Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്ക് സെഞ്ച്വറി, ഇംഗ്ലണ്ടിനു മുന്നില്‍ റണ്‍മല ഉയര്‍ത്തി ടീം ഇന്ത്യ... വിജയലക്ഷ്യം 521

1
42376

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ റണ്‍മല ഉയര്‍ത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 521 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ വച്ചത്. തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് ബാറ്റിങാരംഭിച്ച ഇംഗ്ലണ്ട് മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്‍സെടുത്തിട്ടുണ്ട്. കീറ്റണ്‍ ജെന്നിങ്‌സും (13*) അലെസ്റ്റര്‍ കുക്കുമാണ് (9*) ക്രീസില്‍. രണ്ടു ദിനം ബാക്കിനില്‍ക്കെ അവര്‍ക്ക് ജയിക്കാന്‍ 498 റണ്‍സ് കൂടി വേണം.

1

നേരത്തേ ഇന്ത്യ ഏഴു വിക്കറ്റിന് 352 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ച്വറിയാണ് ഇന്ത്യയെ വലിയ ലീഡ് നേടാന്‍ സഹായിച്ചത്. കോലി 103 റണ്‍സെടുത്ത് പുറത്തായി. 197 പന്തില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. ചേതേശ്വര്‍ പുജാരയും (72), ഹര്‍ദിക് പാണ്ഡ്യയുമാണ് (52*) മറ്റു സ്‌കോറര്‍മാര്‍. ശിഖര്‍ ധവാന്‍ (44), ലോകേഷ് രാഹുല്‍ (36), അജിങ്ക്യ രഹാനെ (29) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ ബെന്‍ സ്‌റ്റോക്‌സിന് രണ്ടു വിക്കറ്റ് ലഭിച്ചു.

2

നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 329 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് വെറും 161 റണ്‍സില്‍ അവസാനിച്ചിരുന്നു. ഉജ്ജ്വല ബൗളിങിലൂടെ ആതിഥേയരെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. ആറോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 28 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് പാണ്ഡ്യ അഞ്ചു പേരെ പുറത്താക്കിയത്. ടെസ്റ്റ് കരിയറില്‍ താരം ഇതാദ്യമായാണ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മയും രണ്ടു വിക്കറ്റ് വീതമെടുത്തു. ഇംഗ്ലണ്ട് നിരയില്‍ ഒരാള്‍ പോലും 40 റണ്‍സ് തികച്ചില്ല. 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. അലെസ്റ്റര്‍ കുക്ക് (29), കീറ്റണ്‍ ജെന്നിങ്‌സ് (20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (97) അജിങ്ക്യ രഹാനെയുടെയും (81) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. 152 പന്തില്‍ 11 ബൗണ്ടറികളടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. രഹാനെ 131 പന്തില്‍ 12 ബൗണ്ടറികളോടെയാണ് 81 റണ്‍സ് നേടിയത്. ശിഖര്‍ ധവാന്‍ (35), റിഷഭ് പന്ത് (24), ലോകേഷ് രാഹുല്‍ (23), ചേതേശ്വര്‍ പുജാര (14), ഹര്‍ദിക് പാണ്ഡ്യ (18), ആര്‍ അശ്വിന്‍ (14) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. മൂന്നു വിക്കറ്റ് വീതമെടുത്ത ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവരാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ നേട്ടം കൊയ്തത്. ആദില്‍ റഷീദിനു ഒരു വിക്കറ്റ് ലഭിച്ചു.

Story first published: Monday, August 20, 2018, 23:23 [IST]
Other articles published on Aug 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+