Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് മിഷന്‍ ഇംപോസിബിള്‍... വിജയലക്ഷ്യം 464 റണ്‍സ്, മുന്‍നിര തകര്‍ന്നു

1
42378

ലണ്ടന്‍: അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരാജയഭീതിയില്‍. 464 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യക്കു നല്‍കിയത്. നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 58 റണ്‍സെന്ന പരിതാപകരമായ സ്ഥിതിയിലാണ്. അഞ്ചാം ദിനം പരമാവധി നേരം ക്രീസില്‍ പിടിച്ചുനിന്ന് സമനിലയെങ്കിലും പിടിച്ചുവാങ്ങുകയാവും ഇനി ഇന്ത്യയുടെ ലക്ഷ്യം. ലോകേഷ് രാഹുലിനൊപ്പം (46*) അജിങ്ക്യ രഹാനെയാണണ് (10) ക്രീസിലുള്ളത്. ഏഴു വിക്കറ്റ് ബാക്കിനില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ 406 റണ്‍സ് കൂടി വേണം.

1

വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സാവുമ്പോഴേക്കും ഇന്ത്യക്കു മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ശിഖര്‍ ധവാന്‍ ഒരു റണ്‍സിന് പുറത്തായപ്പോള്‍ ചേതേശ്വര്‍ പുജാരയും ക്യാപ്റ്റന്‍ വിരാട് കോലിയും അക്കൗണ്ടട് തുറക്കാതെയാണ് മടങ്ങിയത്. ഗോള്‍ഡന്‍ ഡെക്കായിരുന്നു കോലി. രണ്ടു വിക്കറ്റെടുത്ത ജെയിംസ് ആന്‍ഡേഴ്‌സനും ഒരു വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഇന്ത്യയെ വിറപ്പിച്ചത്.

2

നേരത്തേ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 423 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കരിയറിലെ അവസാന ഇന്നിങ്‌സ് കളിച്ച അലെസ്റ്റര്‍ കുക്ക് (147) സെഞ്ച്വറിയോടെ വിടവാങ്ങല്‍ അവിസ്മരണീയമാക്കി. 286 പന്തുകളില്‍ 14 ബൗണ്ടറികളടങ്ങിയതായിരുന്നു കുക്കിന്റെ ഇന്നിങ്‌സ്. കുക്കിനെ കൂടാതെ ക്യാപ്റ്റന്‍ ജോ റൂട്ടും (125) ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടി. 190 പന്തുകള്‍ നേരിട്ട റൂട്ട് 12 ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. ഇഉന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജയും അരങ്ങേറ്റക്കാരന്‍ ഹനുമാ വിഹാരിയും മൂന്നു വിക്കറ്റ് വീതമെടുത്തു. മുഹമ്മദ് ഷമിക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 332 റണ്‍സിന് മറുപടിയില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് 292 റണ്‍സില്‍ അവസാനിച്ചിരുന്നു. 40 റണ്‍സിന്റെ ചെറിയ ലീഡ് മാത്രമാണ് ഇംഗ്ലണ്ടിനു നേടാനായത്. രവീന്ദ്ര ജഡേജയുടെയും (86*) അരങ്ങേറ്റക്കാരന്‍ ഹനുമാ വിഹാരിയുടെയും (56) വീരോചിത ഇന്നിങ്‌സുകളാണ് വന്‍ ലീഡ് വഴങ്ങുന്നതില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്. പരമ്പരയില്‍ ഇരുവരും ആദ്യമായി കളിച്ച ഇന്നിങ്‌സ് കൂടിയായിരുന്നു ഇത്. ഇവരെക്കൂടാതെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് (49) 40നു മുകൡ നേടിയ മറ്റൊരു താരം. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍, ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

3

ജോസ് ബട്‌ലറുടെയും (89) വാലറ്റക്കാരുടെയും പോരാട്ടവീര്യമാണ് ഇംഗ്ലണ്ടിനെ 300 റണ്‍സ് കടക്കാന്‍ സഹായിച്ചത്. 133 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. അലെസ്റ്റര്‍ കുക്ക് (71), മോയിന്‍ (50), സ്റ്റുവര്‍ട്ട് ബ്രോഡ് (38) എന്നിവരും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജ നാലു വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുംറയ്ക്കും ഇഷാന്ത് ശര്‍മയ്ക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

Story first published: Monday, September 10, 2018, 23:04 [IST]
Other articles published on Sep 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+