IND vs ENG: കളിച്ച് മൂന്നു പിങ്ക് ബോള്‍ ടെസ്റ്റ് മത്രം, ഇന്ത്യക്കു മടുത്തു? ബോള്‍ കുഴപ്പക്കാരന്‍!
ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആധികാരിക വിജയം നേടാനായെങ്കിലും ടീം ഇന്ത്യക്കു പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ താല്‍പ്പര്യം കുറവെന്നു റിപ്പോര്‍ട്ടുകള്‍. പിങ്ക് ബോള്‍ ഉപയോഗിച്ച് പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റ് തുടര്‍ന്നും കളിക്കാന്‍ വിരാട് കോലിക്കും സംഘത്തിനും വലിയ താല്‍പ്പര്യമില്ലെന്നാണ് സൂചനകള്‍. ഇതുവരെ വെറും മൂന്നു പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ മാത്രമേ ഇന്ത്യ കളിച്ചിട്ടുള്ളൂ. രണ്ടെണ്ണത്തില്‍ ജയിച്ച ഇന്ത്യ ഒന്നില്‍ ദയനീയ പരാജയവുമേറ്റുവാങ്ങി.
പിങ്ക് ബോളിനു ചില പ്രശ്‌നങ്ങളുണ്ടെന്ന് ഇന്ത്യന്‍ താരങ്ങള്‍ ടീം മാനേജ്‌മെന്റിനെയും ബിസിസിഐയെയും അറിയിച്ചതായാണ് വിവരം. ഇനി ഇക്കാര്യത്തില്‍ ബിസിസിഐയുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് അറിയാനുള്ളത്.

താരങ്ങളുടെ പരാതി ഗൗരവമായെടുക്കും
പിങ്ക് ബോളിനെക്കുറിച്ച് ഇന്ത്യന്‍ താരങ്ങളില്‍ നിന്നുള്ള പരാതി ഗൗരവമായി തന്നെയെടുക്കുമെന്ന് ടീം മാനേജ്‌മെന്റ് അറിയിട്ടുണ്ട്. പിങ്ക് ബോള്‍ പെട്ടെന്നു കണ്ണില്‍പ്പെടുന്നില്ലെന്നും പിച്ച് ചെയ്ത ശേഷം വളരെപ്പെട്ടെന്നു ബോള്‍ തെന്നിമാറുന്നുണ്ടെതുമാണ് ഇന്ത്യന്‍ താരങ്ങള്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങള്‍.
താരങ്ങള്‍ പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഭാവിയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കണോയെന്നതിനെക്കുറിച്ച് വൈകാതെ ഞങ്ങള്‍ തീരുമാനമെടുക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

ബോളിന് വേഗം കൂടുതലാണ്
സാധാരണ ടെസ്റ്റുകളില്‍ ഉപയോഗിക്കുന്ന ചുവപ്പ് ബോളിനേക്കാള്‍ വേഗത്തിലാണ് പിങ്ക് ബോള്‍ സ്‌കിഡ് ചെയ്യുന്നത്. ഇതു ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലകള്‍ തെറ്റിക്കുന്നു. പിച്ച് ചെയ്തു കഴിഞ്ഞാല്‍ ചുവപ്പ് ബോള്‍ ബാറ്റിലേക്കെത്താന്‍ എത്ര സമയമെടുക്കുമെന്ന് ഒരു ബാറ്റ്‌സ്മാനെ ഏകദേശ ധാരണയുണ്ടാവും. അതിന് അനുസരിച്ചാണ് അയാള്‍ ഷോട്ട് തീരുമാനിക്കുന്നത്.
പക്ഷെ പിങ്ക് ബോളിനെതിരേ അതു നടക്കില്ല. പിച്ച് ചെയ്തു കഴിഞ്ഞാല്‍ ചുവപ്പ് ബോളിനേക്കാള്‍ വേഗത്തിലാണ് പിങ്ക് ബോള്‍ ബാറ്റിലേക്കു വരുന്നത്. ഇതു കാരണം ബാറ്റ്‌സ്മാന് റണ്‍സെടുക്കുക ബുദ്ധിമുട്ടാണ്. ഇതാണ് പിങ്ക് ബോളിന്റെ ഏറ്റവും വലിയ പ്രശ്‌നം. നമ്മുടെ ടീമിലെ കളിക്കാര്‍ക്കു പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ വലിയ താല്‍പ്പര്യമില്ല. ബോള്‍ കാണാനുള്ള ബുദ്ധിമുട്ടും മറ്റൊരു കാരണമാണെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിലെ ഒരംഗം വിശദമാക്കി.

പരാതി ഇതാദ്യം
പിങ്ക് ബോളിരേ ഇങ്ങനെയൊരു പരാതി ഉയരുന്നത് ഇതാദ്യമായാണ്. മിക്ക ടീമുകളും ഇതിനകം പിങ്ക് ബോള്‍ ടെസ്റ്റുകള്‍ കളിച്ചു കഴിഞ്ഞെങ്കിലും പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നില്ല. എന്തു തന്നെയായാലും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തന്നെയാണ് ബിസിസിഐയുടെ നീക്കം. ബോളിന്റെ നിര്‍മാതാക്കളുമായും ബിസിസിഐ ഈ വിഷയം സംസാരിച്ചേക്കും.
നിലവില്‍ പിങ്ക് ബോള്‍ ടെസ്റ്റിനു പ്രചാരം കൂടിക്കൊണ്ടിരിക്കുകയാണ്. ടെസ്റ്റ് കൂടുതല്‍ ആവേശകരമാക്കാനും കൂടുതല്‍ കാണികളെ സ്റ്റേഡിയത്തിലെത്തിക്കാനും വേണ്ടിയാണ് ഐസിസി പിങ്ക് ബോള്‍ ടെസ്റ്റെന്ന ആശയത്തിനു തുടക്കമിട്ടത്. നേരത്തേ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും പിങ്ക് ബോള്‍ ടെസ്റ്റിനെ പുകഴ്ത്തിയിരുന്നു. ടെസ്റ്റിന്റെ ഭാവി ഇതിലാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications