For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ധവാനു സെഞ്ച്വറി നഷ്ടം, മൂന്നു പേര്‍ക്കു ഫിഫ്റ്റി- ഇംഗ്ലണ്ടിന് 318 റണ്‍സ് വിജയലക്ഷ്യം

ധവാന്‍ 98 റണ്‍സെടുത്ത് പുറത്തായി

പൂനെ: ഇന്ത്യക്കെതിരായ ആദ്യ ഏകദിന മല്‍സരം വിജയിക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടത് 318 റണ്‍സ്. ഒരിക്കല്‍ക്കൂടി ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റിന് 317 റണ്‍സ് നേടി. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (98), കെഎല്‍ രാഹുല്‍ (62*), അരങ്ങറ്റക്കാരനായ ക്രുനാല്‍ പാണ്ഡ്യ (58*), നായകന്‍ വിരാട് കോലി (56) എന്നിവരുടെ ഗംഭീര ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച ടോട്ടലിലെത്തിച്ചത്. 106 ബോളില്‍ 11 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. 43 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറും രാഹുല്‍ നേടിയപ്പോള്‍ ക്രുനാല്‍ 31 ബോളിലാണ് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 58 റണ്‍സ് വാരിക്കൂട്ടിയത്. നായകന്‍ കോലിയാവട്ടെ 60 ബോളിലാണ് ആറു ബൗണ്ടറികളോടെ 56 റണ്‍സെടുത്തത്. ശ്രേയസ് അയ്യര്‍ (6), ഹാര്‍ദിക് പാണ്ഡ്യ (1) എന്നിവര്‍ ബാറ്റിങില്‍ നിരാശപ്പെടുത്തി. ബെന്‍ സ്‌റ്റോക്‌സ് മൂന്നു വിക്കറ്റുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ മാര്‍ക്ക് വുഡ് രണ്ടു വിക്കറ്റുകളെടുത്തു.

1

.
മികച്ച തുടക്കമാണ് രാഹുല്‍-രോഹിത് സഖ്യം ഇന്ത്യക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 64 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് രോഹിത്തിനെ പുറത്താക്കി ഇംഗ്ലണ്ട് ആദ്യ ബ്രേക്ക്ത്രൂ നേടിയത്. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ഷോട്ടിനു ശ്രമിച്ച ബോളില്‍ രോഹിത് എഡ്ജ് ചെയ്തപ്പോള്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ ക്യാച്ചെടുക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ കോലി- ധവാന്‍ സഖ്യം 105 റണ്‍സ് നേടിയതോടെ ഇന്ത്യ ശക്തമായ നിലയിലെത്തി. ഈ ഘട്ടത്തില്‍ ഇന്ത്യ 330ന് മുകകളില്‍ സ്‌കോര്‍ ചെയ്യുമെന്ന തരത്തിലായിരുന്നു കുതിച്ചത്. എന്നാല്‍ കോലിയെ പുറത്താക്കി ഇംഗ്ലണ്ട് കളിയിലേക്കു തിരിച്ചുവന്നു. മാര്‍ക്ക് വുഡാണ് ഈ കൂട്ടുകെട്ടിനെ വേര്‍പിരിച്ചത്. പിന്നീട് ഇന്ത്യക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. അഞ്ചിന് 205 റണ്‍സിലേക്കു വീണ ഇന്ത്യയെ 300 കടത്തിയത് രാഹുല്‍- ക്രുനാല്‍ ജോടിയായിരുന്നു. അരങ്ങേറ്റക്കാരന്റെ പരിഭ്രമമില്ലാതെ കളിച്ച ക്രുനാല്‍ ഇംഗ്ലീഷ് ബൗളര്‍മാരെ കൂസലില്ലാതെ നേരിട്ടു.

തുടക്കത്തില്‍ രാഹുല്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് ഒഴുക്കോടെ ബാറ്റ് ചെയ്ത് ഷോട്ടുകള്‍ പായിച്ചു. അപരാജിതമായ ആറാം വിക്കറ്റില്‍ രാഹുല്‍- ക്രുനാല്‍ സഖ്യം 112 റണ്‍സ് വാരിക്കൂട്ടി. വെറും 57 ബോളുകളില്‍ നിന്നായിരുന്നു ഇത്. അവസാനത്തെ അഞ്ചോവറില്‍ ഇരുവരും കൂടി നേടിയത് 67 റണ്‍സാണ്.

2

രണ്ടു താരങ്ങള്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ മല്‍സരം കൂടിയാണിത്. ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇന്ത്യക്കു വേണ്ടി കന്നി മല്‍സരം കളിച്ചത്. എന്നാല്‍ മറ്റൊരു പുതുമുഖമായ സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റത്തിനു വേണ്ടി കാത്തിരിക്കേണ്ടി വരും. ടി20 പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറിയ സൂര്യ മിന്നുന്ന പ്രകടനത്തിലൂടെ എല്ലാവരുടെയും പ്രശംസയേറ്റു വാങ്ങിയിരുന്നു. റിഷഭ് പന്ത് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇല്ല. പന്തിനു പകരം കെഎല്‍ രാഹുലാണ് വിക്കറ്റ് കാക്കുന്നത്.

ക്രുനാലിന് ദേശീയ ടീമിനൊപ്പം ഇതു ആദ്യത്തെ ഊഴമല്ല. ടി20 ഫോര്‍മാറ്റില്‍ ഇതിനകം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. അതേസമയം, പേസര്‍ പ്രസിദ്ധ് കൃഷ്ണ ഇതാദ്യമായാണ് ഇന്ത്യന്‍ ജഴ്‌സിയണിയുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി നടത്തിയിട്ടുള്ള മിന്നുന്ന പ്രകടനമാണ് കര്‍ണാടക താരത്തിനു ദേശീയ ടീമിലേക്കു വഴി തുറന്നത്.

3

ടെസ്റ്റ്, ടി20 എന്നിവയിലെ ആധിപത്യം തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇംഗ്ലണ്ടുമായി ഏകദിന പോരാട്ടത്തിനിറങ്ങുന്നത്. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര. ടി20 പരമ്പരയിലെ അഞ്ചു മല്‍സരങ്ങളും അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ ആയിരുന്നെങ്കില്‍ ഏകദിനം പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ്. കാണികളില്ലാതെയാണ് മൂന്നു മല്‍സരങ്ങളും നടക്കുന്നത്.

അതേസമയം, ജോ റൂട്ട്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരില്ലാതെയാണ് ഇംഗ്ലണ്ട് ഏകദിനത്തില്‍ ഇറങ്ങുന്നത്. പരിക്കു കാരണം ആര്‍ച്ചര്‍ നാട്ടിലേക്കു മടങ്ങിയപ്പോള്‍ റൂട്ട് ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല. ആര്‍ച്ചറുടെ അഭാവം ഇംഗ്ലണ്ടിന്റെ ബൗളിങ് ആക്രമണത്തിന്റെ മൂര്‍ച്ച കുറച്ചേക്കും. ടെസ്റ്റ് പരമ്പര 1-3നും ടി20 പരമ്പര 2-3നും കൈവിട്ട ഇംഗ്ലണ്ടിനു ഏകദിന പരമ്പരയെങ്കിലും നേടി മാനംകാത്തേ തീരൂ.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട്- ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജോസ് ബയ്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്‌സ്, സാം ബില്ലിങ്‌സ്, മോയിന്‍ അലി, സാം കറെന്‍, ടോം കറെന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Story first published: Tuesday, March 23, 2021, 17:59 [IST]
Other articles published on Mar 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+