Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പിടിമുറുക്കുമോ ഇന്ത്യ? രണ്ടാം ദിനം നിര്‍ണായകം

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ പിടിമുറുക്കാനുറച്ചാണ് ടീം ഇന്ത്യ രണ്ടാംദിനമിറങ്ങിയത്. ആദ്യ ദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ഇംഗ്ലണ്ടിനെ വെറും 112 റണ്‍സില്‍ എറിഞ്ഞിട്ട് ഇന്ത്യ തുടക്കം തങ്ങളുടേതാക്കി മാറ്റിയിരുന്നു. മറുപടി ബാറ്റിങില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 99 റണ്‍സെന്ന നിലയിലായിരുന്നു. നായകന്‍ വിരാട് കോലിയെ അവസാന ഓവറിലാണ് ഇന്ത്യക്കു നഷ്ടമായത്. രോഹിത് ശര്‍മയും കോലിയും ചേര്‍ന്ന് 63 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയിരുന്നു. ഈ ജോടിയിലൂടെ ഇന്ത്യ പിടിമുറുക്കവെയായിരുന്നു കോലിയെ പുറത്താക്കി ഇംഗ്ലണ്ട് നിര്‍ണായക ബ്രേക്ക് ത്രൂ നേടിയത്.

1

57 റണ്‍സോടെ രോഹിത്തും ഒരു റണ്‍സുമായി വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമായിരുന്നു ആദ്യദിനം ക്രീസിലുണ്ടായിരുന്നത്. ശുഭ്മാന്‍ ഗില്‍ (11), ചേതേശ്വര്‍ പുജാര (0), കോലി (27) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ഇംഗ്ലണ്ടിനായി സ്പിന്നര്‍ ജാക്ക് ലീച്ച് രണ്ടു വിക്കറ്റെടുത്തിരുന്നു.

നേരത്തേ ടോസ് ലഭിച്ച ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിങാണ് തിരഞ്ഞടെത്തത്. 100ാം ടെസ്റ്റില്‍ ഇറങ്ങിയ ഇഷാന്ത് ശര്‍മയിലൂടെ ആദ്യ ബ്രേക്ക്ത്രൂ നേടിയ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ പിന്നീട് അരങ്ങുവാഴുന്നതണ് കണ്ടത്. ശേഷിച്ച ഒമ്പത് വിക്കറ്റുകളും അക്ഷര്‍ പട്ടേല്‍- ആര്‍ അശ്വിന്‍ സഖ്യം കൊയ്‌തെടുത്തു. ആറു വിക്കറ്റുമായി അക്ഷര്‍ അമരക്കാരനായപ്പോള്‍ അശ്വിന്‍ മൂന്നു വിക്കറ്റ് നേടി.

പരമ്പരയിലെ ആദ്യ മല്‍സരം കളിച്ച ഓപ്പണര്‍ സാക്ക് ക്രോളിയുടെ (53) ഫിഫ്റ്റി ഇല്ലായരുന്നെങ്കില്‍ ഇംഗ്ലണ്ട് നാണംകെടുമായിരുന്നു. റോറി ബേണ്‍സിനു പകരം പ്ലെയിങ് ഇലവനിലെത്തിയ ക്രോളി 84 ബോളില്‍ 10 ബൗണ്ടറികളോടയാണ് 53 റണ്‍സെടുത്തത്. നായകന്‍ ജോ റൂട്ട് (17), ബെന്‍ ഫോക്‌സ് (12), ജോഫ്ര ആര്‍ച്ചര്‍ (11) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍.

2

ചെന്നൈയില്‍ വമ്പന്‍ ജയം കൊയ്ത രണ്ടാം ടെസ്റ്റിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരെ പുറത്തിരുത്തിയ ഇന്ത്യ പകരം ജസ്പ്രീത് ബുംറ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ തിരികെ വിളിച്ചു. ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനില്‍ നാലു മാറ്റങ്ങളുണ്ടായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ.

ഇംഗ്ലണ്ട്- ഡൊമിനിക്ക് സിബ്ലി, സാക്ക് ക്രോളി, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്പ്, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Thursday, February 25, 2021, 14:03 [IST]
Other articles published on Feb 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+