Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി 20 ലോകകപ്പ് ഇന്ത്യയ്ക്ക് തന്നെ: സുനില്‍ ഗാവസ്‌കര്‍

അഡലെയ്ഡ്: ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് കിരീടം ജയിക്കാന്‍ ഏറ്റവും സാധ്യത ഇന്ത്യയ്‌ക്കെന്ന് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. അഡലെയ്ഡില്‍ ഓസ്‌ട്രേലിയയ്ക്കിതിരെ ടീം ഇന്ത്യ നേടിയ വിജയമാണ് ഗാവസ്‌കറിന്റെ ആത്മവിശ്വാസത്തിന് അടിസ്ഥാനം. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ വെട്ട് 37 റണ്‍സിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിങിലും കംഗാരുക്കളെ കവച്ചുവെക്കുന്ന പ്രകടനമാണ് ഇന്ത്യ നടത്തിയത്.

ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നാണ് ഇന്ത്യയെന്ന് ആദ്യം പറഞ്ഞത് ശ്രീലങ്കയില്‍ നിന്നുള്ള കമന്റേറ്ററും മുന്‍ താരവുമായ റസ്സല്‍ ആര്‍നോള്‍ഡാണ്. പിന്നാലെ ഇതേ അഭിപ്രായവുമായി ഗാവ്‌സകറും രംഗത്തെത്തി. ഇന്ത്യ ഇപ്പോള്‍ കളിക്കുന്ന കളി കണ്ടാല്‍ കപ്പ് നേടാന്‍ ഏറ്റവും സാധ്യത അവര്‍ക്കാണ്. വിരാട് കോലി അത്ഭുതകരമായ ഫോമിലാണ്. രോഹിത് ശര്‍മയും മോശമല്ല.

gavaskar

ശിഖര്‍ ധവാന്‍ ഫോമിലല്ല എന്നതാണ് ഇന്ത്യ നേരിടുന്ന ഒരു പ്രശ്‌നം. എന്നാല്‍ ഇന്ത്യയ്ക്ക് അനുകൂലമായ ഒരുപാട് ഘടകങ്ങള്‍ വേറെയുണ്ട്. പരിചിതമായ പിച്ചുകളിലാണ് കളി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചുകളാണ്. ഇത് ഇന്ത്യയെ തീര്‍ച്ചയായും സഹായിക്കും. ബാറ്റിംഗാണ് ഇന്ത്യയുടെ ശക്തി. ബൗളിംഗിലും ഭുമ്ര, നെഹ്‌റ, യുവരാജ് തുടങ്ങിയവര്‍ വന്നതോടെ ഇന്ത്യയ്ക്ക് മേല്‍ക്കൈ ഉണ്ട്

55 പന്തുകളില്‍ 90 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യന്‍ വിജയശില്‍പി. മറ്റൊരു ഗ്രഹത്തില്‍ നിന്നും വന്നത് പോലെയാണ് ഇപ്പോള്‍ കോലി കളിക്കുന്നത് എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. ഇത്രയും ഫോമിലുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ ബൗളര്‍മാര്‍ക്ക് അധികമൊന്നും ചെയ്യാനില്ല. അരങ്ങേറ്റത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ഭുമ്രയെയും ഗാവസ്‌കര്‍ പ്രശംസിച്ചു.

Story first published: Wednesday, January 27, 2016, 13:53 [IST]
Other articles published on Jan 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+