
മല്‍സരത്തെക്കുറിച്ചുള്ള വിവരങ്ങള്‍
തിയ്യതി- ഫെബ്രുവരി 24- 28 (ബുധന്‍- ഞായര്‍)
സമയം- ഉച്ചയ്ക്കു 2.30 മുതല്‍
വേദി- സര്‍ദാര്‍ പട്ടേല്‍ സറ്റേഡിയം (മൊട്ടേറ സ്റ്റേഡിയം), അഹമ്മദാബാദ്,
എവിടെ കാണാം-സ്റ്റാര്‍ സ്‌പോര്‍ട്‌സ്
ലൈവ് സ്ട്രീമിങ്- ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ വിഐപി.

കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്
ടെസ്റ്റിന്റെ അഞ്ചു ദിവസവും അഹമ്മദാബാദില്‍ മഴയ്ക്കു സാധ്യതയില്ല. ഇവിടുത്തെ ശരാശരി താപനില 36 ഡിഗ്രി സെല്‍ഷ്യസായിരിക്കും. കടുത്ത ചൂട് താരങ്ങള്‍ക്കു കനത്ത വെല്ലുവിളിയാവാനിടയുണ്ട്.
പിച്ചിന്റെ കാര്യമെടുത്താല്‍ സ്പിന്‍ ബൗളര്‍മാരെ തുണയ്ക്കുന്നതാവാനാണ് സാധ്യത. അതുകൊണ്ടു തന്നെ ഇന്ത്യക്കായിരിക്കും പിച്ച് കൂടുതല്‍ യോജിക്കുക. കളിയുടെ തുടത്തില്‍ ബോള്‍ നന്നായി സ്വിങ് ചെയ്യും. ഈ സമയത്ത് ഇരുടീമുകളുടെയും സ്വിങ് ബൗളര്‍മാര്‍ ഇതു നന്നായി മുതലെടുക്കാനായിരിക്കും ശ്രമിക്കുക.

ബുംറ തിരിച്ചെത്തും, ഗില്‍ കളിക്കുമോ?
രണ്ടാം ടെസ്റ്റില്‍ വിശ്രമമനുവദിക്കപ്പെട്ട സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തും. സ്പിന്നര്‍ കുല്‍ദീപ് യാദവിനായിരിക്കും ഇതോടെ സ്ഥാനം നഷ്ടമാവുക. രണ്ടാം ടെസ്റ്റിനിടെ ചെറിയ പരിക്കേറ്റ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനു കളിക്കാന്‍ കഴിയുമെന്നു തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ഫിറ്റാണെങ്കില്‍ രോഹിത് ശര്‍മയോടൊപ്പം ഗില്‍ തനനെയായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഗില്‍ ഫിറ്റല്ലെങ്കില്‍ മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍ എന്നിവരിലൊരാള്‍ക്കു നറുക്കുവീഴും

ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ശുഭ്മാന്‍ ഗില്‍/ മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്/ ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ.

ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങളുണ്ടാവും
ഇംഗ്ലണ്ട് ടീമില്‍ ഒരുപാട് മാറ്റങ്ങളുണ്ടാവുമെന്നാണ് സൂചനകള്‍. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ റോറി ബേണ്‍സിനു പകരം സാക്ക് ക്രോളി ഓപ്പണറായി ഇറങ്ങും. പരിക്കു കാരണം ആദ്യ രണ്ടു ടെസ്റ്റുകളും ക്രോളിക്കു നഷ്ടമായിരുന്നു. മൂന്നാം നമ്പറില്‍ ഡാന്‍ ലോറന്‍സിനു പകരം ജോണി ബെയര്‍സ്‌റ്റോ കളിച്ചേക്കും.
മോയിന്‍ അലി നാട്ടിലേക്കു മടങ്ങിയതിനാല്‍ പകരം ഡൊമിനിക് ബെസ്സ് എത്തും. സ്റ്റുവര്‍ട്ട് ബ്രോഡ്, ഓലി സ്‌റ്റോണ്‍ എന്നിവര്‍ക്കു പകരം ജോഫ്ര ആര്‍ച്ചറും ജെയിംസ് ആന്‍ഡേഴ്‌സനും കളിക്കും.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ഡൊമിനിക്ക് സിബ്ലി, റോറി ബേണ്‍സ്/ സാക്ക് ക്രോളി, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ഓലി പോപ്പ്, ഡോം ബെസ്സ്, ജാക്ക് ലീച്ച്, ജോഫ്ര ആര്‍ച്ചര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.


Click it and Unblock the Notifications