Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വന്‍ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആധിപത്യം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മൂന്നാംദിനമിറങ്ങിയത്. ആദ്യ രണ്ടു ദിനവും മേല്‍ക്കൈയുണ്ടായിരുന്ന ഇന്ത്യ മൂന്നാംദിനവും ഇതു തുടര്‍ന്ന് കളി വരുതിയിലാക്കാമെന്ന പ്രതീക്ഷയിലാണ്. 195 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ഇന്ത്യക്കു ലഭിച്ചിരുന്നു. രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്കു ഇപ്പോള്‍ 249 റണ്‍സിന്റെ മികച്ച ലീഡുണ്ട്. രണ്ടാദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 54 റണ്‍സെടുത്തിരുന്നു. രോഹിത് ശര്‍മയും (25) ചേതേശ്വര്‍ പുജാരയുമായിരുന്നു (7) ക്രീസില്‍. ശുഭ്മാന്‍ ഗില്ലിനെയാണ് (14) ഇന്ത്യക്കു നഷ്ടമായത്.

1

ആദ്യദിനം മുതല്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇംഗ്ലണ്ടിന് ഏതു വിജയലക്ഷ്യവും വെല്ലുവിളിയുയര്‍ത്തുമെന്നുറപ്പാണ്. മികച്ച ടേണാണ് സ്പിന്നര്‍മാര്‍ക്കു ഇവിടെ ലഭിക്കുന്നത്. മൂന്നാംദിനം കഴിയാവുന്നത്രയും വലിയ സ്‌കോര്‍ നേടി ഇംഗ്ലണ്ടിനു ഒരിക്കലും ചേസ് ചെയ്യാനാവാത്ത വിജയലക്ഷ്യം നല്‍കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 329 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് രണ്ടാംദിനം തന്നെ വെറും 134 റണ്‍സില്‍ അവസാനിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനെയൊഴികെ (42*) മറ്റാരെയും ഇന്ത്യ അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല. ഓലി പോപ്പ് (22), ബെന്‍ സ്റ്റോക്‌സ് (18), ഡോം സിബ്ലി (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിന്റെ വിജയത്തിനു അടിത്തറയിട്ട നായകന്‍ ജോ റൂട്ടിന് ആറു റണ്‍സെടുക്കാനേ ആയുള്ളൂ. അഞ്ചു വിക്കറ്റെടുത്ത ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇഷാന്ത് ശര്‍മയും അക്ഷര്‍ പട്ടേലും രണ്ടു വിക്കറ്റ് വീതമെടുത്തു.

അതേസമയം, ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ മികച്ച സ്‌കോറിലെത്തിച്ചത് രോഹിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു. 161 റണ്‍സുമായി ഹിറ്റ്മാന്‍ ടീമിന്റെ ടോപ്‌സ്‌കോററായി. 231 ബോളില്‍ 18 ബൗണ്ടറികളും രണ്ടു സിക്‌സറും രോഹിത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (67), റിഷഭ് പന്ത് (58*) എന്നിവരാണ് ടീമിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിനു വേണ്ടി മോയിന്‍ അലി നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഓലി സ്‌റ്റോണ്‍ മൂന്ന വിക്കറ്റ് നേടി. ജാക്ക് ലീച്ചിനു രണ്ടു വിക്കറ്റ് ലഭിച്ചു. കളിയില്‍ ടോസ് ലഭിച്ചത് ഇന്ത്യക്കായിരുന്നു. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്.

Story first published: Monday, February 15, 2021, 7:46 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+