Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: കോലിയുടെ ഒറ്റയാന്‍ പോരാട്ടം വിഫലം... ഇന്ത്യക്കു തോല്‍വി

ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം | Oneindia Malayalam
1
42374

ബെര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു 31 റണ്‍സിന്റെ തോല്‍വി. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (51) ഒറ്റയാന്‍ പോരാട്ടത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ബൗളര്‍മാര്‍ അരങ്ങുവാണ പിച്ചില്‍ ഇംഗ്ലണ്ട് ഇന്ത്യയെ എറിഞ്ഞുതീര്‍ക്കുകയായിരുന്നു. 194 റണ്‍സെന്ന ചെറിയ വിജയലക്ഷ്യമാണ് ഇന്ത്യക്കു മുന്നിലുണ്ടായിരുന്നെങ്കിലും ഇംഗ്ലണ്ട് തകര്‍പ്പന്‍ ബൗളിങിലൂടെ ഇന്ത്യയെ വരിഞ്ഞുകെട്ടി. ഒരു ദിവസം ബാക്കിനില്‍ക്കെ 162 റണ്‍സില്‍ ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് അവസാനിച്ചു. ഈ വിജയത്തോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0നു മുന്നിലെത്തി. സ്‌കോര്‍: ഇംഗ്ലണ്ട് 287 &180, ഇന്ത്യ 274 &162.

1

ആറു വിക്കറ്റിന് 110 റണ്‍സെന് നിലയില്‍ നാലാം ദിനം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് ദിനേഷ് കാര്‍ത്തികിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. 20 റണ്‍സെടുത്ത കാര്‍ത്തിക് ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ ഡേവിഡ് മലാന് ക്യാച്ച് നല്‍കി ക്രീസ് വിടുകയായിരുന്നു. കാര്‍ത്തിക് പുറത്തായെങ്കിലും കോലിയുടെ സാന്നിധ്യം ഇന്ത്യക്കു പ്രതീക്ഷ നല്‍കിയിരുന്നു.

എന്നാല്‍ ടീം സ്‌കോര്‍ 141ല്‍ നില്‍ക്കെ കോലിയെ ബെന്‍ സ്‌റ്റോക്‌സ് വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ഇന്ത്യ തോല്‍വിയുറപ്പിച്ചു. 93 പന്തില്‍ നാലു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. ഹര്‍ദിക് പാണ്ഡ്യ (31), മുഹമ്മദ് ഷമി (0), ഇഷാന്ത് ശര്‍മ (11), എന്നിവര്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങിയതോടെ ഇന്ത്യന്‍ തോല്‍വി വേഗത്തിലായി. നാലു വിക്കറ്റെടുത്ത ബെന്‍ സ്‌റ്റോക്‌സാണ് ഇന്ത്യയുടെ അന്തകനായത്. ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡും രണ്ടു വിക്കറ്റ് നേടി.

നേരത്തേ ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സ് 180 റണ്‍സില്‍ അവസാനിപ്പിച്ചതോടെയാണ് ഇന്ത്യയുടെ വിജയലക്ഷ്യം 194 റണ്‍സിലൊതുങ്ങിയത്. എന്നാല്‍ മൂന്നം ദിനം തന്നെ മുരളി വിജയ് (6), ശിഖര്‍ ധവാന്‍ (13), ലോകേഷ് രാഹുല്‍ (13), അജിങ്ക്യ രഹാനെ (2), ആര്‍ അശ്വിന്‍ (13) എന്നിവര്‍ പെട്ടെന്നു പുറത്തായതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ തുലാസിലായിരുന്നു.

Story first published: Saturday, August 4, 2018, 17:10 [IST]
Other articles published on Aug 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+