Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ടീം ഇന്ത്യ, 9ന് 285... അശ്വിന് നാലു വിക്കറ്റ്

1
42374

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യക്ക് മേല്‍ക്കൈ. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ മികച്ച ബൗളിങിലൂടെ ഇന്ത്യ പിടിച്ചുകെട്ടി. സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റിന് 285 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ ജോ റൂട്ടിനും (80) ജോണി ബെയര്‍സ്‌റ്റോയ്ക്കും (70) മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്. കീറ്റണ്‍ ജെന്നിങ്‌സാണ് (42) ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം.

1

സ്പിന്നര്‍ ആര്‍ അശ്വിന്റെ തകര്‍പ്പന്‍ ബൗളിങാണ് ഇംഗ്ലണ്ടിനെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. 25 ഓവറില്‍ 60 റണ്‍സ് മാത്രം വിട്ടുകൊടുത്ത അശ്വിന്‍ നാലു വിക്കറ്റെടുത്തു. മുഹമ്മദ് ഷമി രണ്ടു വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്ത് ശര്‍മയ്ക്കും ഉമേഷ് യാദവിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. 24 റണ്‍സോടെ സാം ക്യുറാനും റണ്ണൊന്നുമെടുക്കാതം ജെയിംസ് ആന്‍ഡേഴ്‌സനുമാണ് കളി അവസാനിപ്പിക്കുമ്പോള്‍ ക്രീസിലുള്ളത്.

ഇംഗ്ലണ്ടിന്റെ ആയിരാമത്തെ ടെസ്‌റ്റെന്ന പ്രത്യേകത കൂടി ഈ മല്‍സരത്തിനുണ്ട്. പേസ് ബൗളിങിനെ തുണയ്ക്കുമെന്നു വിലയിരുത്തപ്പെടുന്ന എഡ്ബാസ്റ്റണിലെ പിച്ചില്‍ പേസര്‍മാര്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ടീമിലെ ഏക സ്പിന്നര്‍ ആര്‍ അശ്വിനാണ്. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് പേസ് ബൗളിങ് കൈകാര്യം ചെയ്യുന്നത്.

മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായ ചേതേശ്വര്‍ പുജാരയാണ് ടീമില്‍ നിന്നും തഴയപ്പെട്ട പ്രമുഖ താരം. പകരം മികച്ച ഫോമിലുള്ള ലോകേഷ് രാഹുല്‍ ടീമിലെത്തി. അതേസമയം, ഇംഗ്ലീഷ് ടീമിലും ഒരു സ്പിന്നര്‍ മാത്രമേയുള്ളൂ. ടീമിലുള്‍പ്പെടുത്തിയതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ആദില്‍ റഷീദാണ് പ്ലെയിങ് ഇലവനില്‍ എത്തിയത്. അഞ്ചു ടെസ്റ്റുകളടങ്ങിയതാണ് പരമ്പര.

ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മുരളി വിജയ്, ലോകേഷ് രാഹുല്‍, ദിനേഷ് കാര്‍ത്തിക്, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, ഹര്‍ദിക് പാണ്ഡ്യ, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി

ഇംഗ്ലണ്ട്- ജോ റൂട്ട് (ക്യാപ്റ്റന്‍), അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, സാം ക്യുറാന്‍.

Story first published: Wednesday, August 1, 2018, 23:20 [IST]
Other articles published on Aug 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+