IND vs ENG: ഏകദിനവും പിടിക്കാന്‍ ഇന്ത്യയിറങ്ങുന്നു, ഇനി രണ്ടാമങ്കം- ടീമില്‍ മാറ്റമുണ്ടാവും
പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ പരമ്പരയും പോക്കറ്റിലാക്കുകയെന്ന ലക്ഷ്യവുമായി ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരം വെള്ളിയാഴ്ച പൂനെയില്‍ നടക്കും. ആദ്യ മല്‍സരത്തിനു വേദിയായ പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ തന്നെയാണ് പകലും രാത്രിയുമായി രണ്ടാമങ്കം.
ആദ്യ കളിയില്‍ 66 റണ്‍സിന്റെ അവിസ്മരണീയ വിജയം കൊയ്താണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തിയത്. രണ്ടാമത്തെ മല്‍സരത്തിലും വിജയം ആവര്‍ത്തിക്കാനായാല്‍ പരമ്പരയില്‍ അപരാജിത ലീഡ് നേടാന്‍ ഇന്ത്യക്കു കഴിയും. മറുഭാഗത്ത് ഇംഗ്ലണ്ടിന് നാണക്കേട് ഒഴിവാക്കാന്‍ രണ്ടാം ഏകദിനത്തില്‍ ജയിച്ചേ തീരൂ. ടെസ്റ്റ്, ടി20 പരമ്പരകള്‍ കൈവിട്ടതിനാല്‍ ഏകദിനമെങ്കിലും ജയിച്ച് മാനംകാക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം.

ആദ്യകളിയിലെ ജയം
ആദ്യ മല്‍സരത്തില്‍ നേടിയ ത്രസിപ്പിക്കുന്ന വിജയം ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. തോല്‍ക്കുമെന്ന കരുതിയ മല്‍സരത്തിലായിരുന്നു ഇന്ത്യ അവിശ്വസീന തിരിച്ചുവരവ് നടത്തി ജയിച്ചുകയറിയത്. 318 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 14 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 134 റണ്‍സെന്ന നിലയില്‍ കുതിച്ചിരുന്നു. എന്നാല്‍ പിന്നീട് തുടരെ വിക്കറ്റുകളെടുത്ത് ഇന്ത്യ കളിയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു.
അരങ്ങേറ്റക്കാരന്‍ പ്രസിദ്ധ് കൃഷ്ണ നാലു വിക്കറ്റുമായി ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍ പിടിച്ചപ്പോള്‍ ശര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നു വിക്കറ്റുകളെടുത്തിരുന്നു.

മല്‍സരവിവരങ്ങള്‍
വെള്ളിയാഴ്ച ഉച്ചയ്ക്കു 1.30നാണ് പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ രണ്ടാം ഏകദിനം നടക്കുന്നത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളിലും ഡിഡി സ്‌പോര്‍ട്‌സിലും മല്‍സരം തല്‍സമയ സംപ്രേക്ഷണമുണ്ടാവും. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ ആപ്പിലൂടെയും കളിയുടെ ലൈവ് സ്ട്രീമിങ് കാണാം.

പിച്ച് റിപ്പോര്‍ട്ട്, കാലാവസ്ഥ
പേസര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് പൂനെയിലേത്. ആദ്യ ഏകദിനത്തില്‍ ഇതു കണ്ടതുമാണ്. കഴിഞ്ഞ കളിയില്‍ സ്പിന്നര്‍മാര്‍ക്കു കാര്യമായി തിളങ്ങാനായില്ലെങ്കിലും ബോള്‍ ടേണ്‍ ചെയ്യുന്ന പിച്ച് കൂടിയാണിത്. ബാറ്റിങിന് അനുകൂലമായ വിക്കറ്റായതിനാല്‍ തന്നെ രണ്ടാം ഏകദിനത്തിലും റണ്ണൊഴുക്ക് പ്രതീക്ഷിക്കാം.
കാലാവസ്ഥ മല്‍സരത്തിലു ഭീഷണിയാവില്ല. മഴ കളി തടസ്സപ്പെടുത്തില്ലെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. ഇവിടെ ശരാശരി താപനില 36 ഡിഗ്രി സെല്‍ഷ്യസായിരിക്കും.

ഇന്ത്യന്‍ ടീം, സാധ്യതാ ഇലവന്‍
ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. പരിക്കേറ്റ ശ്രേയസ് അയ്യര്‍ പരമ്പരയില്‍ ഇനി കളിക്കില്ലെന്നു ഉറപ്പായിട്ടുണ്ട്. പകരം പുതുമുഖം സൂര്യകുമാര്‍ യാദവ് ഇന്ത്യക്കു വേണ്ടി അരങ്ങേറും. ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കും ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റിരുന്നു. അദ്ദേഹം രണ്ടാം ഏകദിനത്തില്‍ കളിക്കുമോയെന്നുറപ്പില്ല. രോഹിത് പുറത്തിരിക്കുകയാണെങ്കില്‍ ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരിലൊരാള്‍ ടീമിലെത്തിയേക്കും.
സാധ്യതാ ഇലവന്‍- ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ/ ശുഭ്മാന്‍ ഗില്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.

ഇംഗ്ലണ്ട് ടീം, സാധ്യതാ ഇലവന്‍
ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനിലും ചില മാറ്റങ്ങളുണ്ടായേക്കും. ആദ്യ ഏകദിനത്തിനിടെ നായകന്‍ ഇയോന്‍ മോര്‍ഗനും സാം ബില്ലിങ്‌സിനും പരിക്കേറ്റിരുന്നു. മോര്‍ഗന്‍ പുറത്തിരിക്കുകയാണെങ്കില്‍ ജോസ് ബട്‌ലര്‍ ടീമിന്റെ നായകനായേക്കും. ബില്ലിങ്‌സിനു പകരം ലിയാം ലിവിങ്‌സ്റ്റോണും കളിച്ചേക്കും. മോര്‍ഗനു പകരം ഡേവിഡ് മലാന്‍ കളിക്കാനാണ് സാധ്യത.
സാധ്യതാ ഇലവന്‍- ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ഇയോന്‍ മോര്‍ഗന്‍/ ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സാം ബില്ലിങ്‌സ്/ ലിയാം ലിവിങ്‌സ്‌റ്റോണ്‍, ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി, സാം കറെന്‍, ടോം കറെന്‍, മാര്‍ക്ക് വുഡ്, ആദില്‍ റഷീദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications