Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ചാം ടെസ്റ്റ്: കളി ഇംഗ്ലണ്ടിന്റെ വരുതിയില്‍... ലീഡ് 150 റണ്‍സ് കടന്നു, ഇന്ത്യ വിയര്‍ക്കും

1
42378

ലണ്ടന്‍: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് പിടിമുറുക്കി. കളി രണ്ടു ദിവസം കൂടി ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് 154 റണ്‍സിന്റെ മികച്ച ലീഡ് സ്വന്തമാക്കി കഴിഞ്ഞു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ടു വിക്കറ്റിന് 114 റണ്‍സെടുത്തിട്ടുണ്ട്. കരിയറിലെ അവസാന ഇന്നിങ്‌സ് കളിക്കുന്ന അലെസ്റ്റര്‍ കുക്കിനോടൊപ്പം (46*) ക്യാപ്റ്റന്‍ ജോ റൂട്ടാണ് (29*) ക്രീസില്‍. കീറ്റണ്‍ ജെന്നിങ്‌സ് (10), മോയിന്‍ അലി (20) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്.

1

നേരത്തേ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 332 റണ്‍സിന് മറുപടിയില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് 292 റണ്‍സില്‍ അവസാനിച്ചു. 40 റണ്‍സിന്റെ ചെറിയ ലീഡ് മാത്രമാണ് ഇംഗ്ലണ്ടിനു നേടാനായത്. രവീന്ദ്ര ജഡേജയുടെയും (86*) അരങ്ങേറ്റക്കാരന്‍ ഹനുമാ വിഹാരിയുടെയും (56) വീരോചിത ഇന്നിങ്‌സുകളാണ് വന്‍ ലീഡ് വഴങ്ങുന്നതില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്. പരമ്പരയില്‍ ഇരുവരും ആദ്യമായി കളിച്ച ഇന്നിങ്‌സ് കൂടിയായിരുന്നു ഇത്. ഇവരെക്കൂടാതെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് (49) 40നു മുകൡ നേടിയ മറ്റൊരു താരം. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍, ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

2

നേരത്തേ ജോസ് ബട്‌ലറുടെയും (89) വാലറ്റക്കാരുടെയും പോരാട്ടവീര്യമാണ് ഇംഗ്ലണ്ടിനെ 300 റണ്‍സ് കടക്കാന്‍ സഹായിച്ചത്. 133 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. അലെസ്റ്റര്‍ കുക്ക് (71), മോയിന്‍ (50), സ്റ്റുവര്‍ട്ട് ബ്രോഡ് (38) എന്നിവരും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജ നാലു വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുംറയ്ക്കും ഇഷാന്ത് ശര്‍മയ്ക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

നാലാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍ എന്നിവരെ ഒഴിവാക്കിയ ഇന്ത്യ പകരം രവീന്ദ്ര ജഡേജയെയും പുതുമുഖ ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരിയെയും ടീമിലുള്‍പ്പെടുത്തി. അതേസമയം, നാലാം ടെസ്റ്റില്‍ ജയിച്ച അതേ ടീമിനെത്തന്നെ ഇംഗ്ലണ്ട് ഈ ടെസ്റ്റിലും നിലനിര്‍ത്തുകയായിരുന്നു.

Story first published: Sunday, September 9, 2018, 23:26 [IST]
Other articles published on Sep 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+