For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലക്ഷ്യം ഒരു ജയമകലെ... ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു, തിരിച്ചടിക്കുമോ ഇംഗ്ലണ്ട്?

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനം വൈകീട്ട് നടക്കും

ലോര്‍ഡ്‌സ്: ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ പരമ്പരനേട്ടമെന്ന സ്വപ്‌നവുമായി ടീം ഇന്ത്യയിറങ്ങുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരം വൈകീട്ട് നടക്കും. വൈകീട്ട് 3.30നാണ് കളി ആരംഭിക്കുന്നത്.

ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്നത്തെ കളിയിലും ജയമാവര്‍ത്തിക്കാനായാല്‍ പരമ്പരയില്‍ 2-0ന്റെ അഭേദ്യമായ ലീഡ് സ്വന്തമാക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമാവും.

ആധികാരിക ജയം

ആധികാരിക ജയം

ഇംഗ്ലണ്ടിന്റെ ഭാഗ്യവേദികളിലൊന്നായ ട്രെന്റ് ബ്രിഡ്ജില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തികച്ചും അനാസമായിരുന്നു ഇന്ത്യന്‍ ജയം. ആറു വിക്കറ്റുകളുമായി സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇംഗ്ലിനെ എറിഞ്ഞിട്ടപ്പോള്‍ ബാറ്റിങില്‍ രോഹിത് ശര്‍മയുടെ ഊഴമായിരുന്നു.
അപരാജിത സെഞ്ച്വറിയുമായി രോഹിത് (137*) മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇന്ത്യന്‍ ജയം അനായയാസമാവുകയായിരുന്നു. 75 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലി മികച്ച പിന്തുണയേകി.

കുല്‍ദീപ് ഭീതിയിയില്‍ ഇംഗ്ലണ്ട്

കുല്‍ദീപ് ഭീതിയിയില്‍ ഇംഗ്ലണ്ട്

ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് ഇതിനകം ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ മല്‍സരത്തില്‍ ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ കഥ കഴിച്ചത് കുല്‍ദീപായിരുന്നു. 10 ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം ആറു വിക്കറ്റ് പോക്കറ്റിലാക്കിയത്.
നേരത്തേ നടന്ന ട്വന്റി20 പരമ്പരയിലെ ആദ്യ കളിയിലും അഞ്ചു വിക്കറ്റ് പിഴുത് കുല്‍ദീപ് ഇംഗ്ലണ്ടിന്റെ അന്തകനായി മാറിയിരുന്നു.

രോഹിത്തും ഉജ്ജ്വല ഫോമില്‍

രോഹിത്തും ഉജ്ജ്വല ഫോമില്‍

ഇംഗ്ലണ്ട് പര്യടനത്തിനെത്തുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ ആശങ്ക ഓപ്പണര്‍ രോഹിത് ശര്‍മയുടെ മോശം ഫോമായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയ അദ്ദേഹത്തെ ഇംഗ്ലീഷ് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയതു പോലും ചോദ്യം ചെയ്യപ്പെട്ടു.
എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഹിറ്റ്മാന്‍ കാഴ്ചവയ്ക്കുന്നത്. തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികളുമായി രോഹിത് താളം വീണ്ടെടുക്കു കഴിഞ്ഞു.
ആദ്യ ഏകദിനത്തിലെ സെഞ്ച്വറി കൂടാതെ ടി20 പരമ്പരയിലെ അവസാന കളിയിലിലും താരം അപരാജിത സെഞ്ച്വറി കണ്ടെത്തിയിരുന്നു.

ഭുവി തിരിച്ചെത്തിയേക്കും

ഭുവി തിരിച്ചെത്തിയേക്കും

പരിക്കിനെ തുടര്‍ന്ന് ആദ്യ ഏകദിനത്തില്‍ പുറത്തിരിക്കേണ്ടി വന്ന പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്നത്തെ കളിയില്‍ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന. ഭുവിക്കു പകരം കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച സിദ്ധാര്‍ഥ് കൗളിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.
ഭുവിക്കു വളരെ പ്രിയപ്പെട്ട ഗ്രൗണ്ടുകളിലൊന്ന് കൂടിയാണ് ലോര്‍ഡ്‌സ്. 2014ല്‍ ഇവിടെ നടന്ന ടെസ്റ്റില്‍ അദ്ദേഹം ആറു വിക്കറ്റെടുത്തിരുന്നു.

 ഹെയ്ല്‍സില്ലാതെ ഇംഗ്ലണ്ട്

ഹെയ്ല്‍സില്ലാതെ ഇംഗ്ലണ്ട്

പരമ്പരയിലേക്ക് തിരിച്ചുവരികയെന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയേകി വെടിക്കെട്ട് താരം അലെക്‌സ് ഹെയ്ല്‍സ് പരിക്കേറ്റ് പുറത്താണ്. ഇനിയുള്ള മല്‍സരങ്ങളില്‍ താരത്തിനു കളിക്കാനാവില്ലെന്ന് ഉറപ്പാവുകയും ചെയ്തിരുന്നു. പരിശീലനം നടത്തുന്നതിനിടെയാണ് ഹെയ്ല്‍സിന് പേശീവലിവ് അനുഭവപ്പെട്ടത്.
പകരക്കാരനായി ഡേവിഡ് മലാനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ കളിയില്‍ അദ്ദേഹം കളിച്ചേക്കുമെന്നാണ് സൂചന.

ടീം

ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍.
ഇംഗ്ലണ്ട്- ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് വില്ലി, ജോ റൂട്ട്, ആദില്‍ റഷീദ്, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, മാര്‍ക്ക് വുഡ്, മോയിന്‍ അലി, ലിയാം പ്ലങ്കെറ്റ്.

Story first published: Saturday, July 14, 2018, 10:48 [IST]
Other articles published on Jul 14, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+