Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പന്തിന് വീണ്ടുമൊരു ഫിഫ്റ്റി, ഇന്ത്യ 329 റണ്‍സിന് പുറത്ത്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 329 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ദിനം ആദ്യസെഷനില്‍ തന്നെ ഇന്ത്യക്കു ശേഷിച്ച നാലു വിക്കറ്റുകള്‍ കൂടി നഷ്ടമായി. റിഷഭ് പന്ത് വീണ്ടുമൊരു ഫിഫ്റ്റിയുമായി തിളങ്ങിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 329ലെത്തിയത്. 77 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 58 റണ്‍സോടെ പന്ത് പുറത്താവാതെ നിന്നു. രണ്ടാം ദിനം മറ്റാരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. അക്ഷര്‍ പട്ടേല്‍ (5), ഇഷാന്ത് ശര്‍മ (0), കുല്‍ദീപ് യാദവ് (0), മുഹമ്മദ് സിറാജ് (4) എന്നിവരാണ് രണ്ടാംദിനം പുറത്തായത്.

1

അക്ഷറും ഇഷാന്തും ഒരേ ഓവറില്‍ മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 301 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ കുല്‍ദീപിനൊപ്പം 24 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ പന്തിനു കഴിഞ്ഞു. മുഴുവന്‍ റണ്‍സും നേടിയത് പന്ത് തന്നെയായിരുന്നു. അ്‌ദ്ദേഹത്തിന് പിന്തുണ നല്‍കേണ്ട റോള്‍ മാത്രമേ കുല്‍ദീപിനുണ്ടായിരുന്നുള്ളൂ. പരമാവധി സ്‌ട്രൈക്ക് നേരിടാന്‍ ശ്രമിച്ച പന്ത് മോശം പന്തുകള്‍ അതിര്‍ത്തി കടത്തുകയും ചെയ്തു. ഇംഗ്ലണ്ടിനു വേണ്ടി മോയിന്‍ അലി നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഓലി സ്‌റ്റോണ്‍ മൂന്നും ജാക്ക് ലീച്ച് രണ്ടും വിക്കറ്റെടുത്തു.

ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 300 റണ്‍സാണ് നേടിയിരുന്നത്. റിഷഭ് പന്തും (33) അരങ്ങേറ്റക്കാരന്‍ അക്ഷര്‍ പട്ടേലുമായിരുന്നു (5) ക്രീസില്‍. ഈ ജോടിയില്‍ നിന്നും മികച്ചൊരു കൂട്ടുകെട്ട് തന്നെ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ആദ്യദിനം രോഹിത് ശര്‍മയുടെ (161) തകര്‍പ്പന്‍ സെഞ്ച്വറിയും വൈസ് ക്യാപ്റ്റന്‍ അജജിങ്ക്യ രഹാനെയുടെ (67) ഫിഫ്റ്റിയുമാണ് ഇന്ത്യക്കു രക്ഷയായത്.

2

പിച്ചിന്റെ ബൗണ്‍സും അപ്രതീക്ഷിത ടേണും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ആദ്യദിനം വലച്ചിരുന്നു. നായകന്‍ വിരാട് കോലിയും രഹാനെയുമെല്ലാം ഈ തരത്തിലാണ് പുറത്തായത്. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത ബോളായിരുന്നു ടേണ്‍ ചെയ്ത് അകത്തേക്കു കയറി ഇരുവരുടെയും സ്റ്റംപ് തെറിപ്പിച്ചത്. കോലി ഡെക്കായാണ് ക്രീസ് വിട്ടത്. ചേതേശ്വര്‍ പുജാര (21), ശുഭ്മാന്‍ ഗില്‍ (0), ആര്‍ അശ്വിന്‍ (13) എന്നിവരാണ് ആദ്യദിനം പുറത്തായ മറ്റു താരങ്ങള്‍.

സ്പിന്നര്‍മാരായ ജാക്ക് ലീച്ചും മോയിന്‍ അലിയുമായിരുന്നു ആദ്യദിനം ഇംഗ്ലീഷ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. രണ്ടു വിക്കറ്റുകള്‍ വീതം ആദ്യദിനം ഇരുവര്‍ക്കും ലഭിച്ചു. ഓലി സ്‌റ്റോണും നായകന്‍ ജോ റൂട്ടും ഓരോ വിക്കറ്റെടുത്തിരുന്നു. നാലാം വിക്കറ്റില്‍ രോഹിത്- രഹാനെ സഖ്യം ചേര്‍ന്നെടുത്ത 162 റണ്‍സായിരുന്നു ഇന്ത്യ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്. രണ്ടാം വിക്കറ്റില്‍ രോഹിത്- പുജാര ജോടി 85 റണ്‍സും നേടിയിരുന്നു. 231 ബോളില്‍ 18 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. രഹാനെ 149 ബോളില്‍ ഒമ്പത് ബൗണ്ടറികളോടെയാണ് 67 റണ്‍സ് നേടിയത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, ഡാനിയേല്‍ ലോറന്‍സ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്പ്, ബെന്‍ ഫോക്‌സ്, മോയിന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ഓലി സ്‌റ്റോണ്‍.

Story first published: Sunday, February 14, 2021, 10:17 [IST]
Other articles published on Feb 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+