പൂനെ: തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ടീം ഇന്ത്യ റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഇംഗ്ലണ്ടിന് വന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ വീണ്ടും 300ന് മുകളില്‍ വാരിക്കൂട്ടി. ആറു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. കെഎല്‍ രാഹുലിന്റെ സെഞ്ച്വറിയും (108) റിഷഭ് പന്ത് (77), നായകന്‍ വിരാട് കോലി (66) എന്നിവരുടെ ഫിഫ്റ്റികളുമാണ് ഇന്ത്യയെ വമ്പന്‍ ടോട്ടലില്‍ എത്തിച്ചത്. ഹാര്‍ദിക് പാണ്ഡ്യയും 35 (16 ബോള്‍, 1 ബൗണ്ടറി, 4 സിക്‌സര്‍) മിന്നുന്ന പ്രകടനം നടത്തി. ഇംഗ്ലണ്ടിനായി റീസ് ടോപ്പ്‌ലെയും ടോം കറെനും രണ്ടു വിക്കറ്റ് വീതമെടുത്തു.

ആദ്യ ഏകദിനത്തില്‍ ഫിഫ്റ്റിയുമായി ഫോം വീണ്ടെടുത്ത രാഹുല്‍ ഈ മല്‍സരത്തില്‍ ഇതു സെഞ്ച്വറിയാക്കി മാറ്റിയെടുക്കുകയായിരുന്നു. 114 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 108 റണ്‍സ് അടിച്ചെടുത്തത്. ടീമിലേക്കു മടങ്ങിയെത്തിയ പന്ത് സ്‌ഫോടനാത്മക ഇന്നിങ്‌സാണ് ഈ കളിയിലും പുറത്തെടുത്തത്. വെറും 40 ബോളിലാണ് ഏഴു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം അദ്ദേഹം 77 റണ്‍സ് വാരിക്കൂട്ടിയത്. നായകന്‍ കോലി 79 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 66 റണ്‍സ് നേടിയത്. തുടരെ രണ്ടാമത്തെ കളിയിലും ഫിഫ്റ്റിയടിച്ചെങ്കിലും സെഞ്ച്വറിക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പ് നീളുകയാണ്. രോഹിത് ശര്‍മ (25), ശിഖര്‍ ധവാന്‍ (4) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ക്രുനാല്‍ പാണ്ഡ്യ (12*), ശര്‍ദ്ദുല്‍ ഠാക്കൂര്‍ (0) പുറത്താവാതെ നിന്നു.

ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ ഒമ്പതില്‍ വച്ച് തന്നെ ധവാനെ ഇന്ത്യക്കു നഷ്ടമായി. ടോപ്പ്‌ലെയുടെ ബൗളിങില്‍ ബെന്‍ സ്‌റ്റോക്‌സാണ് ക്യാച്ചെടുത്തത്. പവര്‍പ്ലേയില്‍ തന്നെ രോഹിത്തും പുറത്തായതോടെ ഇന്ത്യ രണ്ടിന് 37 റണ്‍സെന്ന നിലയില്‍ പതറി. പിന്നീടാണ് കളിയിലെ വഴിത്തിരിവായി മാറിയ കൂട്ടുകെട്ട് കണ്ടത്. മൂന്നാം വിക്കറ്റില്‍ രാഹുലിനെ കൂട്ടുപിടിച്ച് കോലി സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. 121 റണ്‍സ് ഈ സഖ്യം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു.
കോലി മടങ്ങിയെങ്കിലും രാഹുല്‍ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി. അപകടകാരിയായ പന്ത് കൂട്ടായി വന്നതോടെ ഇന്ത്യന്‍ സ്‌കോറിങിന് വേഗം കൂടി. 113 റണ്‍സ് ഈ സഖ്യം നേടി. ഇതിനെ രാഹുല്‍ തന്റെ അഞ്ചാമത്തെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. സെഞ്ച്വറി പിന്നിട്ട ശേഷം സ്‌കോറിങിനു വേഗം കൂട്ടാനുള്ള ശ്രമത്തിലാംണ് രാഹുല്‍ മടങ്ങിയത്. അപ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 271ലെത്തിയിരുന്നു.

ഇത്തവണയും ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരുപിടി മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പരിക്കു കാരണം ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ നായകന്‍ ഇയോന്‍ മോര്‍ഗന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ നയിച്ചത്. ആദ്യ ഏകദിനത്തില്‍ ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങിയത്. തോളിനു പരിക്കേറ്റു പിന്‍മാറിയ ശ്രേയസ് അയ്യര്‍ക്കു പകരമാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ടീമിലെത്തിയത്. മറുഭാഗത്ത് മോര്‍ഗനു പകരം ടി20യിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായ ഡേവിഡ് മലാന്‍ ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനിലെത്തി. സാം ബില്ലിങ്‌സിനു പകരം ലിയാം ലിവിങ്‌സ്റ്റോണും മാര്‍ക്ക് വുഡിനു പകരം റീസ് ടോപ്പ്‌ലെയും കളിച്ചു. ലിവിങ്‌സ്റ്റോണിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.
ഇംഗ്ലണ്ട്-ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്‌സ്‌റ്റോണ്‍, ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി, സാം കറെന്‍, ടോം കറെന്‍, റീസ് ടോപ്പ്‌ലെ, ആദില്‍ റഷീദ്.