Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം... പുതു ചരിത്രമെഴുതാന്‍ കോലിയും സംഘവും

1

ബര്‍മിങ്ഹാം: ചരിത്രം തങ്ങള്‍ക്കെതിരാണെങ്കിലും കണക്കുകള്‍ കാര്യമാക്കാതെ ഇംഗ്ലീഷ് ചാലഞ്ചിനു ടീം ഇന്ത്യ ഇറങ്ങുകയാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം ഇന്നു ബര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണില്‍ ആരംഭിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് കളി തുടങ്ങുന്നത്.

അഞ്ചു മല്‍സരങ്ങളടങ്ങിയതാണ് ടെസ്റ്റ് പരമ്പര. ജയത്തോടെ തന്നെ തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് കോലിയുടെ ഇന്ത്യയും ജോ റൂട്ടിന്റെ ഇംഗ്ലണ്ടും പോരാട്ടത്തിനിറങ്ങുന്നത്. ഈ മല്‍സരത്തില്‍ ഇറങ്ങുന്നതോടെ ഇംഗണ്ട് പുതിയൊരു നാഴികക്കല്ല് പിന്നിടും. 1000 ടെസ്റ്റുകള്‍ കളിച്ച ആദ്യ ടീമെന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്.

ഒപ്പത്തിനൊപ്പം

ഒപ്പത്തിനൊപ്പം

ഈ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ട്വന്റി20, ഏകദിന പരമ്പരകളാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യ കളിച്ചത്. മൂന്നു മല്‍സരങ്ങളടങ്ങിയ ടി20 പരമ്പര 2-1ന് സ്വന്തമാക്കി കോലിപ്പട മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവന്നു. ആദ്യ കളി ഇന്ത്യ ജയിച്ചെങ്കിലും പിന്നീടുള്ള രണ്ടു മല്‍സരങ്ങളിലും ജയിച്ച് 2-1ന് ഇംഗ്ലണ്ട് പരമ്പര വരുതിയിലാക്കുകയായിരുന്നു.

എസെക്‌സുമായി സന്നാഹം

എസെക്‌സുമായി സന്നാഹം

ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഒരു സന്നാഹ മല്‍സരം മാത്രമാണ് ഇന്ത്യ കളിച്ചത്. എസെക്‌സുമായി നടന്ന സന്നാഹ മല്‍സരത്തില്‍ ഇന്ത്യ സമനില വഴങ്ങുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പോസിറ്റീവും നെഗറ്റീവുമായിട്ടുള്ള നിരവധി കാര്യങ്ങളാണ് ഈ കളിയിലുണ്ടായത്.
ശിഖര്‍ ധവാന്റെ മോശം ഫോമും സ്പിന്നര്‍മാരുടെ പ്രകടനവുമാണ് ഇന്ത്യയെ നിരാശപ്പെടുത്തിയത്. രണ്ടിന്നിങ്‌സുകളിലും ധവാന്‍ പൂജ്യത്തിനു പുറത്തായിരുന്നു. കൂടാതെ ചേതേശ്വര്‍ പുജാരയും ബാറ്റിങില്‍ നിരാശപ്പെടുത്തി.

അവസാന പര്യടനം

അവസാന പര്യടനം

2014ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. അന്നു ടെസ്റ്റ് പരമ്പര 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റിന്റെ വേദിയായ എഡ്ബാസ്റ്റണ്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരാശകള്‍ മാത്രം സമ്മാനിച്ച ഗ്രൗണ്ടാണ്. ഇവിടെ നടന്ന ഒരു ടെസ്റ്റില്‍പ്പോലും ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ആറു ടെസ്റ്റുകളില്‍ അഞ്ചിലും തോറ്റ ഇന്ത്യ ഒന്നില്‍ സമനിലയും വഴങ്ങുകയായിരുന്നു.

 ഭുവിയും ബുംറയും ഇല്ല

ഭുവിയും ബുംറയും ഇല്ല

പരിക്കിനെ തുടര്‍ന്ന് മുന്‍നിര പേസര്‍ാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ആദ്യ ടെസ്റ്റില്‍ കളിക്കുന്നില്ലെന്നത് ഇന്ത്യക്കു കനത്ത തിരിച്ചടിയാണ്. ഇരുവരുടെയും അഭാവത്തില്‍ ഇഷാന്ത് ശര്‍മയും ഉമേഷ് യാദവുമായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കുക ആര്‍ അശ്വിനായിരിക്കും.
ഏകദിന, ട്വന്റി20 പരമ്പരകളില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കിയ കുല്‍ദീപ് യാദവ് അശ്വിന്റെ സ്പിന്‍ പങ്കാളിയായി ടീമിലെത്തിയേക്കും.

 ഇംഗ്ലണ്ടിനു മുന്‍തൂക്കം

ഇംഗ്ലണ്ടിനു മുന്‍തൂക്കം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നാട്ടിലും വിദേശത്തുമായി 117 ടെസ്റ്റുകളിലാണ് ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 43 ടെസ്റ്റുകളില്‍ ജയം ഇംഗ്ലണ്ടിനായിരുന്നു. 25 ടെസ്റ്റുകള്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. 49 ടെസ്റ്റുകള്‍ സമനിലയില്‍ പിരിയുകയായിരുന്നു.
ഇംഗ്ലണ്ടില്‍ ഇന്ത്യ ഇതുവരെ 57 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 30ലും ഇംഗ്ലണ്ട് ജയം കൊയ്തിരുന്നു. ആറെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 21 ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിച്ചു.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, ദിനേഷ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് (ഹര്‍ദിക് പാണ്ഡ്യ), ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി
ഇംഗ്ലണ്ട്- ജോ റൂട്ട് (ക്യാപ്റ്റന്‍), അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍

Story first published: Wednesday, August 1, 2018, 9:33 [IST]
Other articles published on Aug 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+