Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: എല്‍ബിഡബ്ല്യുവില്‍ പിറന്നത് പുതുചരിത്രം! ഇന്ത്യയില്‍ ഇതാദ്യം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര എല്‍ബിഡബ്ല്യുവിന്റെ എണ്ണത്തില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം താരങ്ങള്‍ എല്‍ബിഡബ്ല്യുവായ ടെസ്റ്റ് പരമ്പരയായി ഇതു മാറി. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് എല്‍ബിഡബ്ല്യുവായി മടങ്ങിയതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ എല്‍ബിഡബ്ല്യുവായവരുടെ എണ്ണം 38ലെത്തി.

1

1983-84ല്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പരയായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. അന്നു ആറു ടെസ്റ്റുകളില്‍ എല്‍ബിഡബ്ല്യുവായി മടങ്ങിയത് 36 പേരായിരുന്നു. ഇത്തവണ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ ഇഷാന്ത് ശര്‍മ ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗൡങില്‍ ഗോള്‍ഡന്‍ ഡെക്കായി എല്‍ബിഡബ്ല്യുവില്‍ കുരുങ്ങിയതോടെയാണ് ചരിത്രം തിരുത്തപ്പെട്ടത്.

ഈ രണ്ടു പരമ്പരകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയില്‍ ഇതിനു മുമ്പൊരിക്കലും ഒരു ടെസ്റ്റ് പരമ്പരയില്‍ 33ന് മുകളില്‍ പേര്‍ എല്‍ബിഡബ്ല്യുവായിട്ടില്ല. മൂന്നു പരമ്പരകളില്‍ 33 പേര്‍ വീതം എല്‍ബിഡബ്ല്യുവായിട്ടുണ്ടെന്നു കണക്കുള്‍ പറയുന്നു. 2016-17ലെ ഇന്ത്യ- ന്യൂസിലാന്‍ഡ് പരമ്പര (മൂന്നു ടെസ്റ്റുകള്‍), 2016-17ലെ തന്നെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര (അഞ്ചു ടെസ്റ്റുകള്‍), 1979-80ലെ ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പര (ആറു ടെസ്റ്റുകള്‍) എന്നിവയിലെല്ലാം 33 പേര്‍ വീതം എല്‍ബിഡബ്ല്യുവായിട്ടുണ്ട്.

അതേസമയം, ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് വിദയത്തിലേക്കു നീങ്ങുകയാണ്. 160 റണ്‍സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാംദിനം 31 ഓവറില്‍ ആറു വിക്കറ്റിന് 83 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. ഇന്ത്യക്കു വേണ്ടി അക്ഷര്‍ പട്ടേലും ആര്‍ അശ്വിനും മൂന്നു വിക്കറ്റ് വീതമെടുത്തു.

നാലു ടെസ്റ്റുകളുടെ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഇന്ത്യന്‍ സ്പിന്‍ ജോടികളായ അശ്വിനും അക്ഷറുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ അശ്വിന്‍ 30ഉം അക്ഷര്‍ 25ഉം വിക്കറ്റുകള്‍ പരമ്പര നേടിയിട്ടുണ്ട്. 18 വിക്കറ്റുകളുമായി ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ചാണ് മൂന്നാംസ്ഥാനത്ത്. വെറും മൂന്നു ടെസ്റ്റുകളിലാണ് അക്ഷര്‍ 25 വിക്കറ്റുകളെടുത്തതെന്നാണ് എടുത്തുപറയേണ്ടത്. തുടര്‍ച്ചയായ മൂന്നു അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 11 വിക്കറ്റുകളാണ് അക്ഷര്‍ കൊയ്തത്. ആദ്യ ഇന്നിങ്‌സില്‍ ആറും രണ്ടാമിന്നിങ്‌സില്‍ അഞ്ചും വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. അക്ഷറിന്റെ ടെസ്റ്റിലെ അരങ്ങേറ്റ പരമ്പര കൂടിയാണിത്.

Story first published: Saturday, March 6, 2021, 14:11 [IST]
Other articles published on Mar 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+