For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട് തിരിച്ചടിച്ചു, ഇന്ത്യ 273ന് പുറത്ത്... രക്ഷകനായി പുജാര

പുജാര ഇന്ത്യക്കു വേണ്ടി പുറത്താവാതെ 132 റണ്‍സെടുത്തു

1
42377

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ഒന്നാമിന്നിങ്‌സില്‍ നേരിയ ലീഡ് മാത്രം. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 246 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 273ന് പുറത്തായി. ഇന്ത്യക്കു ലഭിച്ച ലീഡ് വെറും 27 റണ്‍സ്. മറുപടി ബാറ്റിങില്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ ആറു റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 21 റണ്‍സ് കൂടി മതി.

1

നേരത്തേ ചേതേശ്വര്‍ പുജാരയുടെ (132*) അപരാജിത സെഞ്ച്വറിയാണ് ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 257 പന്തുകളില്‍ 16 ബൗണ്ടറികളടങ്ങിയതായിരുന്നു പുജാരയുടെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ വിരാട് കോലിയാണ് (46) മറ്റൊരു പ്രധാന സ്‌കോറര്‍. ശിഖര്‍ ധവാന്‍ (23), ലോകേഷ് രാഹുല്‍ (19), ഇഷാന്ത് ശര്‍മ (14), അജിങ്ക്യ രഹാനെ (11) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ തികച്ച മറ്റു താരങ്ങള്‍.

അഞ്ചു വിക്കറ്റെടുത്ത മോയിന്‍ അലിയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. സ്റ്റുവര്‍ട്ട് ബ്രഡിന് മൂന്നു വിക്കറ്റ് ലഭിച്ചു. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിന് 141 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ മികച്ച ലീഡ് നേടുമെന്ന് കരുതിയെങ്കിലും അലിയുടെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ ഇന്ത്യ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുകയായിരുന്നു.

2

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യദിനം തന്നെ 246ന് ഓള്‍ഔട്ടായിരുന്നു. വാലറ്റക്കാരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 78 റണ്‍സെടുത്ത സാം കറെനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 136 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കറെന്റെ ഇന്നിങ്‌സ്. മോയിന്‍ അലിയാണ് (40) മറ്റൊരു സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മൂന്നാം ടെസ്റ്റിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ ഈ മല്‍സരത്തിനിറങ്ങിയത്. പരിക്കുള്ള ആര്‍ അശ്വിന്‍ കളിച്ചേക്കില്ലെന്നു നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ താരത്തെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. കോലി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരേ ടീമിന തന്നെ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ ഇറക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ടെസ്റ്റ് ഏറെ നിര്‍ണായകമാണ്. അഞ്ചു മല്‍സങ്ങളുടെ പരമ്പരയില്‍ 2-2ന് ഒപ്പമെത്താന്‍ നാലാം ടെസ്റ്റില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ. ആദ്യ രണ്ടു ടെസ്റ്റുകളിലും കനത്ത തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

Story first published: Friday, August 31, 2018, 23:24 [IST]
Other articles published on Aug 31, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+