Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്രവേദിയില്‍ വിജയക്കൊടി നാട്ടാന്‍ ടീം ഇന്ത്യ... ജയിച്ചേ തീരൂ, തീപാറും പിച്ചില്‍ പൊടിപാറും

ലോര്‍ഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ചരിത്രപ്രസിദ്ധമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച തുടക്കമാവും. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് ലീഡ് ചെയ്യുകയാണ്. ലോര്‍ഡ്‌സ് ടെസ്റ്റിലും ജയിക്കാനായില്ലെങ്കില്‍ പരമ്പരയിലേക്കു തിരിച്ചുവരിക ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാവും. അതിനാല്‍ രണ്ടും കല്‍പ്പിച്ചൊരു പോരാട്ടത്തിനാണ് വിരാട് കോലിയും സംഘവും കച്ചമുറുക്കുന്നത്.

ജയിക്കാമായിരുന്ന ആദ്യ ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍മാരുടെ ദയനീയ പ്രകടനമാണ് ഇന്ത്യക്കു തിരിച്ചടിയായത്. കോലിയൊഴികെ മറ്റൊരു താരവും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയില്ല. ഇന്ത്യന്‍ സമയം വ്യാഴാഴ്ച 3.30നാണ് മല്‍സരം ആരംഭിക്കുന്നത്. സോണി സിക്‌സില്‍ മല്‍സരം തദ്‌സമയം സംപ്രേക്ഷണമുണ്ടാവും.

പേസിനെ പിന്തുണയ്ക്കുന്ന പിച്ച്

പേസിനെ പിന്തുണയ്ക്കുന്ന പിച്ച്

പേസ് ബൗളിങിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചാണ് ലോര്‍ഡ്‌സില്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇരുടീമിലെയും പേസര്‍മാര്‍ക്ക് കസറാനുള്ള അവസരമായിരിക്കും ഈ മല്‍സരം. അവസാനമായി ഇവിടെ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താന്‍ ഇന്ത്യക്കായിരുന്നു.

 പുജാര തിരിച്ചെത്തും

പുജാര തിരിച്ചെത്തും

ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താന്‍ ഇന്ത്യ തയ്യാറായേക്കില്ല. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാരയെ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ സാധ്യതയുണ്ട്. ആദ്യ ടെസ്റ്റില്‍ പുജാരയെ കളിപ്പിക്കാതിരുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പുജാര മടങ്ങിയെത്തുമ്പോള്‍ ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവരിലൊരാള്‍ക്കായിരിക്കും സ്ഥാനം നഷ്ടമാവുക.

ഇംഗ്ലണ്ട് ടീമിലും മാറ്റമുണ്ടാവും

ഇംഗ്ലണ്ട് ടീമിലും മാറ്റമുണ്ടാവും

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമിലും ചില മാറ്റങ്ങളുണ്ടാവും. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാവാന്‍ ഉള്ളതിനാല്‍ ബെന്‍ സ്‌റ്റോക്‌സ് കളിച്ചേക്കില്ല. പകരം ക്രിസ് വോക്‌സ് ടീമിലെത്തും. ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ ഡേവിഡ് മലാന് പകരം മോയിന്‍ അലി കളിക്കാനും സാധ്യതയുണ്ട്.

ബുംറയുടെ തിരിച്ചുവരവ് വൈകും

ബുംറയുടെ തിരിച്ചുവരവ് വൈകും

പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന പേസര്‍ ജസ്പ്രീത് ബുംറ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ലോര്‍ഡ്‌സ് ടെസ്റ്റിലും അദ്ദേഹത്തിന് കളിക്കാനാവില്ലെന്നാണ് വിവരം.
ജൂണില്‍ അയര്‍ലാന്‍ഡിനെതിരേ നടന്ന ടി20 മല്‍സരത്തിനിടെയാണ് ബുംറയുടെ ഇടതുകൈയ്ക്ക് പൊട്ടലേറ്റത്.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- വിരാട് കോലി, മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്/ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ.
ഇംഗ്ലണ്ട്-ജോ റൂട്ട്, അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ക്രിസ് വോക്‌സ്, മോയിന്‍ അലി, ആദില്‍ റഷീദ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറെന്‍.

Story first published: Wednesday, August 8, 2018, 10:13 [IST]
Other articles published on Aug 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+