For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലീഷ് പരീക്ഷ ബുധനാഴ്ച മുതല്‍... ചരിത്രം തിരുത്താന്‍ കോലിപ്പട, ബര്‍മിങ്ഹാമില്‍ പൊടിപാറും

അഞ്ചു ടെസ്റ്റുകളടങ്ങിയതാണ് പരമ്പര

ബര്‍മിങ്ഹാം: ഇംഗ്ലീഷ് പരീക്ഷ പാസാവാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മല്‍സരം ബുധനാഴ്ച ബര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണില്‍ ആരംഭിക്കും. മുന്‍ ഇംഗ്ലണ്ട് പര്യടനങ്ങളിലെല്ലാം ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യക്കു കനത്ത തിരിച്ചടി നേരിട്ടിട്ടുള്ളത്.

ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ലോക ഒന്നാം റാങ്കുകാരായ ഇന്ത്യ. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നടന്ന സന്നാഹത്തില്‍ എസെക്‌സുമായി ഇന്ത്യ സമനില വഴങ്ങിയിരുന്നു. ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ടാവും ടെസ്റ്റില്‍ ഇന്ത്യയിറങ്ങുക.

ടീം ന്യൂസ്

ടീം ന്യൂസ്

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പരിക്കിനെ തുടര്‍ന്ന് സ്ഥിരം പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ആദ്യ ടെസ്റ്റില്‍ കളിക്കില്ല. പ്രമുഖ സ്പിന്നര്‍ ആര്‍ അശ്വിന് പരിശീലനത്തിനിടെ പരിക്കേറ്റതും ഇന്ത്യക്കു തിരിച്ചടിയാണ്. എങ്കിലും ആദ്യ ടെസ്റ്റില്‍ അദ്ദേഹം കളിക്കുമന്നാണ് വിവരം.
അതേസമയം, ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം പരിക്ക് പോലുള്ള ആശങ്കകളൊന്നുമില്ല.

നേര്‍ക്കുനേര്‍

നേര്‍ക്കുനേര്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നാട്ടിലും വിദേശത്തുമായി 117 ടെസ്റ്റുകളിലാണ് ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 43 ടെസ്റ്റുകളില്‍ ജയം ഇംഗ്ലണ്ടിനായിരുന്നു. 25 ടെസ്റ്റുകള്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. 49 ടെസ്റ്റുകള്‍ സമനിലയില്‍ പിരിയുകയായിരുന്നു.
ഇംഗ്ലണ്ടില്‍ ഇന്ത്യ ഇതുവരെ 57 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 30ലും ഇംഗ്ലണ്ട് ജയം കൊയ്തിരുന്നു. ആറെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 21 ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിച്ചു.

കളിയിലെ കണക്കുകള്‍

കളിയിലെ കണക്കുകള്‍

10 വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന് ടെസ്റ്റില്‍ 550 വിക്കറ്റുകള്‍ തികയ്ക്കാം. അതിനു സാധിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ പേസറെന്ന റെക്കോര്‍ഡ് ആന്‍ഡേഴ്‌സന്റെ പേരിലാവും.
12 വിക്കറ്റുകള്‍ കൂടി നേടിയാല്‍ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ ടെസ്റ്റില്‍ 250 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കും. നേരത്തേ ആറ് ഇന്ത്യന്‍ താരങ്ങളാണ് 250നു മുകളില്‍ വിക്കറ്റ് വീഴ്ത്തിയിട്ടുള്ളത്.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ.
ഇംഗ്ലണ്ട്- ജോ റൂട്ട് (ക്യാപ്റ്റന്‍), അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍

Story first published: Monday, July 30, 2018, 15:31 [IST]
Other articles published on Jul 30, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+