For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോര്‍ഡ്‌സ് ടെസ്റ്റ്: വോക്‌സിന് സെഞ്ച്വറി, ഇംഗ്ലണ്ട് പിടിമുറുക്കി... 250 റണ്‍സിന് മുന്നില്‍

വോക്‌സ് പുറത്താവാതെ 120 റണ്‍സ് നേടി

1
42375

ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 107ന് മറുപടിയില്‍ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. നാലു വിക്കറ്റും രണ്ടു ദിവസവും ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് ഇപ്പോള്‍ 250 റണ്‍സിന്റെ മികച്ച ലീഡുണ്ട്. ക്രിസ് വോക്‌സിന്റെ (120*) അപരാജിത സെഞ്ച്വറിയാണ് കളിയില്‍ ഇംഗ്ലണ്ടിന് മേധാവിത്വം നേടിക്കൊടുത്തത്. 159 പന്തില്‍ 18 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു വോക്‌സിന്റെ ഇന്നിങ്‌സ്. വോക്‌സിനൊപ്പം 22 റണ്‍സോടെ സാം കറെനാണ് ക്രീസില്‍.

1

വോക്‌സിനെക്കൂടാതെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലണ്ടിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ഏഴു റണ്‍സ് അകലെ വച്ച് താരത്തിന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമാവുകയായിരുന്നു. 144 പന്തില്‍ 12 ബൗണ്ടറികളോടയാണ് ബെയര്‍സ്‌റ്റോ 93 റണ്‍സ് നേടിയത്. അലെസ്റ്റര്‍ കുക്ക് (21), കീറ്റണ്‍ ജെന്നിങ്‌സ് (11), ക്യാപ്റ്റന്‍ ജോ റൂട്ട് (19), ഓലി പോപ്പ് (28), ജോസ് ബട്‌ലര്‍ (24) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഹര്‍ദിക് പാണ്ഡ്യക്ക് രണ്ടു വിക്കറ്റ് ലഭിച്ചു. ശേഷിച്ച ഒരു വിക്കറ്റ് ഇഷാന്ത് ശര്‍മയ്ക്കാണ്.

നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ഒരു ദിവസം കൊണ്ട് അവസാനിക്കുകയായിരുന്നു. മഴ മൂലം ഉപേക്ഷിക്കപ്പെട്ട ആദ്യദിനത്തിനു ശേഷം രണ്ടാം ദിവസം ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും 30 റണ്‍സ് തികയ്ക്കാനായില്ല. 29 റണ്‍സെടുത്ത ആര്‍ അശ്വിനാണ് ടോപ്സ്‌കോറര്‍. 38 പന്തില്‍ നാലു ബൗണ്ടറികളടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്സിലും ടീമിന്റെ ടോപ്സ്‌കോററായിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി (23) ഇത്തവണയും പൊരുതിനോക്കി.

ഇന്ത്യയുടെ ടോപ് ത്രീയിലെ മൂന്നു പേരും ഒറ്റയക്ക സ്‌കോറിനാണ് പുറത്തായത്. മുരളി വിജയ് (0), ലോകേഷ് രാഹുല്‍ (8), ചേതേശ്വര്‍ പുജാര (1) എന്നിവര്‍ ദുരന്തമായി മാറി. അജിങ്ക്യ രഹാനെ (18), ഹര്‍ദിക് പാണ്ഡ്യ (11), ദിനേഷ് കാര്‍ത്തിക് (1), കുല്‍ദീപ് യാദവ് (0), ഇഷാന്ത് ശര്‍മ (0) എന്നിവരും കാര്യമായ ചെറുത്തുനില്‍പ്പില്ലാതെയാണ് കീഴടങ്ങിയത്. അഞ്ചു വിക്കറ്റെടുത്ത പേസര്‍ ജെയിംസ് ആന്‍ഡേഴ്സനാണ് ഇന്ത്യയുടെ അന്തകനായത്. ക്രിസ് വോക്സ് രണ്ടു വിക്കറ്റ് വീഴ്ത്തി.

ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ശിഖര്‍ ധവാന്‍, ഉമേഷ് യാദവ് എന്നിവര്‍ക്കു പകരം ചേതേശ്വര്‍ പുജാരയും കുല്‍ദീപ് യാദവും പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് ഇംഗ്ലണ്ട് ടീമിലും രണ്ടു മാറ്റമുണ്ടായിരുന്നു. ബെന്‍ സ്റ്റോക്സിനു പകരം ക്രിസ് വോക്സും ഡേവിഡ് മലാനു പകരം ഓലി പോപ്പും ടീമിലെത്തി.

Story first published: Saturday, August 11, 2018, 23:30 [IST]
Other articles published on Aug 11, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+