്റ്റില്‍ ആദ്യ ദിനം മുതല്‍ ആധിപത്യം പുലര്‍ത്തിയാണ് ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ജയിച്ചുകയറിയത്. ഉജ്ജ്വ ബൗളിങിലൂടെ രണ്ടിന്നിങ്‌സിലും ഓസീസിനെ വരിഞ്ഞുകെട്ടുകയായിരുന്നു. 200ന് മുകളില്‍ സ്‌കോര്‍ ചെയ്യാതെ ഓസീസിനെ ഇന്ത്യ പിടിച്ചുനിര്‍ത്തി. 70 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് രണ്ടാമിന്നിങ്‌സില്‍ ഓസീസ് ഇന്ത്യക്കു നല്‍കിയത്. 15.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റിലേറ്റ എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വിക്കു അതേ മാര്‍ജിനില്‍ തന്നെ ഇന്ത്യ കണക്കുതീര്‍ക്കുകയായിരുന്നു.

Story first published: Tuesday, December 29, 2020, 13:27 [IST]
Other articles published on Dec 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+