ലോര്‍ഡ്സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനത്തിലെ കളി മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. കനത്ത മഴ മൂലം ടോസ് പോലും നടന്നില്ല. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് ലീഡ് ചെയ്യുകയാണ്.
ലോര്‍ഡ്സ് ടെസ്റ്റിലും ജയിക്കാനായില്ലെങ്കില്‍ പരമ്പരയിലേക്കു തിരിച്ചുവരിക ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദുഷ്കരമാവും. അതിനാല്‍ രണ്ടും കല്പ്പിച്ചൊരു പോരാട്ടത്തിനാണ് വിരാട് കോലിയും സംഘവും കച്ചമുറുക്കുന്നത്. ജയിക്കാമായിരുന്ന ആദ്യ ടെസ്റ്റില്‍ ബാറ്റ്സ്മാന്മാരുടെ ദയനീയ പ്രകടനമാണ് ഇന്ത്യക്കു തിരിച്ചടിയായത്.
Update - Day 1 play has been called off here at @HomeOfCricket.#ENGvIND pic.twitter.com/hCY5Z2dHC6
— BCCI (@BCCI) August 9, 2018
ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യയും ഇംഗ്ലണ്ടും ലോര്‍ഡ്സില്‍ ഇറങ്ങുക. പരിക്ക് ഭേദമായി പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും രണ്ടാം ടെസ്റ്റിലും അദ്ദേഹത്തിന് കളിക്കാനാവില്ലെന്നു ഉറപ്പായിട്ടുണ്ട്. ശിഖര്‍ ധവാനെ പുറത്തിരുത്തി ചേതേശ്വര്‍ പുജാരയെ ഇന്ത്യ തിരിച്ചുവിളിച്ചേക്കുമെന്നാണ് സൂചന. അതേസമയം, ഡേവിഡ് മലാനെ ഒഴിവാക്കി പകരം പുതുമുഖ സ്പിന്നര്‍ ഓലി പോപ്പിനെ ഇംഗ്ലണ്ട് ലോര്‍ഡ്സില്‍ കളിപ്പിച്ചേക്കും. ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന ബെന്‍ സ്റ്റോക്സും രണ്ടാംടെസ്റ്റില്‍ കളിക്കില്ല.
സാധ്യതാ പ്ലെയിങ് ഇലവന്
ഇന്ത്യ- വിരാട് കോലി, മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ആര് അശ്വിന്, ഉമേഷ് യാദവ്/ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ.
ഇംഗ്ലണ്ട്-ജോ റൂട്ട്, അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്സ്, ജോസ് ബട്ലര്, ജോണി ബെയര്‍സ്റ്റോ, ക്രിസ് വോക്സ്, മോയിന്‍ അലി, ആദില്‍ റഷീദ്, ജെയിംസ് ആന്ഡേഴ്സന്, സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറെന്.