For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലാം ടെസ്റ്റ്: ഇംഗ്ലണ്ടിന്റെ ലീഡ് 200 കടന്നു... ഇംഗ്ലണ്ട് 8ന് 260

68 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍

1
42377

സതാംപ്റ്റണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു 233 റണ്‍സിന്റെ മികച്ച ലീഡ്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 260 റണ്‍സെടുത്തിട്ടുണ്ട്. ജോസ് ബട്‌ലറുടെ (68) ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ ഭദ്രമായ സ്‌കോറിലെത്തിച്ചത്. ക്യാപ്റ്റന്‍ ജോ റൂട്ട് 48 റണ്‍സിന് പുറത്തായപ്പോള്‍ കീറ്റണ്‍ ജെന്നിങ്‌സ് 36 റണ്‍സ് നേടി. 37 റണ്‍സോടെ പുറത്താവാതെ സാം കറെനാണ് ക്രീസിലുള്ളത്.

1

മൂന്നാം ദിനത്തിലെ അവസാന ഓവറിലെ അവസാന പന്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിന്റെ എട്ടാം വിക്കറ്റ് പിഴുതത്. ആദില്‍ റഷീദിനെ (11) മുഹമ്മദ് ഷമി റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ഇഷാന്ത് ശര്‍മയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചപ്പോള്‍ ആര്‍ അശ്വിനും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് വീതം നേടി.

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ആദ്യദിനം 246 റണ്‍സില്‍ ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു. മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ടും തിരിച്ചടിച്ചു. എങ്കിലും സ്്കോര്‍ 273 വരെയെത്തിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ചേതേശ്വര്‍ പുജാരയുടെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യയെ രക്ഷിച്ചത്. ഒന്നാമിന്നിങ്‌സില്‍ 27 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് ഇന്ത്യക്കുണ്ടായിരുന്നത്.

{document1}

Story first published: Saturday, September 1, 2018, 23:32 [IST]
Other articles published on Sep 1, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+