Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഴ മാറി, പിന്നാലെ ഇടിമിന്നലായ് ആന്‍ഡേഴ്‌സന്‍... ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ദുരന്തം

1
42375
തകര്‍ന്നടിഞ്ഞു ടീം ഇന്ത്യ | Oneindia Malayalam

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു. വെറും 107 റണ്‍സില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് അവസാനിച്ചു. മഴ മൂലം ഉപേക്ഷിക്കപ്പെട്ട ആദ്യദിനത്തിനു ശേഷം രണ്ടാം ദിവസം ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ തീരുമാനം തെറ്റിയില്ല. ഇംഗ്ലീഷ് ബൗളര്‍മാരുടെ തീപാറുന്ന ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനു പിറകെ ഒന്നായി കൂടാരംകയറി.

1

ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും 30 റണ്‍സ് തികയ്ക്കാനായില്ല. 29 റണ്‍സെടുത്ത ആര്‍ അശ്വിനാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 38 പന്തില്‍ നാലു ബൗണ്ടറികളടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും ടീമിന്റെ ടോപ്‌സ്‌കോററായിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി ഇത്തവണയും പൊരുതിനോക്കി. 23 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇന്ത്യന്‍ നിരയില്‍ 20 റണ്‍സ് തികച്ചത് അശ്വിനും കോലിയും മാത്രമായിരുന്നു.

ഇന്ത്യയുടെ ടോപ് ത്രീയിലെ മൂന്നു പേരും ഒറ്റയക്ക സ്‌കോറിനാണ് പുറത്തായത്. മുരളി വിജയ് (0), ലോകേഷ് രാഹുല്‍ (8), ചേതേശ്വര്‍ പുജാര (1) എന്നിവര്‍ ദുരന്തമായി മാറി. അജിങ്ക്യ രഹാനെ (18), ഹര്‍ദിക് പാണ്ഡ്യ (11), ദിനേഷ് കാര്‍ത്തിക് (1), കുല്‍ദീപ് യാദവ് (0), ഇഷാന്ത് ശര്‍മ (0) എന്നിവരും കാര്യമായ ചെറുത്തുനില്‍പ്പില്ലാതെയാണ് കീഴടങ്ങിയത്. അഞ്ചു വിക്കറ്റെടുത്ത പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇന്ത്യയുടെ അന്തകനായത്. ക്രിസ് വോക്‌സ് രണ്ടു വിക്കറ്റ് വീഴ്ത്തി.

2

ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ശിഖര്‍ ധവാന്‍, ഉമേഷ് യാദവ് എന്നിവര്‍ക്കു പകരം ചേതേശ്വര്‍ പുജാരയും കുല്‍ദീപ് യാദവും പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് ഇംഗ്ലണ്ട് ടീമിലും രണ്ടു മാറ്റമുണ്ടായിരുന്നു. ബെന്‍ സ്‌റ്റോക്‌സിനു പകരം ക്രിസ് വോക്‌സും ഡേവിഡ് മലാനു പകരം പുതുമുഖ സ്പിന്നര്‍ ഓലി പോപ്പും ടീമിലെത്തി.

അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് ലീഡ് ചെയ്യുകയാണ്. ലോര്‍ഡ്‌സ് ടെസ്റ്റിലും ജയിക്കാനായില്ലെങ്കില്‍ പരമ്പരയിലേക്കു തിരിച്ചുവരിക ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാവും.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- വിരാട് കോലി, മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ.
ഇംഗ്ലണ്ട്-ജോ റൂട്ട്, അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ക്രിസ് വോക്‌സ്, ഓലി പോപ്പ്, ആദില്‍ റഷീദ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറെന്‍.

Story first published: Saturday, August 11, 2018, 0:12 [IST]
Other articles published on Aug 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+