Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: രക്ഷകനായി കോലി, തകര്‍പ്പന്‍ സെഞ്ച്വറി.ഇന്ത്യ 274; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം

1
42374

ബെര്‍മിങ്ഹാം: ഒറ്റയാള്‍ പോരാട്ടത്തിലൂടെ വിരാട് കോലി പടനയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നില ഭദ്രമാക്കി. കോലിയുടെ (149) തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 274 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 287 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്‌സില്‍ 13 റണ്‍സിന്റെ നേരിയ ലീഡ് ലഭിച്ചു.
ഒരുവശത്ത് ഇംഗ്ലണ്ട് ബൗളിങ് നിരയ്ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര പതറിയപ്പോള്‍ ക്യാപ്റ്റന്റെ മാസ്മരിക ഇന്നിങ്‌സിലൂടെ കോലി ടീമിന്റെ രക്ഷകനാവുകയായിരുന്നു. തുടക്കത്തില്‍ ബൗണ്ടറികള്‍ക്കു വിഷമിച്ച കോലി പിന്നീട് ഫോമിലേക്ക് ഉയരുകയായിരുന്നു. 225 പന്തില്‍ 22 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് കോലിയുടെ ഇന്നിങ്‌സ്. കോലിയെ പുറത്താക്കാനുള്ള രണ്ട് സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് ഇംഗ്ലണ്ടിന് വിനയായി. ഈ അവസരം കോലി നന്നായി മുതലെടുക്കുകയും ഇംഗ്ലീഷ് മണ്ണില്‍ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കുറിക്കുകയും ചെയ്തു. കരിയറിലെ 22ാം ടെസ്റ്റ് സെഞ്ച്വറി കൂടിയാണ് ഇംഗ്ലണ്ടിനെതിരേ കോലി നേടിയത്.
മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കൊന്നും ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോലുമായില്ല. ശിഖര്‍ ധവാന്‍ (26), ഹാര്‍ദിക് പാണ്ഡ്യ (22), മുരളി വിജയ് (20), അജിന്‍ക്യ രഹാനെ (15), ആര്‍ അശ്വിന്‍ (10) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ട മറ്റു താരങ്ങള്‍.

Kohli

നാല് വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസര്‍ സാം ക്യുറാനാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങിയത്. ജെയിംസ് ആന്‍ഡേഴ്‌സന്‍, ആദില്‍ റാഷിദ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യന്‍ ഇന്നിങ്‌സില്‍ അവസാനമായി പുറത്തായ കോലിയെ റാഷിദിന്റെ ബൗളിങില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് പിടികൂടുകയായിരുന്നു.

ആദ്യദിനം ക്യാപ്റ്റന്‍ ജോ റൂട്ടിന്റെയും (80) ജോണി ബെയര്‍സ്‌റ്റോയുടെയും (70) ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിനു കരുത്തായത്. 156 പന്തില്‍ ഒമ്പത് ബൗണ്ടറികളടങ്ങിയതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്. ബെയര്‍‌സ്റ്റോ 88 പന്തില്‍ ഒമ്പച് ബൗണ്ടറികളോടെയാണ് 70 റണ്‍സെടുത്തത്. കീറ്റണ്‍ ജെന്നിങ്‌സാണ് (42) മറ്റൊരു പ്രധാന സ്‌കോറര്‍.

ഇന്ത്യക്കു വേണ്ടി ആര്‍ അശ്വിന്‍ നാലു വിക്കറ്റെടുത്തപ്പോള്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി മികച്ച പിന്തുണ നല്‍കി. ഉമേഷ് യാദവിനും ഇഷാന്ത് ശര്‍മയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ റൂട്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

England Team

ഇംഗ്ലണ്ടിന്റെ ആയിരാമത്തെ ടെസ്‌റ്റെന്ന പ്രത്യേകത കൂടി ഈ മല്‍സരത്തിനുണ്ട്. പേസ് ബൗളിങിനെ തുണയ്ക്കുമെന്നു വിലയിരുത്തപ്പെടുന്ന എഡ്ബാസ്റ്റണിലെ പിച്ചില്‍ പേസര്‍മാര്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ടീമിലെ ഏക സ്പിന്നര്‍ ആര്‍ അശ്വിനാണ്.

മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായ ചേതേശ്വര്‍ പുജാരയാണ് ടീമില്‍ നിന്നും തഴയപ്പെട്ട പ്രമുഖ താരം. പകരം മികച്ച ഫോമിലുള്ള ലോകേഷ് രാഹുല്‍ ടീമിലെത്തി. അതേസമയം, ഇംഗ്ലീഷ് ടീമിലും ഒരു സ്പിന്നര്‍ മാത്രമേയുള്ളൂ. ടീമിലുള്‍പ്പെടുത്തിയതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ആദില്‍ റഷീദാണ് പ്ലെയിങ് ഇലവനില്‍ എത്തിയത്. അഞ്ചു ടെസ്റ്റുകളടങ്ങിയതാണ് പരമ്പര.

ടീം
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മുരളി വിജയ്, ലോകേഷ് രാഹുല്‍, ദിനേഷ് കാര്‍ത്തിക്, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, ഹര്‍ദിക് പാണ്ഡ്യ, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി
ഇംഗ്ലണ്ട്- ജോ റൂട്ട് (ക്യാപ്റ്റന്‍), അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, സാം ക്യുറാന്‍.

Story first published: Thursday, August 2, 2018, 23:15 [IST]
Other articles published on Aug 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+