Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് വിജയ'റൂട്ടി'ല്‍... ടീം ഇന്ത്യക്ക് വന്‍ തോല്‍വി, പരമ്പര ഒപ്പത്തിനൊപ്പം

1
42372

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു. 86 റണ്‍സിനാണ് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് ഇന്ത്യയെ കശാപ്പ് ചെയ്തത്. പരമ്പര നേട്ടമെന്ന സ്വപ്‌നവുമായി ഇറങ്ങിയ ഇന്ത്യക്കു ശക്തമായ തിരിച്ചടിയാണ് ആതിഥേയര്‍ നല്‍കിയത്.

ആദ്യ കളിയിലേറ്റ എട്ടു വിക്കറ്റിന്റെ കനത്ത പരാജയത്തിന് ഇംഗ്ലണ്ട് ലോര്‍ഡ്‌സില്‍ കണക്കുതീര്‍ക്കുകയായിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1നു ഒപ്പമെത്തുകയും ചെയ്തു.

 ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

ഒന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം തോല്‍വിയിലേക്കു വീണിട്ടും ഈ മല്‍സരത്തില്‍ ടോസ് ലഭിച്ചപ്പോള്‍ ബാറ്റിങ് തിരഞ്ഞെടുക്കാന്‍ ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ ഭയപ്പെട്ടില്ല.
മോര്‍ഗന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് ടീമിന്റെ ഭാഗത്തു നിന്നുണ്ടായത്. തകര്‍പ്പന്‍ ബാറ്റിങിലൂടെ ഇന്ത്യയുടെ ശക്തമായ ബൗളിങ് ആക്രമണത്തെ അവര്‍ ചങ്കൂറ്റത്തോടെ നേരിട്ടു. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു.

റൂട്ടിന്റെ സെഞ്ച്വറി

റൂട്ടിന്റെ സെഞ്ച്വറി

മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ (113*) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. 116 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്.
ക്യാപ്റ്റന്‍ മോര്‍ഗന്‍ (53), ഡേവിഡ് വില്ലി (50), ജാസണ്‍ റോയ് (40), ജോണി ബെയര്‍സ്‌റ്റോ (38) എന്നിവരാണ് മറ്റു പ്രപധാന സ്‌കോറര്‍മാര്‍. 51 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മോര്‍ഗന്റെ ഇന്നിങ്‌സ്. വെറും 31 പന്തിലാണ് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ച് വില്ലി അര്‍ധസെഞ്ച്വറി തികച്ചത്.

കുല്‍ദീപിന് മൂന്നു വിക്കറ്റ്

കുല്‍ദീപിന് മൂന്നു വിക്കറ്റ്

ആദ്യ ഏകദിനത്തില്‍ ആറു വിക്കറ്റ് പിഴുത് ഇംഗ്ലണ്ടിന്റെ അന്തകനായി മാറിയ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഈ മല്‍സരത്തില്‍ മാജിക്ക് ആവര്‍ത്തിക്കാനായില്ല. എങ്കിലും മൂന്നു വിക്കറ്റ് താരം വീഴ്ത്തി. 10 ഓവറില്‍ 68 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് മൂന്നു പേരെ പുറത്താക്കിയത്.
ഉമേഷ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

പൊരുതാന്‍ പോലുമാവാതെ ഇന്ത്യ

പൊരുതാന്‍ പോലുമാവാതെ ഇന്ത്യ

323 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നില്ല. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഇന്ത്യ ലക്ഷ്യത്തിന് അരികിലെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇന്ത്യയുടെ വിക്കറ്റുകള്‍ തുടര്‍ച്ചയായ ഇടവേളകളില്‍ തന്നെ പിഴുത് ഇംഗ്ലണ്ട് കളിയില്‍ മേല്‍ക്കൈ നേടി. ഇന്നിങ്‌സിലെ അവസാന പന്തില്‍ 236 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി.
ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും അര്‍ധസെഞ്ച്വറി തികച്ചില്ല. സുരേഷ് റെയ്‌ന (46), ക്യാപ്റ്റന്‍ വിരാട് കോലി (45), എംഎസ് ധോണി (37) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. നാലു വിക്കറ്റെടുത്ത ലിയാം പ്ലങ്കെറ്റാണ് ഇന്ത്യയെ തകര്‍ത്തത്.

മാറ്റമില്ലാതെ ഇരുടീമും

മാറ്റമില്ലാതെ ഇരുടീമും

ഇന്ത്യയോട് എട്ടു വിക്കറ്റിന് പരാജയപ്പെട്ട ആദ്യ കളിയിലെ അതേ ഇലവനെ തന്നെ ഇംഗ്ലണ്ട് നിലനിര്‍ത്തുകയായിരുന്നു. ഇന്ത്യന്‍ ടീമിലും മാറ്റമില്ല. പരിക്കേറ്റ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഭുവിക്കു പകരം സിദ്ധാര്‍ഥ് കൗള്‍ തന്നെയാണ് കളിച്ചത്.

ടീം
ഇന്ത്യ വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍.
ഇംഗ്ലണ്ട്- ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് വില്ലി, ജോ റൂട്ട്, ആദില്‍ റഷീദ്, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, മാര്‍ക്ക് വുഡ്, മോയിന്‍ അലി, ലിയാം പ്ലങ്കെറ്റ്.

Story first published: Saturday, July 14, 2018, 23:48 [IST]
Other articles published on Jul 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+