Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ആത്മവിശ്വാസം ഇന്ത്യയെ ചതിച്ചു?

ബര്‍മിംഗ്ഹാം: അമ്പാട്ടി റായിഡു എന്ന സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനെ വാലറ്റക്കാരനെ പോലെ ട്രീറ്റ് ചെയ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി കളഞ്ഞുകുളിച്ചത് ഇംഗ്ലണ്ടിനെതിരായ ജയം. ഐ പി എല്ലിന്റെ അവസാനത്തെ പന്ത് സിക്‌സറടിച്ച് ജയിച്ച് ശീലിച്ച ധോണി ഇംഗ്ലണ്ടിനെതിരെയും അത് ആവര്‍ത്തിക്കാം എന്ന പ്രതീക്ഷയില്‍ നിരസിച്ചത് രണ്ട് സിംഗിളുകള്‍.

ദാ അടിച്ചോ എന്ന് പറഞ്ഞ് ഹാഫ് വോളി എറിയുന്ന കൂട്ടത്തിലായിരുന്നില്ല ക്രിസ് വോക്‌സ്. അവസാന നിമിഷം വരെയും പിടിച്ച് പന്തെറിഞ്ഞ വോക്‌സിന് മുന്നില്‍ ധോണി തല കുനിക്കുമ്പോള്‍ ഇന്ത്യയ്ക്കും ജയത്തിനും ഇടയില്‍ മൂന്നേ റണ്‍സ്. രണ്ട് സിംഗിളുകള്‍ ഓടിയെടുത്തിരുന്നെങ്കില്‍ കളി ഒരു പക്ഷേ മാറിയേനെ.

പരമ്പരയില്‍ ആദ്യത്തെയും അവസാനത്തെയും അര്‍ദ്ധ സെഞ്ചുറി നേടിയ വിരാട് കോലിയുടെ മികവില്‍ ഇന്ത്യ ജയത്തോട് അടുത്തതാണ്. എന്നാല്‍ അവസാന ഓവറുകളിലെ ഭാവനാശൂന്യമായ ബാറ്റിംഗിലൂടെ കളി ഇന്ത്യ കളഞ്ഞുകുളിച്ചു. ചിത്രങ്ങളിലേക്ക്.

പണി പാളിയല്ലോ

പണി പാളിയല്ലോ

അവസാന ഓവറില്‍ വലിച്ചടിക്കാനുള്ള ശ്രമം പരാജയപ്പെട്ട് മടങ്ങുന്ന ധോണി. അമ്പാട്ടി റായിഡുവാണ് ഒപ്പം.

ഓടാമായിരുന്നു

ഓടാമായിരുന്നു

അവസാന ഓവറില്‍ ധോണി ഓടാതെ വിട്ട രണ്ട് സിംഗിളുകളാണ് ഇന്ത്യയ്ക്ക് കളി നഷ്ടമാക്കിയത്

റണ്‍ കോലീ റണ്‍

റണ്‍ കോലീ റണ്‍

ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യത്തെ അര്‍ദ്ധ സെഞ്ചുറി നേടിയ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി

ജയിച്ചു മോനേ

ജയിച്ചു മോനേ

ഇന്ത്യയെ തോല്‍പിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ സന്തോഷം. 31 പന്തില്‍ 71 റണ്‍സെടുത്ത മോര്‍ഗനാണ് മാന്‍ ഓഫ് ദ മാച്ച്

അടി അടിയോടടി

അടി അടിയോടടി

ശിഖര്‍ ധവാന്റെ ബാറ്റിംഗ്. ആദ്യം മുതല്‍ വലിച്ചടിക്കാനായിരുന്നു ധവാന്റെ ശ്രമം. ധവാന്‍ 33 റണ്‍സെടുത്തു.

ക്യാച്ച് എങ്ങനെ കളയാം

ക്യാച്ച് എങ്ങനെ കളയാം

ജോ റൂട്ട് നല്‍കിയ അനായാസമായ ക്യാച്ച് താഴെയിടുന്ന അശ്വിന്‍.

ഔട്ടല്ലേ അംപയറേ അല്ലേ

ഔട്ടല്ലേ അംപയറേ അല്ലേ

ഓപ്പണര്‍ ഹെയ്ല്‍സിനെതിരെ മോഹിത് ശര്‍മയുടെ അപ്പീല്‍. പക്ഷേ ഔട്ട് കിട്ടിയില്ല

അതേ ഇത് ഔട്ടാണ്

അതേ ഇത് ഔട്ടാണ്

ജഡേജയുടെ പന്തില്‍ രഹാനെ ക്യാച്ചെടുത്ത് ഹെയ്ല്‍സ് പുറത്തായപ്പോള്‍ ഇന്ത്യന്‍ കളിക്കാരുടെ സന്തോഷം

ദാ ഇത്രേയുള്ളൂ

ദാ ഇത്രേയുള്ളൂ

ജഡേജയെ റണ്ണൗട്ടാക്കിയ സ്റ്റീവന്‍ ഫിന്നിന്റെ സന്തോഷം, ജഡേജയുടെ റണ്ണൗട്ടും ധോണിയുടെ പിഴവായിരുന്നു.

വനിതകളും ജയിച്ചു

വനിതകളും ജയിച്ചു

ഇംഗ്ലണ്ടിന്റെ വനിതാ ടീമും ട്വന്റി 20 ജയിച്ചു. ഇതേ ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഇംഗ്ലണ്ട് വനിതകളുടെ എട്ട് റണ്‍സ് വിജയം

Story first published: Monday, September 8, 2014, 10:38 [IST]
Other articles published on Sep 8, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+