Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോര്‍ഡ്‌സില്‍ തിരിച്ചടിക്കാന്‍ ടീം ഇന്ത്യ... മാറ്റങ്ങളുമായി ഇരുടീമും, രണ്ടാമങ്കം ഇന്ന്

ലോര്‍ഡ്‌സ്: എഡ്ബാസ്റ്റണിലേറ്റ തിരിച്ചടിക്കു ചരിത്രമുറങ്ങുന്ന ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയ്ത്തില്‍ തിരിച്ചടി നല്‍കാന്‍ ടീം ഇന്ത്യയൊരുങ്ങി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്നു തുടക്കമാവും. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മല്‍സരം ആരംഭിക്കുന്നത്.

അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് ലീഡ് ചെയ്യുകയാണ്. ലോര്‍ഡ്‌സ് ടെസ്റ്റിലും ജയിക്കാനായില്ലെങ്കില്‍ പരമ്പരയിലേക്കു തിരിച്ചുവരിക ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാവും. അതിനാല്‍ രണ്ടും കല്‍പ്പിച്ചൊരു പോരാട്ടത്തിനാണ് വിരാട് കോലിയും സംഘവും കച്ചമുറുക്കുന്നത്. ജയിക്കാമായിരുന്ന ആദ്യ ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍മാരുടെ ദയനീയ പ്രകടനമാണ് ഇന്ത്യക്കു തിരിച്ചടിയായത്.

ടീം ന്യൂസ്

ടീം ന്യൂസ്

ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യയും ഇംഗ്ലണ്ടും ലോര്‍ഡ്‌സില്‍ ഇറങ്ങുക. പരിക്ക് ഭേദമായി പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും രണ്ടാം ടെസ്റ്റിലും അദ്ദേഹത്തിന് കളിക്കാനാവില്ലെന്നു ഉറപ്പായിട്ടുണ്ട്. ശിഖര്‍ ധവാനെ പുറത്തിരുത്തി ചേതേശ്വര്‍ പുജാരയെ ഇന്ത്യ തിരിച്ചുവിളിച്ചേക്കുമെന്നാണ് സൂചന.
അതേസമയം, ഡേവിഡ് മലാനെ ഒഴിവാക്കി പകരം പുതുമുഖ സ്പിന്നര്‍ ഓലി പോപ്പിനെ ഇംഗ്ലണ്ട് ലോര്‍ഡ്‌സില്‍ കളിപ്പിച്ചേക്കും. ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന ബെന്‍ സ്‌റ്റോക്‌സും രണ്ടാംടെസ്റ്റില്‍ കൡക്കില്ല.

കണക്കുകളില്‍ ഇംഗ്ലണ്ട് മുന്നില്‍

കണക്കുകളില്‍ ഇംഗ്ലണ്ട് മുന്നില്‍

സ്വന്തം നാട്ടില്‍ നടന്ന ടെസ്റ്റ് മല്‍സരങ്ങളില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിനു വ്യക്തമായ മുന്‍തൂക്കമുണ്ട്. 58 ടെസ്റ്റുകളിലാണ് ഇരുടീമും ഇംഗ്ലണ്ടില്‍ കൊമ്പുകോര്‍ത്തത്. ഇതില്‍ 31ലും ജയം ആതിഥേയര്‍ക്കായിരുന്നു. ആറു ടെസ്റ്റുകളില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. 21 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

പേസിനെ പിന്തുണയ്ക്കുന്ന പിച്ച്

പേസിനെ പിന്തുണയ്ക്കുന്ന പിച്ച്

പേസ് ബൗളിങിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചാണ് ലോര്‍ഡ്‌സില്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇരുടീമിലെയും പേസര്‍മാര്‍ക്ക് കസറാനുള്ള അവസരമായിരിക്കും ഈ മല്‍സരം. അവസാനമായി ഇവിടെ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താന്‍ ഇന്ത്യക്കായിരുന്നു.

ഇവര്‍ നേട്ടത്തിനരികെ

ഇവര്‍ നേട്ടത്തിനരികെ

ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന് ലോര്‍ഡ്‌സില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ ടെസ്റ്റ് കരിയറില്‍ 550 എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാം. ചരിത്രത്തില്‍ ഇതുവരെ ഒരു പേസ് ബൗളര്‍ മാത്രമേ ഈ നേട്ടത്തിന് അവകാശിയായിട്ടുള്ളൂ.
ഇന്ത്യന്‍ പേസറായ ഇഷാന്ത് ശര്‍മയ്ക്ക് ടെസ്റ്റില്‍ 250 വിക്കറ്റുകള്‍ തികയ്ക്കാന്‍ ഇനി ആറു വിക്കറ്റുകള്‍ കൂടി മതി. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ നേരത്തേ ആറു താരങ്ങള്‍ 250 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- വിരാട് കോലി, മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്/ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ.
ഇംഗ്ലണ്ട്-ജോ റൂട്ട്, അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ക്രിസ് വോക്‌സ്, മോയിന്‍ അലി, ആദില്‍ റഷീദ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറെന്‍.

Story first published: Thursday, August 9, 2018, 10:39 [IST]
Other articles published on Aug 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+